2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

കേരളത്തിലെ 6 ക്ലാസ് മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10000/- രൂപ സ്കോളർഷിപ് - SBI Foundation Scholarship 2023-Apply Nowകേരളത്തിലെ 6 ക്ലാസ് മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10000/- രൂപ സ്കോളർഷിപ് ലഭിക്കുന്ന SBIF Asha Scholarship 2023 -SBI ബാങ്ക് ഫൌണ്ടേഷൻ ആണ് സ്കോളർഷിപ് നൽകുന്നത് ,കേരളത്തിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ് നൽകും ,ആർക്കൊക്കെ അപേക്ഷ നൽകാം ,എങ്ങനെ അപേക്ഷ നൽകാം ,അപേക്ഷ നൽകേണ്ട ഘട്ടം എല്ലാം നമുക്ക് പരിശോധിക്കാം 

യോഗ്യതകൾ 

  • അപേക്ഷിക്കുന്ന വിദ്യാർത്ഥി ഇന്ത്യയിൽ അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
  • നിലവിൽ 6 ക്ലാസ്സ് മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
  • മുമ്പത്തെ വാർഷിക പരീക്ഷക്ക് 70% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥി ആയിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 

സ്കോളർഷിപ് തുക 

അർഹരാകുന്ന വിദ്യാർത്ഥിക്ക് 10000/- രൂപ ഒറ്റ തവണയായിട്ട് ലഭിക്കും 

ആവിശ്യമായിട്ട് വേണ്ട രേഖകൾ 

  • മുൻ വർഷത്തെ മാർക്ക് ഷീറ്റ് 
  • അപേക്ഷിക്കുന്ന വിദ്യർത്ഥിയുടെ ആധാർ കാർഡ് 
  • വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിൽ നിന്നുമുള്ള Bonafide സർട്ടിഫിക്കറ്റ് 
  • വിദ്യർത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ( അല്ലെങ്കിൽ മാതാപിതാക്കളുടെ )
  • വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം ( ബന്ധപ്പെട്ട വില്ലജ് ഓഫീസിൽ നിന്നുമുള്ള )
  • അപേക്ഷിക്കുന്ന വിദ്യാർതയുടെ ഫോട്ടോ 

എങ്ങനെ അപേക്ഷ സമർപ്പിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 


തുടർന്നു വരുന്ന പേജിൽ Apply now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക
തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക ,ശേഷം വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ പേരും ഇമെയിലും പാസ്സ്‌വേർഡും നൽകി രജിസ്റ്റർ ചെയുക ,ശേഷം വിദ്യാർത്ഥി നൽകിയ മൊബൈൽ നമ്പറും ,പാസ്സ്‌വേർഡുംഉപയോഗിച്ച് ലോഗിൻ ചെയ്യുക 

 തുടർന്നു വരുന്ന പേജിൽ Start Application ക്ലിക്ക് ചെയ്യുക
തുടർന്നു വിദ്യാർത്ഥികൾക്ക് അപേക്ഷ ഫോം ലഭിക്കുന്നതായിരിക്കും ,വെക്തമായി അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് അപേക്ഷ submit ചെയ്യുക 
NB-തുടർന്നു വിദ്യാർത്ഥികൾക്ക് അപേക്ഷ ഫോം ലഭിക്കുന്നതായിരിക്കും ,വെക്തമായി അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് അപേക്ഷ submit ചെയ്യുക 


0 comments: