നാളെ മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും; .പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 427105 വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും. ആകെ 2971 പരീക്ഷാ കേന്ദ്രങ്ങള്‍ ആണ്. 441213 വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ എഴുതും.2016 പരീക്ഷ കേന്ദ്രങ്ങള്‍ ആണ്. എസ്. എസ്. എല്‍. സി, റ്റി. എച്ച്. എസ്. എല്‍. സി, എ. എച്ച്. എസ്. എല്‍. സി പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ ആരംഭിയ്ക്കും.ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത് 4,27,105 കുട്ടികളാണ്.സംസ്ഥാനത്ത് ഇതിനായി 2,971 കേന്ദ്രങ്ങള്‍ തയ്യാറാക്കിയട്ടുള്ളതായും അദ്ദേഹം പറഞ്ഞു.ഉത്തരക്കടലാസ് വിതരണം ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഗള്‍ഫില്‍ 536 കുട്ടികളും ലക്ഷദ്വീപില്‍ 285 കുട്ടികളും പരീക്ഷ എഴുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 comments: