2022, ജൂലൈ 11, തിങ്കളാഴ്‌ച

പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് കോഴ്‌സ്

 

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2022-2024 വര്‍ഷത്തെ (ANM Course) എഎന്‍എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 2022 ഡിസംബര്‍ 31ന് 17 വയസ് തികയണം. 30 വയസ് കവിയരുത്.

ഉയര്‍ന്ന പ്രായപരിധിയില്‍ ഒബിസിക്കാര്‍ക്ക് മൂന്നുംഎസ്‌സി/എസ്ടിക്കാര്‍ക്ക് അഞ്ചുവയസും ഇളവുണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ww.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എസ്‌സി/എസ്ടിക്കാര്‍ 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഈ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 04922 217241.

0 comments: