2024, മാർച്ച് 2, ശനിയാഴ്‌ച

വിവരാവകാശ നിയമം - ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ

 


വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് rti.img.kerala.gov.in വഴി മാർച്ച് 2 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മാർച്ച് 16 ന് ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ 30ന് വൈകിട്ട് 5 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://scu.kerala.gov.in .

കിറ്റ്സില്‍ ട്രാവല്‍ ആൻഡ് ടൂറിസം എം.ബി.എ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സ് നടത്തുന്ന എം.ബി.എ (ട്രാവല്‍ ആൻഡ് ടൂറിസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സർവകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/ സിമാറ്റ്/ സിഎറ്റി യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org, 9446529467/ 0471- 2327707.

2024, മാർച്ച് 1, വെള്ളിയാഴ്‌ച

അടുത്ത 50 വര്‍ഷം കൊമേഴ്സ് പ്രൊഫഷലുകളുടേത്; പ്രാരംഭ ശമ്പളം 60,000 എന്നിട്ടും കൊമേഴ്സെടുക്കാൻ മടി

 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യവും അതോടൊപ്പം കുതിച്ചുമുന്നേറുന്ന സമ്പദ് വ്യവസ്ഥയും നിരവധി തൊഴിലവസരങ്ങളാണ് കൊമേഴ്സ് രംഗത്ത് സൃഷ്ടിക്കുന്നത്.പുതിയ നിക്ഷേപങ്ങളും സംരംഭങ്ങളുമെല്ലാം കൊമേഴ്സ് പ്രൊഫഷണലുകളുടെ സാധ്യതകള്‍ അനുദിനം വർദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ, അടുത്ത മുപ്പത് മുതല്‍ അൻപത് വർഷത്തേക്ക് സാമ്പത്തിക മേഖലയുടെ വളർച്ചയില്‍ കൊമേഴ്സ് പ്രൊഫഷണലുകളുടെ സേവനം ഒഴിച്ചുകൂടാനാകത്തതാണ്. നിർമ്മിത ബുദ്ധിയുടെയും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുടെയും സ്വാധീനം ഉണ്ടെങ്കിലും നിരവധി സാമ്പത്തിക പ്രൊഫഷണലുകള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് കരുത്തുപകരാൻ അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ എത്ര വിദ്യാർത്ഥികളാണ് ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരുന്നത്? ജീവിത വിജയത്തിലേക്ക് അനായാസം വഴിതെളിക്കുന്ന കൊമേഴ്സ് മേഖല എത്ര പേരാണ് തിരഞ്ഞെടുക്കുന്നത്?

മാറുന്ന കാലഘട്ടത്തില്‍ കൊമേഴ്സ്

ഒരു കരിയർ അല്ലെങ്കില്‍ കോഴ്സ് തിരഞ്ഞെടുക്കുമ്ബോള്‍ അതിനോടുള്ള താത്പര്യത്തോടൊപ്പം തന്നെ പ്രധാനമാണ് അത് വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ക്കും തുറന്നിടുന്ന സാധ്യതകള്‍ക്കും. ഇതിലൂടെ തന്നെ മികച്ച തൊഴിലവസരങ്ങളും ഉയർന്ന ശമ്ബളവും മെച്ചപ്പെട്ട ജീവിതവും ലഭിക്കാനാവും. നിലവിലെ സാഹചര്യത്തില്‍ കൊമേഴ്സ് കോഴ്സുകള്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നാണ്. കോഴ്സ് പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാർത്ഥിക്ക് കേരളത്തില്‍ മാത്രം 60,000 മുതല്‍ 70,000 രൂപ വരെയാണ് പ്രാരംഭ ശമ്പളമായി ലഭിക്കുന്നത്. കേരളത്തിന് പുറത്ത് ശമ്പള സ്കെയിലില്‍ വർധനവ് ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.

താരതമ്യേന കുറഞ്ഞ ചെലവിലും ചെറിയ കാലയളവിലും പഠനം പൂർത്തിയാക്കാൻ സാധിക്കുന്ന കൊമേഴ്സ് കോഴ്സുകള്‍ രാജ്യത്തിനകത്തും പുറത്തും നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോള തലത്തില്‍ തന്നെ കൊമേഴ്സ് രംഗത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. കൊമേഴ്സ് ബിരുദധാരികളുടെ എണ്ണം കൂടുതലാണെങ്കിലും കൊമേഴ്സ് രംഗത്തും സാമ്പത്തിക മേഖലയിലും പ്രവർത്തിക്കാൻ പ്രൊഫഷണലുകള്‍ ഇല്ലായെന്നത് ഉയർന്നു വരുന്ന ആശങ്കയാണ്.

കൊമേഴ്സ് കോഴ്സുകള്‍

കൊമേഴ്സ് രംഗത്തെതന്നെ വ്യത്യസ്ത മേഖലകളില്‍ അറിവും പരിശീലനവും നൈപുണ്യ വികസനവും വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത കോഴ്സുകള്‍ നിലവിലുണ്ട്. ഒരു വർഷം മുതല്‍ നാല് വർഷം വരെ നീളുന്ന കോഴ്സുകളാണ് കൊമേഴ്സ് മേഖലയില്‍ ഇപ്പോഴുള്ളത്. കമ്പനികളും തൊഴിലുടമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുപോലെ അംഗീകരിക്കുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുള്ള നിരവധി ദേശീയ അന്തർദേശീയ കോഴ്സുകള്‍ ലഭ്യമാണ്.

പ്ലസ് ടു യോഗ്യത മാത്രംവെച്ച്‌ മറ്റ് പ്രത്യേക യോഗ്യതാ പരീക്ഷകള്‍ അഭിമുഖീകരിക്കാതെ തന്നെ അഡ്മിഷനെടുക്കാൻ സാധിക്കുന്ന കോഴ്സുകളാണ് ഇതില്‍ ബഹുഭൂരിപക്ഷവും. സിഎ, എസിസിഎ, സിഎംഎ ഇന്ത്യ, സിഎംഎ യുഎസ്, സിഎസ് തുടങ്ങിയ കോഴ്സുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ തിരഞ്ഞെടുക്കുന്നതും തൊഴിലവസരങ്ങളുള്ളതും.

എന്തുകൊണ്ട് കൊമേഴ്സ് മാറ്റി നിർത്തപ്പെടുന്നു?

കൊമേഴ്സ് കോഴ്സുകളെക്കുറിച്ചുള്ള കൃത്യമായ അവബോധം ലഭിക്കാത്തതാണ് വിദ്യാർത്ഥികളെ ഈ മേഖലയിലേക്ക് എത്തുന്നതില്‍ നിന്ന് തടയുന്ന ഒരു പ്രധാന ഘടകം. അതുകൊണ്ട് തന്നെ തങ്ങളുടെ മുന്നിലുള്ള ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവർക്ക് സാധിക്കുന്നില്ല. ഇതിനെ സാധൂകരിക്കുന്നതാണ് 2023ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട് (എഎസ്‌ഇആർ). പ്ലസ് ടുവിന് ശേഷം 9.4% വിദ്യാർത്ഥികള്‍ മാത്രമാണ് കോമേഴ്സ് കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നത് എന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത് . അതേസമയം, സാമൂഹികമായ വ്യത്യസ്ത കാരണങ്ങളാല്‍ മുഖ്യധാര തൊഴില്‍ രംഗങ്ങളില്‍ നിന്ന് കൊമേഴ്സിനെ മാറ്റിനിർത്തുന്നതും വിദ്യാർത്ഥികള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയൻസ് വിഷയങ്ങള്‍ക്കും സ്ട്രീമുകള്‍ക്കും നല്‍കുന്ന അമിത പ്രാധാന്യമാണ് ഇതിനുള്ള കാരണം. മെഡിസിൻ, എഞ്ചിനീയറിംഗ്, സർക്കാർ സർവീസ് തുടങ്ങിയ ജോലികള്‍ മറ്റ് തൊഴിലുകളെ അപേക്ഷിച്ച്‌ കൂടുതല്‍ സ്ഥിരതയും സമൂഹത്തില്‍ ഉന്നത പദവിയും പ്രദാനം ചെയ്യുമെന്ന ഒരു ധാരണയും ആളുകള്‍ക്കിടയിലുണ്ട്.

കൊമേഴ്സ് വിഷയങ്ങള്‍ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും കൊമേഴ്സ് ജോലികളില്‍ സമ്മർദ്ദം കൂടുതലാണെന്നുമുള്ള മിഥ്യാധാരണയും വിദ്യാർത്ഥികളെ ഈ മേഖല തിരഞ്ഞെടുക്കുന്നതില്‍ നിന്ന് മാറ്റിനിർത്തുന്നു. എന്നാല്‍ പ്ലസ് ടുവിന് കൊമേഴ്സ് മാത്രമല്ല സയൻസും ഹ്യമാനിറ്റീസും പഠിച്ച വിദ്യാർത്ഥികള്‍ക്കും അതിന് ശേഷം കൊമേഴ്സ് കോഴ്സുകള്‍ പഠിക്കാനും മികച്ച ജോലി കണ്ടെത്താനും സാധിക്കും. ഉദാഹരണത്തിന്, കുറച്ചു മാസങ്ങള്‍ക്ക് മുമ്ബ് ഐഐസി ലക്ഷ്യയിലെ 600ഓളം വിദ്യാർത്ഥികള്‍ക്കിടയില്‍ നടത്തിയ സർവേയില്‍ 22.9% പേർ സയൻസ് വിഷയങ്ങള്‍ പഠിച്ചവരാണ്. മികച്ച കൊമേഴ്സ് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ഒരു സമയത്ത് കുറവായിരുന്നതും കൊമേഴ്സിലേക്ക് വിദ്യാർത്ഥികളെത്തുന്നതിന് തടസമായിരുന്നു.

കൊമേഴ്സ്: സാധ്യതകളും അവസരങ്ങളും

വാണിജ്യ, ധനകാര്യ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നതാണ് ബിരുദതലത്തില്‍ കൊമേഴ്സ് കോഴ്സുകളുടെ ആവശ്യകതയിലുണ്ടായ ശ്രദ്ധേയമായ കുതിച്ചുചാട്ടം. നേരത്തെ സൂചിപ്പിച്ച പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവ് വ്യക്തമാണ്. ഇത്തരത്തില്‍ കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികള്‍ക്കായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് പ്രവർത്തിക്കുന്നു. കേരളവും കൊമേഴ്സ് വിദ്യാർത്ഥികളുടെ ഇഷ്ട ഇടമാണ്. ഇവർക്കായി ദേശീയ അന്തർദേശീയ കോഴ്സുകളുടെ വിപുലമായ ശ്രേണിയും ലഭ്യമാണ്.

ധനകാര്യം, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, തുടങ്ങി അനുബന്ധ വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കരിയറിന് മൂല്യവത്തായ അടിത്തറയായി കൊമേഴ്സ് വിദ്യാഭ്യാസത്തെ അംഗീകരിക്കുന്നത് അടിവരയിടുകയാണ് ഈ പ്രവണത. സമ്പദ് വ്യവസ്ഥയില്‍ വർദ്ധിച്ചുവരുന്ന ആവശ്യകതയും ആഗോള വിപണികള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നു. ഇത് മനസിലാക്കി, ഈ മേഖലകളില്‍ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച്‌ സ്വയം സജ്ജമാകുന്നതിന് കൊമേഴ്സ് കോഴ്സുകള്‍ വിദ്യാർത്ഥികളെ സഹായിക്കുന്നു.

ഇഗ്നോ ജനുവരിയില്‍ ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്കുള്ള പ്രവേശനം മാര്‍ച്ച്‌ 10 വരെ നീട്ടി

 

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2024 ജനുവരിയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്കുള്ള   പ്രവേശനം(ഫ്രഷ് /റീ-റെജിസ്ട്രേഷൻ (200 രൂപ ലേറ്റ് ഫീ യോട് കൂടി)  മാർച്ച്   10, 2024 വരെ നീട്ടി.

എംബി എ , എം ബി എ (ബാങ്കിങ് & ഫിനാൻസ് ), എം .എസ് സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെൻറ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ്സ്കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ്  തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം: https://ignouadmission.samarth.edu.in/ ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജനുവരി  2024 സെഷനിലേക്ക് രെജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങള്‍ക്കായ് താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക

ഇഗ്നോ മേഖലാ കേന്ദ്രം 

ഇന്ദിരാഗാന്ധി നാഷണ

ഓപ്പൻ ‍ യൂണിവേഴ്സിറ്റി 

റീജിയണല്‍ സെന്റർ 

തിരുവനന്തപുരം മുട്ടത്തറ

വലിയതുറ പി. പിൻ -695 008 

ഫോണ്‍‍:0471-2344113/2344120/9447044132.

ഇമെയിൽ‍ :rctrivandrum@ignou.ac.in

 




വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 


എല്‍.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലെ എല്‍ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തില്‍ മാർച്ചില്‍ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ വെക്കേഷൻ കോഴ്‌സിന് എസ്‌എസ്‌എല്‍സി പാസായവരില്‍ നിന്നും ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.മാർച്ച്‌ 15 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333.

സംസ്ഥാനത്തെ ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴി: വീണാ ജോര്‍ജ്

 

2024-2025 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്‌സിങ് പ്രവേശനം നിയന്ത്രിക്കാനെന്ന് ഇന്ത്യൻ നഴ്‌സിങ് കൗണ്‍സില്‍ നിർദേശം നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ അധ്യയന വർഷം പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെങ്കിലും മുൻവർഷത്തെ പ്രവേശനരീതി തുടരാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട പ്രവേശനപരീക്ഷ ഉപേക്ഷിക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് ഇന്ത്യൻ നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ളത്.

കഴിഞ്ഞ കൊല്ലം പ്രവേശനപരീക്ഷ നടത്തുന്നതിന് മതിയായ സമയം ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരീക്ഷ ഉപേക്ഷിച്ചതെങ്കിലും മാനേജ്‌മെന്റുകളുടെ സമ്മർദമാണ് അതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.ബി.എസ്‌സി. നഴ്‌സിങ്ങിന് 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ മാനേജ്‌മെന്റുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. അവശേഷിക്കുന്ന 50 ശതമാനം സർക്കാർ സീറ്റുകളിലാണ് എല്‍.ബി.എസ്. വഴി പ്രവേശനം നടത്തുന്നത്. ഇങ്ങനെയായിരുന്നു കഴിഞ്ഞ കൊല്ലം തീരുമാനിച്ചിരുന്നത്.


കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത; വര്‍ഷം 60,000 രൂപവരെ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

 

സംസ്ഥാനത്തെ വിവിധ സർവകലാശാലകള്‍ക്ക് കീഴിലുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ഐ എച്ച്‌ ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും 2023-24 അദ്ധ്യയനവർഷം ബിരുദ കോഴ്സുകളില്‍ (ഒന്നാം വർഷ പ്രോഗ്രാമുകളിലേയ്ക്ക്) പ്രവേശനം ലഭിച്ച വിദ്യാർത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.പുതിയ അപേക്ഷകളാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. പുതുക്കുന്നതിനുള്ള അപേക്ഷ പിന്നീട് വിളിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 18 ആണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

1.കേരളത്തിലെ റഗുലർ ആർട്സ് ആൻഡ് സയൻസ് (സർക്കാർ/എയ്ഡഡ്) കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികള്‍ ആയിരിക്കണം.

2.പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും, സെല്‍ഫ് ഫിനാൻസിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാർത്ഥികള്‍ അപേക്ഷിക്കാൻ കഴിയില്ല.

3.വികലാംഗ വിദ്യാർത്ഥികള്‍ക്ക് 25 ശതമാനത്തിലധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

ആനുകൂല്യങ്ങള്‍

ബിരുദം മുതല്‍ ബിരുദാനന്തര ബിരുദം വരെ തുടർച്ചയായി ലഭിക്കുന്ന സ്‌കോളർഷിപ്പാണ് ഇത്. ബിരുദതലത്തില്‍ ഒന്നാം വർഷം 12,000 രൂപയും രണ്ടാം വർഷം 18,000രൂപയും മൂന്നാം വർഷം 24,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. തുടർന്ന് ബിരുദാനന്തരബിരുദ തലത്തിലെ ഒന്നാം വർഷം 40,000രൂപയും രണ്ടാം വർഷം 60,000രൂപയും സ്‌കോളർഷിപ്പായി ലഭിക്കുന്നതാണ്.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അപേക്ഷ ഓണ്‍ലൈനായി ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട്, നിർദിഷ്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. മറ്റ് സ്കോള‌ർഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നവർക്കും ഇതിന് അപേക്ഷിക്കാമെങ്കിലും ഹയർ എജ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിക്കുന്നവർ മറ്റുള്ളവ ഒഴിവാക്കേണ്ടതാണ്.

സ്‌പേസ് സ്റ്റഡി കേരളത്തില്‍; കോഴ്‌സിന് ശേഷം ഐ.എസ്.ആര്‍.ഒയില്‍ ജോലി; ഐ.ഐ.എസ്.ടി തിരുവനന്തപുരത്ത് പഠിക്കാം

 

ബഹിരാകാശ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് പഠിക്കാനും തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ അടക്കമുള്ള മികച്ച സ്ഥാപനങ്ങളില്‍ സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികകളിലെത്താന്‍ പര്യാപ്തമാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തിരുവനന്തപുരം വലിയ മേഖലയിലെ ഐ.ഐ.എസ്.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.വിവിധ മേഖലകളില്‍ യു.ജി, ഡ്യുവല്‍ ഡിഗ്രി, പിജി, പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്ക് അവസരമുണ്ട്.

യു.ജി/ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍

പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന മൂന്ന് പ്രോഗ്രാമുകളുണ്ട്. എയറോസ്‌പേസ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (ഏവിയോണിക്‌സ്) എന്നിവയില്‍ നാലുവര്‍ഷ ബി.ടെക് പ്രോഗ്രാമുകള്‍ (75 സീറ്റുകള്‍ വീതം), അഞ്ചു വര്‍ഷ ഡ്യുവല്‍ ഡിഗ്രി (ബി.ടെക് എഞ്ചിനീയറിങ് ഫിസിക്‌സ്+ മാസ്റ്റര്‍ ഓഫ് സയന്‍സ്/ മാസ്റ്റര്‍ ഓഫ് ടെക്‌നോളജി) പ്രോഗ്രാം (24 സീറ്റുകള്‍) എന്നിവ.

മാസ്റ്റര്‍ ഓഫ് സയന്‍സ്- ആസ്‌ട്രോണമി& ആസ്‌ട്രോ ഫിസിക്‌സ്, സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സ് എന്നിവയിലൊന്നിലും മാസ്റ്റര്‍ ഓഫ് ടെക്‌നോളജി- എര്‍ത്ത് സിസ്റ്റം സയന്‍സ്, ഒപ്റ്റിക്കല്‍ എഞ്ചിനീയറിങ് എന്നിവയിലൊന്നിലുമാകാം.

പ്ലസ് ടു തലത്തില്‍ 75 ശതമാനം മാര്‍ക്കും ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ യോഗ്യതയും നേടണം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ് പ്രവേശനം. മെയ് 26നാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ. താല്‍പര്യമുള്ളവര്‍ ഐ.ഐ.എസ്.ടി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വര്‍ഷത്തെ വിജ്ഞാപനം വന്നിട്ടില്ല. മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഫീസിളവുണ്ട്.

പിജി പ്രോഗ്രാമുകള്‍

എയറോ ഡൈനാമിക്‌സ്, ഫ്‌ലൈറ്റ് മെക്കാനിക്‌സ്, ക്വാണ്ടം ടെക്‌നോളജി, സ്ട്രക്‌ച്ചേഴ്‌സ് & ഡിസൈന്‍, തെര്‍മല്‍& പ്രൊപ്പല്‍ഷന്‍, കണ്‍ട്രോണ്‍ സിസ്റ്റംസ്, ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിങ്, ആര്‍. എഫ് & മൈക്രോവേവ് എഞ്ചിനീയറിങ്, വി.എല്‍.എസ്.ഐ & മൈക്രോസിസ്റ്റംസ്, പവര്‍ ഇലക്‌ട്രോണിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്& ടെക്‌നോളജി, എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്, ഒപ്റ്റിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ എം.ടെക് പ്രോഗ്രാമുകളും ആസ്‌ട്രോണമി& ആസ്‌ട്രോ ഫിസിക്‌സില്‍ എം.എസ്.സി പ്രോഗ്രാമും ലഭ്യമാണ്.

ബി.ടെക്/ എം.എസ്/ എം.എസ്.സിക്കാര്‍ക്കാണ് പ്രവേശനം. ഗേറ്റ്/ ജെസ്റ്റ് സ്‌കോറുകല്‍ പരിഗണിച്ചാണ് പ്രാഥമിക സെലക്ഷന്‍. ശേഷം അഭിമുഖവുമുണ്ടാവും.

പി.എച്ച്‌.ഡി പ്രോഗ്രാമുകള്‍

എയറോസ്‌പേസ് എഞ്ചിനീയറിങ്& ഏവിയോണിക്‌സ്, എര്‍ത്ത് & സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗവേഷണത്തിനും അവസരമുണ്ട്.

എഞ്ചിനീയറിങ്/ ടെക്‌നോളജി മാസ്‌റ്റേഴ്‌സ്, സയന്‍സ് മാസ്‌റ്റേഴ്‌സ്, ഹ്യുമാനിറ്റീസ്/ മാനേജ്‌മെന്റ്/ സോഷ്യല്‍ സയന്‍സസ് മാസ്‌റ്റേഴ്‌സ് എന്നിവയാണ് യോഗ്യത. ഗേറ്റ്/ യു.ജി.സി- സി.എസ്.ഐ.ആര്‍, നെറ്റ്- ജെ.ആര്‍.എഫ്/ ലക്ച്ചര്‍ഷിപ്പ്, എന്‍.ബി.എച്ച്‌.എം/ ജസ്റ്റ്/ യു.ജി.സി- നെറ്റ്- ജെ.ആര്‍.എഫ് തുടങ്ങിയ എലിജിബിലിറ്റി ടെസ്റ്റുകളിലൊന്നില്‍ യോഗ്യത നേടണം. വിവിധ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്/ അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.iist.ac.in സന്ദര്‍ശിക്കുക.

പ്ലസ് ടുക്കാര്‍ക്ക് ഐ.ഐ.എം പ്രവേശനം

 

ബിരുദപഠനത്തിന് ശേഷമുള്ള ഒരു പ്രധാന ഓപ്ഷനാണല്ലോ മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍. എന്നാല്‍ ഏത് സ്ട്രീമില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ (ഐ.പി.എം) നല്‍കുന്നത്. അഞ്ചു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നവര്‍ക്കും അവസരമുണ്ട്.അഞ്ച് ഐ.ഐ.എമ്മുകള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് ) അടക്കം വിവിധ സ്ഥാപനങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളുണ്ട്. ചില സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവുമായി പുറത്തു വരാനും (എക്‌സിറ്റ് ഓപ്ഷന്‍) സാധിക്കും. പഠനചെലവ് അല്‍പം കൂടുതലാണെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്. ഇന്‍ഡോര്‍, രോത്തക്ക് ഐ.ഐ.എമ്മുകളിലെ ഐ.പി.എം പ്രോഗ്രാമുകളുടെ അപേക്ഷാ സമയമാണിപ്പോള്‍.

ഐ.ഐ.എം ഇന്‍ഡോര്‍

ഇന്ത്യയില്‍ ഇത്തരം പ്രോഗ്രാമുകള്‍ ആരംഭിച്ച ആദ്യത്തെ സ്ഥാപനമാണിത്.സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് IPMAT), വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (IPM) ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പഠനത്തിന് ശേഷം ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് (ഫൗണ്ടേഷന്‍സ് ഓഫ് മാനേജ്‌മെന്റ് ), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ ബിരുദങ്ങള്‍ ലഭിക്കും. മൂന്ന് വര്‍ഷം കഴിഞ്ഞ് എക്‌സിറ്റ് ഒപ്ഷനുമുണ്ട് .150 സീറ്റുകളാണുള്ളത്. മെയ് 23 നാണ് കംപ്യൂട്ടറധിഷ്ഠിത അഭിരുചി പരീക്ഷ .രണ്ട് മണിക്കൂര്‍ പരീക്ഷ. ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി ചോദ്യങ്ങള്‍. മാര്‍ച്ച്‌ 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 4130 രൂപയാണ് ഫീസ്. പട്ടിക /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2065 രൂപ മതി. തിരുവനന്തപുരം, കോഴിക്കോട് അടക്കം 36 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.വെബ്‌സൈറ്റ്: www.iimidr.ac.in.

ഐ.ഐ.എം റാഞ്ചിയിലെ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ രീതിയിലുള്ള ഇന്റഗ്രേറ്റഡ് ബാച്ച്‌ലര്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിനും ഐ.ഐ.എം ഇന്‍ഡോര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ (IPMAT) സ്‌കോറാണ് പരിഗണിക്കാറുള്ളത് (iimranchi.ac.in).

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (ഐ.ഐ.എഫ്.ടി) കാക്കിനട കാമ്പസിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ( ബി.ബി.എ ബിസിനസ് അനലിസ്റ്റിക്‌സ് & എം.ബി.എ ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രോഗ്രാമിന്റെ പ്രവേശനത്തിനും ഐപിമാറ്റ് ഇന്‍ഡോര്‍ സ്‌കോര്‍ പരിഗണിക്കാറുണ്ട്. (www.iift.ac.in).

ഐ.ഐ.എം രോത്തക്ക്

ഐ.ഐ.എം രോത്തക്കിലെ അഞ്ചുവര്‍ഷ പഠനത്തിന് ശേഷം ബാച്ച്‌ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) യോഗ്യതയാണ് ലഭിക്കുന്നത്. എക്‌സിറ്റ് ഒപ്ഷനുമുണ്ട്.സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (IPMAT), വ്യക്തിഗത അഭിമുഖം, മുന്‍ അക്കാദമിക മികവ് (10th/ 12th) എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.പത്തിലും പന്ത്രണ്ടിലും 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. മെയ് 18 നാണ് പരീക്ഷ .ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി എന്നിവയില്‍ 40 ചോദ്യങ്ങളുണ്ടാകും.

സ്ഥാപനം നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (IPL) വിന് പ്രവേശനമാഗ്രഹിക്കുന്നവര്‍ നാലാമത് സെക്ഷനായ ലോജിക്കല്‍ റീസണിങ് (20 ചോദ്യങ്ങള്‍ ) കൂടെ എഴുതേണ്ടതുണ്ട്. പരീക്ഷയ്ക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 4500 രൂപയാണ് അപേക്ഷാ ഫീസ്. ജൂണ്‍ രണ്ടാം വാരത്തിലായിരിക്കും ഇന്റര്‍വ്യൂ. ആകെ 165 സീറ്റുകളാണുള്ളത്. വെബ്‌സൈറ്റ്: www.iimrohtak.ac.in

ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജിപ്മാറ്റ് (JIPMAT) ന്റെ വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കാം.

നള്‍സാര്‍ ഹൈദരാബാദ്, നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുംബൈ,ഡൂണ്‍ ബിസിനസ് സ്‌കൂള്‍ ഡെറാഡൂണ്‍, മുംബൈ യൂനിവേഴ്‌സിറ്റി, ആന്ധ്രാ യൂനിവേഴ്‌സിറ്റി, ജിന്‍ഡാല്‍ ഗ്ലോബല്‍ ബിസിനസ് സ്‌കൂള്‍ സോനിപ്പത്ത്, നിര്‍മ യൂനിവേഴ്‌സിറ്റി, സെന്‍ട്രല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി ആന്ധ്രപ്രദേശ്,നാഷണല്‍ ഫോറന്‍സിക് യൂനിവേഴ്‌സിറ്റി ഗുജറാത്ത് , കുരുക്ഷേത്ര യൂനിവേഴ്‌സിറ്റി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ ലഭ്യമാണ്.

പ്ലസ്ടു കഴിഞ്ഞ് എങ്ങോട്ട്? എൻജിനീയറിങ്ങിലെ പുത്തൻ പ്രവണതകള്‍ അറിയാം

 

രാജ്യത്ത് എൻജിനീയറിങ് കോഴ്സുകള്‍ക്ക് ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട കോഴ്സ് എൻജിനീയറിങ് തന്നെയാണ്.

രാജ്യത്ത് പ്രതിവർഷം 6 ലക്ഷത്തിലധികം ബിടെക് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. ചേരുന്നതിനു മുമ്പായി വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, കോഴ്സിന്റെ പ്രസക്തി എന്നിവ പ്രത്യേകം വിലയിരുത്തണം. തീരെ താത്പര്യമില്ലാത്ത വിദ്യാർത്ഥികള്‍ എൻജിനീയറിങ്ങിന് ചേരുന്ന പ്രവണതയും രാജ്യത്ത് വർദ്ധിച്ചുവരുന്നു. ഇതിലൂടെ തൊഴില്‍ ലഭ്യത മികവ് കുറയാനിടവരുന്നു. ഫിസിക്സിലും മാത്തമാറ്റിക്സിലും താത്പര്യമുള്ള വിദ്യാർത്ഥികള്‍ മാത്രമേ എൻജിനീയറിങ് കോഴ്സുകള്‍ക്കു ചേരാവൂ. എൻജിനീയറിങ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുമ്പോഴും  നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർത്ഥിയുടെ കഴിവ് പ്രത്യേകം വിലയിരുത്തണം. തൊഴില്‍ നൈപുണ്യശേഷി ഏറ്റവും പ്രധാനപ്പെട്ടതാണ്. എൻജിനീയറിങ് തൊഴില്‍ മേഖലയില്‍ ലോകത്താകമാനം വലിയ മാറ്റങ്ങള്‍ പ്രകടമാണ്. ഈ മാറ്റങ്ങള്‍ക്കുതകുന്ന ബ്രാഞ്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥി തീരുമാനിക്കേണ്ടത് കോർ മേഖലയിലോ, സേവനമേഖലയിലോ പ്രവർത്തിക്കാൻ താല്പര്യമെങ്കില്‍ അതിനുതകുന്ന ബ്രാഞ്ച് എടുക്കാൻ ശ്രദ്ധിക്കണം. എൻജിനീയറിങ് കോളജുകളില്‍ കോഴ്സ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, താല്പര്യമില്ലാത്ത വിദ്യാർത്ഥികളെ രക്ഷിതാക്കള്‍ നിർബന്ധിച്ചു കോഴ്സുകള്‍ക്ക് ചേർക്കുന്ന പ്രവണത തീർത്തും ഒഴിവാക്കേണ്ടതാണ്. പ്ലസ് ടു ബോർഡ് പരീക്ഷ കഴിയുന്നതോടുകൂടി നിരവധി പ്രവേശന പരീക്ഷകളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ജെ ഇ ഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, കീം, കുസാറ്റ്-കാറ്റ്, സി യു ഇ ടി, ബിറ്റ് സാറ്റ് എന്നിവ ഇവയില്‍പ്പെടുന്നു.

രാജ്യത്തെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോള്‍, പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴില്‍ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. എൻജിനീയറിംഗ് കോളേജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിയ ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ ഇന്റേണ്‍ഷിപ്, സ്കില്‍ വികസന, പ്ലേസ്മെന്റ് അവസരങ്ങള്‍ ഉറപ്പുവരുത്തും. ഇതിലൂടെ മികച്ച പ്ലെയ്സ്മെൻറ് ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എൻജിനീയറിങ് പ്രോഗ്രാമിന് വേണ്ടി വിദ്യാർത്ഥികള്‍ മികച്ച എൻജിനീയറിങ് കോളേജുകള്‍ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം. മികച്ച ഭൗതിക സൗകര്യം, അക്കാദമിക് മികവ്, ഗവേഷണ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം, ഭൗതികസൗകര്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിയ ഇൻഡസ്ട്രി സഹകരണം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നല്‍കുന്ന കമ്പനികള്‍, ശമ്പളം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ പ്ലേസ്മെന്റിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. മിക്ക കോളേജുകളിലും കമ്പുട്ടർ സയൻസ് എൻജിനീയറിങ്ങിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്ബോള്‍, മറ്റു ബ്രാഞ്ചുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുമില്ല. മറ്റു എൻജിനീയറിങ് ബ്രാഞ്ചുകള്‍ക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്. കോളേജുകളുടെ നിലവാരം, നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വർക്കില്‍ കോളേജുകളുടെ സ്ഥാനം, എൻജിനീയറിങ് കോളേജുകളുടെ റാങ്കിങ്ങിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.

ആഗോള സമ്ബദ്ഘടനയില്‍ സേവനമേഖലയുടെ വളർച്ച വർദ്ധിച്ചുവരികയാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 53% ത്തോളം സംഭാവന ചെയ്യുന്നത് സേവനമേഖലയാണ്. വ്യവസായ മേഖലയുടെ വിഹിതം 28 ശതമാനത്തോളം വരും. എൻജിനീയറിങ് മേഖലകളിലും ഈ മാറ്റം വളരെ പ്രകടമാണ്, എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവരില്‍ 31 ശതമാനം പേരും സേവനമേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. എന്നാല്‍ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്നവർ 25% മാണ് . പ്രധാനമായും ഐടി, ടെലികോം, കണ്‍സള്‍ട്ടിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഇൻഷുറൻസ്, റീറ്റെയ്ല്‍, ഹെല്‍ത്ത് കെയർ, സെയില്‍സ്, കസ്റ്റമർ സേവനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് വളർച്ച ദൃശ്യമാകുന്നത്. എൻജിനീയറിങ് തൊഴില്‍ മേഖലയിലെ പുത്തൻ പ്രവണതകള്‍ സേവനമേഖലയ്ക്കുതകുന്ന രീതിയിലേക്ക് എൻജിനീയറിങ് കരിക്കുലം മാറ്റുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ഗ്ലോബല്‍ ബിസിനസ് സർവീസസ്സിലും എൻജിനീയറിങ്ങില്‍ ഈ മാറ്റം പ്രകടമാണ്.

എൻജിനീയറിംഗ് ബിരുദധാരികളിലെ തൊഴില്‍ ലഭ്യതാ മികവ് 57 ശതമാനം മാത്രമാണ്. എ ഐ സി ടി ഇ യുടെ കണക്കനുസരിച് രാജ്യത്ത് 60 ശതമാനത്തില്‍ താഴെ എൻജിനീയറിംഗ് സീറ്റുകള്‍ മാത്രമെ നികത്തപ്പെടുന്നുള്ളൂ. 80 ശതമാനം എൻജിനീയറിംഗ് ബിരുദധാരികളും പഠിച്ച സാങ്കേതിക മേഖലകളില്ല പ്രവർത്തിക്കുന്നത്. അവർ കൂടുതലായും സാങ്കേതിക അറിവ് ആവശ്യമില്ലാത്ത മേഖലകളിലാണ് പ്രവർത്തിക്കുന്നത്. അവശ്യമായ സ്കില്ലില്ലാത്തതും, സേവനമേഖലയിലെ വർധിച്ചുവരുന്ന അവസരങ്ങളുമാണ് എൻജിനീയറിംഗ് വിദ്യാർത്ഥികള്‍ കോർമേഖല ഉപേക്ഷിക്കാൻ കാരണം. ക്രീയേറ്റിവിറ്റി, ക്രിറ്റിക്കല്‍ തിങ്കിങ്, പ്രോബ്ലം സോള്‍വിങ്, അനാലിറ്റിക്കല്‍, ഇന്നൊവേഷൻ, അഡാപ്റ്റബിലിറ്റി, ഫ്ലെക്സിബിലിറ്റി സ്കില്ലുകള്‍ എൻജിനീയറിംഗ് വിദ്യാർത്ഥികള്‍ക്കാവശ്യമാണ്. സേവനമേഖലയുടെ വളർച്ച എൻജിനീയറിംഗ് ബിരുദധാരികളെ പുത്തൻ അവസരങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു.

എൻജിനീയറിങ്ങില്‍ സർവീസ് എൻജിനീയറിങ്ങിനു പ്രസക്തിയേറുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ, എ.ഐ, ഓട്ടോമേഷൻ, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മാനേജ്മെന്റ് എന്നിവ കൂടുതലായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നത് മാറിവരുന്ന സേവന മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സേവന മേഖലയില്‍ ഇന്നോവേഷൻ, സർവീസ് ഡെലിവറി സിസ്റ്റം എന്നിവ വിപുലപ്പെടുമ്പോൾ  രാജ്യത്തെ സേവനാധിഷ്ഠിത സമ്പത് വ്യവസ്ഥ  കരുത്താർജ്ജിക്കും. ആശയ വിനിമയം, കമ്പ്യൂട്ടർ  പരിജ്ഞാനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിസിനസ്സ് സ്കില്ലുകള്‍ എന്നിവ തൊഴില്‍ ലഭ്യതാമികവ് വർധിപ്പിക്കാൻ സഹായിക്കും.

ചോദ്യപേപ്പര്‍ അച്ചടി പൂര്‍ത്തിയായില്ലെന്നത് വ്യാജ പ്രചാരണം; സംസ്ഥാനത്ത് ഹയര്‍സെക്കൻഡറി ചോദ്യപേപ്പര്‍ വിതരണം നടക്കുന്നത് രണ്ട് ഘട്ടമായി; വിദ്യാഭ്യാസ മന്ത്രി

 

സംസ്ഥാനത്ത് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും വിഎച്ച്‌എസ്‌ഇ പരീക്ഷകളും ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 9. 30 മുതല്‍ 11. 45 വരെയാണ് പരീക്ഷ നടന്നത്.ഒന്നാം വർഷ വിദ്യാർഥികള്‍ക്ക് പാർട്ട് ടു ഭാഷാ വിഷയത്തിലും കമ്പ്യൂട്ടർ  സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുമാണ് ആദ്യദിനം നടന്നത്. ഫിസിക്സ്, ആന്ത്രപ്പോളജി, സോഷ്യോളജി പരീക്ഷകളാണ് രണ്ടാം വർഷ വിദ്യാർത്ഥികള്‍ എഴുതിയത്.

അതേസമയം സംസ്ഥാനത്ത് ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ഇത്തവണ സംസ്ഥാനത്തെ ചോദ്യപേപ്പർ വിതരണം 2 ഘട്ടമായാണ് നടത്തുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്നത് വ്യാജ പ്രചാരണം മാത്രമാണ് എന്നും ചോദ്യ കടലാസിന്റെ അച്ചടി പൂർത്തിയായിട്ടുണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതിനുമുൻപും ചോദ്യപേപ്പർ വിതരണം രണ്ട് ഘട്ടങ്ങളായി നടത്തിയിട്ടുണ്ട് എന്നും 2021ല്‍ 9 തവണയായാണ് ചോദ്യപേപ്പർ വിതരണം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് 2022ല്‍ പരീക്ഷ തന്നെ നടത്തിയത്. പിഡി അക്കൗണ്ടില്‍ നിന്ന് പരീക്ഷ നടത്തിപ്പിനുള്ള പണം ചെലവഴിക്കാൻ ഉത്തരവ് നല്‍കിയിട്ടുണ്ട് എന്നും പരീക്ഷ അവസാനിച്ച ശേഷം അത് തിരിച്ചു നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പരീക്ഷാ ചെലവ് സംബന്ധിച്ച അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകള്‍ക്കും 2023 മാർച്ചില്‍ നടന്ന പരീക്ഷ നടത്തിപ്പിന്റെ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1994 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നതിനായി സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ളത്. എംബസി മുഖേന വിദേശത്തുള്ള എട്ട് പരീക്ഷ സെന്ററുകളിലേക്കും മുഴുവൻ ചോദ്യപേപ്പറുകളും എത്തിച്ചതായും ഗള്‍ഫ് മേഖലയിലെ ചെലവ് പൂർണമായും ഗള്‍ഫ് സ്കൂളുകളാണ് വഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

(ഐ.എച്ച്.ആർ.ഡി) കോഴ്സുകൾക്ക് അപേക്ഷിക്കാം

 

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 2024 മാർച്ച് 11 വരെ ദീർഘിപ്പിച്ചിരിക്കുന്നു. പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇൻ  കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ്  കോഴ്‌സ്  ഇൻ  ലൈബ്രറി   ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദർശിക്കുക.

ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ (CUET) 2024 അറിയേണ്ടതെല്ലാം, വിശദമായി

എന്താണ്  (CUET)  ?

രാജ്യത്തെ കേന്ദ്ര സർവകലാശാലകള്‍, മറ്റു സർവകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ബിരുദതല പ്രോഗ്രാമുകളിലെ  പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ്  കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -  (സി.യു.ഇ.ടി.- യു.ജി.) 

എന്നാണ്  (CUET)  2024 പരീക്ഷ ?

പരീക്ഷ മേയ് 15-നും 31-നും ഇടയ്ക്ക് ദിവസവും രണ്ടോ മൂന്നോ ഷിഫ്റ്റിലായി നടത്തും.

പങ്കെടുക്കുന്ന കേന്ദ്ര സർവകലാശാലകള്‍

അലിഗഢ് മുസ്ലിം, അസം, ബാബാ സാഹെബ് ഭീം റാവു അംബേദ്കർ, ബനാറസ് ഹിന്ദു, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാർ, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ജമ്മു, ഝാർഖണ്ഡ്, കർണാടക, കശ്മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഡോ. ഹരിസിങ് ഗൗർ, ഗുരു ഗാസിദാസ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, ജാമിയ മിലിയ ഇസ്ലാമിയ, ജവാഹർലാല്‍ നെഹ്റു, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി, മണിപ്പുർ, മൗലാനാ ആസാദ് നാഷണല്‍ ഉറുദു, മിസോറം, നാഗാലാൻഡ്, നോർത്ത് ഈസ്റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, ദിസ്പുർ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്, ത്രിപുര, അലഹാബാദ്, ഡല്‍ഹി, ഹൈദരാബാദ്, വിശ്വഭാരതി, സെൻട്രല്‍ സാൻസ്ക്രിറ്റ്, മഹാത്മാഗാന്ധി സെൻട്രല്‍, നാഷണല്‍ സാൻസ്ക്രിറ്റ്, ശ്രീ ലാല്‍ ബഹാദുർ ശാസ്ത്രി നാഷണല്‍ സാൻസ്ക്രിറ്റ്.

പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങളില്‍ സ്റ്റേറ്റ്, കല്പിത, സ്വകാര്യ സർവകലാശാലകള്‍, സ്ഥാപനങ്ങള്‍, ഓർഗനൈസേഷനുകള്‍, സ്വയംഭരണ കോളേജുകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. ഈ പരീക്ഷയുടെ സ്കോർ ഉപയോഗിക്കുന്ന മറ്റു സർവകലാശാലകളിലെ/ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ താത്പര്യമുള്ളവരും സി.യു.ഇ.ടി.-യു.ജി. അഭിമുഖീകരിക്കണം.

സർവകലാശാലകളുടെ/ സ്ഥാപനങ്ങളുടെ പട്ടിക exams.nta.ac.in/CUET-UG/ ല്‍ ലഭ്യമാക്കും. നിലവിലെ പട്ടിക പൂർണമാകണമെന്നില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. പ്രവേശന വ്യവസ്ഥകള്‍ക്ക് ഈ വെബ്സൈറ്റ് നോക്കണം. കൂടാതെ അതതു സർവകലാശാല/സ്ഥാപനം പ്രസിദ്ധപ്പെടുത്തുന്ന, ഇൻഫർമേഷൻ ബുള്ളറ്റിനും/പ്രോെസ്പക്ടസും പരിശോധിക്കേണ്ടതാണ്. ഓരോ സർവകലാശാലയിലും/സ്ഥാപനത്തിലുമുള്ള പ്രോഗ്രാമുകളുടെ പട്ടിക, സി.യു.ഇ.ടി. യു.ജി. വെബ് സൈറ്റിലും അതത് സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാക്കും.

യോഗ്യത

പരീക്ഷയ്ക്ക് പ്രായപരിധി ഇല്ല. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തൃപ്തിപ്പെടുത്തണം. ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ 2024-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വർഷം, ബന്ധപ്പെട്ട സർവകലാശാലാ വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കും. ഓരോ സർവകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശന, അർഹതാ വ്യവസ്ഥകള്‍ വിഭിന്നമാകും. അതിനാല്‍, അപേക്ഷ നല്‍കും മുമ്പ്  ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച്‌ വ്യവസ്ഥകള്‍ മനസ്സിലാക്കണം.

പരീക്ഷാരീതി

ഹൈബ്രിഡ് രീതിയില്‍ - പെൻ ആൻഡ് പേപ്പർ/കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയില്‍ നടത്തും. രജിസ്ട്രേഷൻ പൂർത്തിയായശേഷം, അപേക്ഷകരുടെ എണ്ണം പരിഗണിച്ച്‌ ഏതുരീതിയില്‍ പരീക്ഷ നടത്തണമെന്ന് തീരുമാനിക്കും. ഓരോ വിഷയത്തിലെയും ടെസ്റ്റ് ഒരു ഷിഫ്റ്റില്‍ നടത്താൻ ശ്രമിക്കും. എന്നാല്‍, ഒന്നില്‍ക്കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടിവന്നാല്‍ മാർക്ക് നോർമലൈസേഷൻ നടത്തി എൻ.ടി.എ. സ്കോർ നിർണയിക്കും. അതിന്റെ വിശദാംശങ്ങള്‍ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

പരീക്ഷയിലെ വിഷയങ്ങള്‍

മൂന്നു ഭാഗങ്ങളിലായി മൊത്തം 61 വിഷയങ്ങളാണുള്ളത്. 33 ഭാഷകള്‍, 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ടെസ്റ്റ്. എല്ലാറ്റിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യപ്പേപ്പർ ലഭ്യമാക്കും. അപേക്ഷ നല്‍കുമ്ബോള്‍ ഏത് ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്ലറ്റ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളില്‍ ഇംഗ്ലീഷ്, മലയാളം ചോദ്യപ്പേപ്പറുകള്‍ ലഭിക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ, വയനാട്. അപേക്ഷിക്കുമ്പോൾ  നാല് കേന്ദ്രങ്ങള്‍ മുൻഗണന നിശ്ചയിച്ച്‌ തിരഞ്ഞെടുക്കണം. സ്ഥിരം മേല്‍വിലാസം അല്ലെങ്കില്‍ നിലവിലെ മേല്‍വിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ള പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ. വിദേശത്ത് 26 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

വിഷയങ്ങള്‍/ടെസ്റ്റുകള്‍

മൂന്നു ഭാഗങ്ങളും വിഷയങ്ങളും

1. 33 ഭാഷകള്‍: ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു, അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ്. ഏതെങ്കിലും ഒന്നോ രണ്ടോ ഭാഷ തിരഞ്ഞെടുക്കാം.ഇതിലെ ചോദ്യങ്ങള്‍, റീഡിങ് കോംപ്രിഹൻഷൻ (വ്യത്യസ്തമായ ഖണ്ഡികകള്‍ അടിസ്ഥാനമാക്കി - ഫാക്ച്വല്‍, ലിറ്റററി, നറേറ്റീവ്), ലിറ്റററി ആപ്റ്റിറ്റ്യൂഡ് ആൻഡ് വൊക്കാബുലറി എന്നിവ വിലയിരുത്തും.

2.27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങള്‍: അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, അഗ്രിക്കള്‍ച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ ബയോളജിക്കല്‍ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയണ്‍മെൻറല്‍ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിങ് ഗ്രാഫിക്സ്, ഓണ്‍ട്രപ്രനേർഷിപ്പ്, ഫൈൻ ആർട്സ്/ വിഷ്വല്‍ ആർട്സ് (സ്കള്‍പ്ചർ/പെയിൻറിങ്)/കൊമേഴ്സ്യല്‍ ആർട്ട്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇന്ത്യ, ലീഗല്‍ സ്റ്റഡീസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കല്‍ എജുക്കേഷൻ/നാഷണല്‍ കേഡറ്റ് കോപ്സ് (എൻ.സി.സി.)/യോഗ, ഫിസിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സൈക്കോളജി, സാൻസ്ക്രിറ്റ്, സോഷ്യോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്.ചോദ്യങ്ങള്‍ ക്ലാസ് 12 സിലബസ് പ്രകാരം. പ്രവേശനം തേടുന്ന സർവകലാശാലകള്‍/കോഴ്സുകള്‍ അനുസരിച്ച്‌ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.

3• ജനറല്‍ ടെസ്റ്റ്: ജനറല്‍ നോളജ്, കറൻറ് അഫയേഴ്സ്, ജനറല്‍ മെൻറല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ് (ബേസിക് മാത്തമാറ്റിക്കല്‍ തത്ത്വങ്ങള്‍ - അരിത് മറ്റിക്/ഓള്‍ജിബ്ര/ജ്യോമട്രി/മെൻസുറേഷൻ/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ലളിതമായ ആപ്ലിക്കേഷൻസ്), ലോജിക്കല്‍ ആൻഡ് അനലറ്റിക്കല്‍ റീസണിങ് എന്നീ മേഖലകളിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വൊക്കേഷണല്‍/ ഓപ്പണ്‍ എലിജിബിലിറ്റി/ക്രോസ് സ്ട്രീം/ ബാധകമായ മറ്റുള്ളവയ്ക്ക് ഈ ടെസ്റ്റ് അഭിമുഖീകരിക്കാം. പ്രവേശനത്തിന് സർവകലാശാല/സ്ഥാപനം ജനറല്‍ ടെസ്റ്റ് സ്കോർ ഉപയോഗിക്കുന്ന പക്ഷം ഈ ടെസ്റ്റ് അഭിമുഖീകരിക്കണം.

പരമാവധി ആറ് ടെസ്റ്റുകള്‍

ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ടെസ്റ്റ് എന്നിവ ഉള്‍െപ്പടെ പരമാവധി ആറ് വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം. ഇതില്‍ ജനറല്‍ ടെസ്റ്റ് ഉള്‍പ്പെടെ നാലോ അഞ്ചോ ഡൊമൈൻ വിഷയങ്ങളും ഒന്നോ രണ്ടോ ഭാഷകളും ആകാം. ഒരു ഭാഷയെങ്കിലും തിരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനം/കോഴ്സ് എന്നിവയ്ക്കു ബാധകമായ വിഷയത്തിന്/ വിഷയങ്ങളുടെ ടെസ്റ്റ് അഭിമുഖീകരിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ സിയു.ഇ.ടി. യു.ജി. വെബ്സൈറ്റില്‍ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ ലഭിക്കും.

ഉദാ: കേരള കേന്ദ്ര സർവകലാശാലയിലെ ബി.എ. ഇൻറർനാഷണല്‍ റിലേഷൻസ് പ്രോഗ്രാമില്‍ താത്പര്യമുള്ളവർ ഭാഷാ ഭാഗത്തുനിന്നും ഇംഗ്ലീഷും ഡൊമൈൻ വിഷയങ്ങളില്‍നിന്നും പൊളിറ്റിക്കല്‍ സയൻസും കൂടാതെ ജനറല്‍ ടെസ്റ്റും അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമായ ബി.എസ്സി. ബി.എഡ്. പ്രവേശനത്തില്‍ താത്പര്യമുള്ളവർ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജനറല്‍ ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ബി.കോം. ബി.എഡ്. പ്രോഗ്രാമില്‍ താത്പര്യമുള്ളവർ ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, ജനറല്‍ ടെസ്റ്റ് എന്നിവയാണ് അഭിമുഖീകരിക്കേണ്ടത്.

ചോദ്യങ്ങള്‍

ജനറല്‍ ടെസ്റ്റില്‍ മൊത്തം 60 ചോദ്യങ്ങളില്‍നിന്ന് 50 എണ്ണത്തിന് ഉത്തരം നല്‍കണം. മറ്റ് വിഷയങ്ങളില്‍ 50 ചോദ്യങ്ങള്‍ ഉള്ളതില്‍നിന്ന് 40 എണ്ണത്തിന് ഉത്തരം നല്‍കണം. ജനറല്‍ ടെസ്റ്റ്, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് എന്നീ പരീക്ഷകളുടെ ദൈർഘ്യം 60 മിനിറ്റും മറ്റുള്ളവയുടേത് 45 മിനിറ്റും ആയിരിക്കും.

അപേക്ഷ

exams.nta.ac.in/CUET-UG/ വഴി മാർച്ച്‌ 26-ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. മൂന്നുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫോം, ആപ്ലിക്കേഷൻ ഫോം, ഫീ പേമെന്റ്. അപേക്ഷാർഥിയെ പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍/ കോഴ്സുകള്‍ ഏതൊക്കെയെന്ന് അപേക്ഷ നല്‍കുമ്പോൾ  വ്യക്തമാക്കണം. ഒരാള്‍ ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷ നല്‍കി, ഫീസ് വിജയകരമായി അടച്ച ശേഷം, കണ്‍ഫർമേഷൻ പേജിന്റെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കണം. കണ്‍ഫർമേഷൻ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

ഫീസ്

അപേക്ഷാ ഫീസ് സംബന്ധിച്ച വിവരം ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ഉണ്ട്. അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, കാറ്റഗറി എന്നിവ അനുസരിച്ച്‌ ഇത് മാറും. മൂന്നു വിഷയങ്ങള്‍/ടെസ്റ്റുകള്‍ വരെ തിരഞ്ഞെടുക്കുന്ന ജനറല്‍ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. ഒ.ബി.സി.(എൻ.സി.എല്‍.)/ ഇ.ഡബ്ല്യു.എസ്. - 900 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ - 800 രൂപ. ഓരോ അധിക വിഷയത്തിനും ഈ വിഭാഗക്കാർ അധികമായി അടയ്ക്കേണ്ട തുക, യഥാക്രമം 400/375/350 രൂപ. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാരും മൂന്നുവിഷയം വരെ 4500 രൂപയും ഓരോ അധിക വിഷയത്തിനും 1800 രൂപ വീതവും ഫീസായി നല്‍കണം. ഫീസ് 26-ന് രാത്രി 11.50 വരെ ക്രഡിറ്റ്/ഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/യു.പി. ഐ. വഴി അടയ്ക്കാം.

അപേക്ഷയിലെ പിശകുകള്‍ തിരുത്താൻ 28 മുതല്‍ 29-ന് രാത്രി 11.50 വരെ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ 30 മുതല്‍ ലഭ്യമാക്കും. അഡ്മിറ്റ് കാർഡ് മേയ് രണ്ടാം വാരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ കഴിഞ്ഞ്, റെസ്പോണ്‍സസ്, ഉത്തര സൂചിക എന്നിവ വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. ഫലപ്രഖ്യാപനം ജൂണ്‍ 30-ന്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ച്‌ പരീക്ഷയുടെ സമയക്രമത്തിലെ ചില തീയതികള്‍ മാറിയേക്കാം.

എങ്ങനെ അപേക്ഷിക്കാം? 

  • CUET പരീക്ഷ 2024-ൻ്റെ അപേക്ഷ നൽകാനായി വിദ്യാർത്ഥികൾ cuet.samarth.ac.in എന്ന സൈറ്റിൽ പോകണം 
  • എന്നിട്ട് രജിസ്റ്റർ എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക
  • നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കണം.
  • ഡിക്ലറേഷൻ ബട്ടൺ ക്ലിക്ക് ചെയ്യണം.
  • അതിനുശേഷം  ഡാറ്റ പൂരിപ്പിക്കേണ്ടതുണ്ട്
  • വിദ്യാർത്ഥികൾ അവരുടെ നിലവിലെ വിലാസവും അവരുടെ മൊബൈൽ നമ്പറും നൽകുക 
  • അടുത്ത ഘട്ടത്തിൽ  permanent address ചേർക്കേണ്ടതുണ്ട്
  • ഒരു പ്രത്യേക symbol , ഒരു capital letter , ഒരു small  letter , ഒരു number  എന്നിവ ഉൾപ്പെടുന്ന ഒരു 8-13 വാക്കുള്ള പാസ്‌വേഡ് ഉണ്ടാക്കുക 
  • രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക 
  • ലോഗിൻid  നമ്പർ ലഭിക്കും 
  • തുടർന്ന് പാസ്‌വേഡ്, ലോഗിൻid എന്നിവ ഉപയോഗിച്ച്  enter ചെയ്യുക 
  • വിശദംശങ്ങൾ പൂരിപ്പിക്കുക 
  • അവിടെ നൽകിയ ഫോർമാറ്റിനും വലുപ്പത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെയും ഒപ്പിൻ്റെയും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസിനായി പണമടയ്ക്കുക, ഒടുവിൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • print എടുത്തു സൂക്ഷിച്ചു വക്കുക 

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

 


ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മെയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ച് ആണ്.

ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ആത്യന്തിക മൂല്യനിർണ്ണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്.പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220ല്‍ കുറയരുതെന്ന് ഹൈകോടതി

 

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220ല്‍ കുറയരുതെന്ന് ഹൈകോടതി. കലണ്ടർ തയാറാക്കുമ്പോൾ  ഇത്രയും പ്രവൃത്തിദിനങ്ങള്‍ തന്നെ വേണമെന്ന കേരള വിദ്യാഭ്യാസ ചട്ടം പാലിക്കണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിഗണിക്കണമെന്നും ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് നിർദേശിച്ചു. പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതിനെതിരെ മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്കൂള്‍ മാനേജർ സി.കെ. ഷാജിയും പി.ടി.എയും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

പ്രവൃത്തിദിനം വെട്ടിച്ചുരുക്കുന്നത് വിദ്യാർഥികളുടെ പഠനനിലവാരത്തെയും പാഠഭാഗങ്ങള്‍ പൂർത്തീകരിക്കുന്നതിനെയും ബാധിക്കുന്നതായി ഹരജിയില്‍ പറയുന്നു. 2023 -24 അധ്യയന വർഷത്തില്‍ പ്രവൃത്തിദിനം 205 ആയി നിജപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.

കുസാറ്റ് കാറ്റ്: മാര്‍ച്ച്‌ 15 വരെ അപേക്ഷിക്കാം

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2024-25 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാറ്റ് (കോമണ്‍ അഡ്മിഷൻ ടെസ്റ്റ്) 2024-ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ 15 വരെ നീട്ടി.എം.ബി.എ. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ അവസാന തീയതി ഏപ്രില്‍ 30 വരെയും നീട്ടി. എം.ടെക്., പിഎച്ച്‌.ഡി. പ്രോഗ്രാമുകളുടെ രജിസ്ട്രേഷനായി മുൻകൂട്ടി പ്രസിദ്ധീകരിച്ച സമയപരിധിയില്‍ മാറ്റമില്ല. വിവരങ്ങള്‍ക്ക്: admissions.cusat.ac.in | 0484-2577100

2024, ഫെബ്രുവരി 28, ബുധനാഴ്‌ച

നട്ടുച്ചയ്ക്ക് പരീക്ഷകളുമായി വിദ്യാഭ്യാസവകുപ്പ്

 

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുമ്പോൾ  നട്ടുച്ചയ്ക്ക് പരീക്ഷകള്‍ വച്ച്‌ വിദ്യാഭ്യാസ വകുപ്പ്. ഒമ്പത് , എട്ട് ക്ലാസുകളുടെ വാർഷിക പരീക്ഷകളാണു ചൂട് കൂടിയ സമയത്ത് ക്രമീകരിച്ചിരിക്കുന്നത്.നാളെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയും 2.15 മുതല്‍ നാലുവരെയും 1.30 മുതല്‍ 4.15 വരെയുമാണു പരീക്ഷാ സമയക്രമം.

ചൂട് കൂടുതലുള്ള ഉച്ചസമയത്താണു കുട്ടികള്‍ സ്കൂളില്‍ വരേണ്ടതും പരീക്ഷയെഴുതേണ്ടതും. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരീക്ഷാ സമയക്രമം നട്ടുച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. സമയം മാറ്റി ക്രമീകരിക്കണമെന്ന് അധ്യാപക സംഘടനകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും സമയക്രമീകരണം നടത്തിയില്ലെന്നും പരാതിയുണ്ട്.


അഞ്ചാം വയസ്സില്‍ത്തന്നെ ഒന്നാം ക്ലാസ് പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം- മന്ത്രി വി. ശിവൻകുട്ടി


സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസായി നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.


കംപ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്സില്‍ സീറ്റൊഴിവ്

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിഗ് ഡിവിഷനില്‍ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്‌സ്സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.അപേക്ഷകര്‍ എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം.

പട്ടികജാതി / പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി./എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന വിവിധ തസ്തിക കളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷകര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്. ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം 695 024, ഫോണ്‍ 0471 2467728, 2474720 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്‌സൈറ്റ്: www.captkerala.com.

ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ (CUET) സി.യു.ഇ.ടി-യുജി ഇത്തവണ ഓഫ് ലൈനായും

 

കേന്ദ്ര സർവകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യുജി ഇത്തവണ ഓണ്‍ലൈനിനു പുറമെ പേനയും കടലാസും ഉപയോഗിച്ചും നടത്തും.

ഈ വര്‍ഷത്തെ പരീക്ഷ മേയ് 15 മുതല്‍ 31 വരെ രാജ്യത്തെ 380ഉം പുറത്ത് 26ഉം പരീക്ഷ കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ദിവസം രണ്ടോ മൂന്നോ ഷിഫ്റ്റുകളായിട്ടായിരിക്കും പരീക്ഷ. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷത്തെ അപേക്ഷ നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച്‌ 26 ആണ് അവസാന ദിവസം. ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കും.

45 കേന്ദ്ര സര്‍വകലാശാലകള്‍, 37 സംസ്ഥാന സര്‍വകലാശാലകള്‍, 32 കല്‍പിത സര്‍വകലാശാലകള്‍, 133 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഈ പരീക്ഷയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍. ദേശീയ പ്രാധാന്യമുള്ള മറ്റ് മൂന്നു സ്ഥാപനങ്ങളും അവയുടെ ബിരുദ കോഴ്സുകള്‍ക്ക് ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നുണ്ട്. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ഒന്നില്‍ പരീക്ഷ എഴുതാം. വിദ്യാർഥികള്‍ക്ക് പരമാവധി ആറു വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. നേരത്തെ ഇത് പത്ത് വിഷയങ്ങളായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ https://exams.nta.ac.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

നാളെ മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി

 

നാളെ  മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും;  .പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 427105 വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും. ആകെ 2971 പരീക്ഷാ കേന്ദ്രങ്ങള്‍ ആണ്. 441213 വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ എഴുതും.2016 പരീക്ഷ കേന്ദ്രങ്ങള്‍ ആണ്. എസ്. എസ്. എല്‍. സി, റ്റി. എച്ച്‌. എസ്. എല്‍. സി, എ. എച്ച്‌. എസ്. എല്‍. സി പരീക്ഷകള്‍ മാര്‍ച്ച്‌ 4 മുതല്‍ ആരംഭിയ്ക്കും.ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത് 4,27,105 കുട്ടികളാണ്.സംസ്ഥാനത്ത് ഇതിനായി 2,971 കേന്ദ്രങ്ങള്‍ തയ്യാറാക്കിയട്ടുള്ളതായും അദ്ദേഹം പറഞ്ഞു.ഉത്തരക്കടലാസ് വിതരണം ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഗള്‍ഫില്‍ 536 കുട്ടികളും ലക്ഷദ്വീപില്‍ 285 കുട്ടികളും പരീക്ഷ എഴുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PLUS TWO ACCOUNTANCY FINAL REVISION STUDY NOTES AND CHAPTER WEIHTAGE


വരാനിരിക്കുന്ന 12-ാം ക്ലാസ് ACCOUNATANCY  പബ്ലിക് പരീക്ഷയ്ക്ക് ഓരോ പാഠവും  തിരിച്ചുള്ള ഫൈനൽ റിവിഷൻ നോട്സ് താഴെ കൊടുക്കുന്നു .കൂടാതെ ഓരോ ഭാഗത്തെയും ചാപ്റ്റർ WEIGHTAGE കൊടുക്കുന്നു 


PLUS TWO ACCOUNTANCY FINAL REVISION NOTE DOWNLOAD 


Chapter-wise Score Distribution


Accountancy


Computerized Accounting



Accountancy with AFS





ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം

 

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂണ്‍ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്നിനു നടക്കും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളില്‍ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതല്‍ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജില്‍ അപേക്ഷ നല്‍കണം. ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. അപേക്ഷാ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷാ ഫോം ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് "THE COMMANDANT, RIMC FUND," DRAWEE BRANCH, HDFC BANK OF BALLUPUR, CHOWK, DEHRADUN, (BANK CODE-1399) UTTARAKHAND എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ "THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, GARHI CANTT, DEHRADUN, UTTARAKHAND, PIN - 248003" എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങള്‍ www.rimc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകള്‍ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജില്‍ നിന്നും ലഭിക്കുന്ന നിർദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച്‌ ഏപ്രില്‍ 15 നു മുൻപായി ലഭിക്കുന്ന തരത്തില്‍ "സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12" എന്ന വിലാസത്തില്‍ ഡെറാഡൂണ്‍ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുളള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉളളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകള്‍, സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാർഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച്‌ ജനന തീയതിയും ഏതു ക്ലാസ്സില്‍ പഠിക്കുന്നു എന്നുളളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റില്‍ ഉളളടക്കം ചെയ്തിരിക്കണം, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ് ഉളളടക്കം ചെയ്തിരിക്കണം. ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും ഉള്‍പ്പെടുത്തിയത്) അല്ലാത്ത അപേക്ഷ നിരസിക്കുന്നതാണ്, 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ സഹിതം അയക്കണം.

കെല്‍ട്രോണ്‍ : അഡ്മിഷൻ ആരംഭിച്ചു

 

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്‌ട്‌സ്, കമ്പ്യൂട്ടർ  നെറ്റ്‌വർക്കിങ് കോഴ്‌സുകളായ അഡ്വാൻസ്ഡ് റൂട്ടിംഗ് ആൻഡ് സ്വിച്ചിങ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ റൂട്ടിംഗ് ആന്റ് സ്വിച്ചിങ് ടെക്‌നോളജീസ് (യോഗ്യത എസ്‌എസ്‌എല്‍സി), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി (യോഗ്യത പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി) കാലാവധി മൂന്ന് മാസം.ഫോണ്‍ : 0495 2301772, 8590605275.

പ്ലസ് വൺ CHEMISTRY QUICK REVISION Easy Questions & Answers , ഓരോ പാഠത്തിന്റെയും chapterweightage

 




PLUS ONE CHEMISTRY QUICK REVISION NOTES DOWNLOAD

PLUS ONE CHEMISTRY CHAPTER WEIGHTAGE

Chapter




Score




1. Some Basic Concepts of Chemistry




6

2. Structure of Atom




7

3.Classification of Elements and Periodicity in Properties




6

4. Chemical Bonding and Molecular Structure




7

5. Thermodynamics




6

6. Equilibrium




7

7. Redox Reactions




5

8. Organic Chemistry-Some Basic Principles and Techniques




8

9. Hydrocarbons




8

Total




60


2024, ഫെബ്രുവരി 27, ചൊവ്വാഴ്ച

പ്ലസ് വണ്‍ പരീക്ഷ: സ്‌കൂളുകളില്‍ എത്തിച്ചത് ആദ്യ നാല് ദിവസത്തെ ചോദ്യപേപ്പര്‍ മാത്രം

 

പ്ലസ് വണ്‍ ചോദ്യപേപ്പർ ഒരുമിച്ചെത്തിക്കാതെ വിദ്യാഭ്യാസവകുപ്പ്. ആദ്യ നാല് ദിവസത്തെ പരീക്ഷയുടെ ചോദ്യപേപ്പർ മാത്രമാണ് സ്‌കൂളുകളില്‍ എത്തിച്ചത്.ബാക്കി പരീക്ഷയുടെ ചോദ്യപേപ്പർ രണ്ടാം ഘട്ടമായി എത്തിക്കാമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർക്കുലറില്‍ പറയുന്നു.ചോദ്യപേപ്പർ അച്ചടി പൂർത്തിയാകാത്തതാണ് വൈകാൻ കാരണം. രണ്ടുഘട്ടമായി ചോദ്യപേപ്പർ എത്തിക്കുമ്ബോള്‍ ഇതിന്റെ ചെലവ് ഇരട്ടിയാകും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ ആരോപിച്ചു.

+1 & +2 കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ അപ്ലിക്കേഷൻ മുൻവർഷ ചോദ്യോത്തരങ്ങൾ

 

പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ മനസിലാക്കുന്നത് മൂലം ചോദ്യങ്ങളുടെ തരത്തെക്കുറിച്ചും പരീക്ഷാ പേപ്പറുകളിൽ ഉപയോഗിക്കുന്ന വിവിധ  പാഠവിഭാഗങ്ങളെക്കുറിച്ചും അറിയാൻ സാധിക്കുന്നു .ആ ചോദ്യങ്ങൾക്ക് അനുസൃതമായി തയ്യാറെടുക്കുന്നത് നല്ല സ്കോറുകളോടെ പരീക്ഷയെ മറികടക്കാൻ സഹായിക്കുന്നു.ഈ ലേഖനത്തിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത് പ്ലസ് വൺ & പ്ലസ് ടു COMPUTER SCIENCE AND COMPUTER APPLICATION മുൻ വർഷങ്ങളിൽ ചോദിച്ച  ചോദ്യങ്ങളുടെ സമാഹാരം ഉൾപ്പെടുന്ന  PDF ആണ് .ഇത്  വിദ്യാർത്ഥികളെ അവരുടെ പരീക്ഷാ തയ്യാറെടുപ്പുകളിൽ തീർച്ചയായും സഹായിക്കും .


PLUS ONE COMPUTER SCIENCE  QUESTIONS AND ANSWERS DOWNLOAD

PLUS TWO COMPUTER SCIENCE PYQ QUESTIONS AND ANSWERS DOWNLOAD


PLUS ONE COMPUTER APPLICATION PYQ QUESTIONS AND ANSWERS DOWNLOAD

PLUS TWO COMPUTER APPLICATION PYQ QUESTIONS AND ANSWERS DOWNLOAD