2026 ജൂൺ 29, തിങ്കളാഴ്‌ച
2025 നവംബർ 18, ചൊവ്വാഴ്ച
കേരളത്തിലെ High School,+1,+2 ,Degree,PG,CA,Diploma,PHD കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്-Vidya Samunnathi Scholarship 2025-Apply Now
കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ മുന്നേറാൻ സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ളതാണ് വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി.
കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ (KSWCFC) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്നതിനുള്ള ധനസഹായമാണ് ഈ സ്കോളർഷിപ്പ് വഴി ലഭിക്കുന്നത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യം
വിദ്യാസമുന്നതി പദ്ധതിയിലൂടെ മുന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക്:
- വിദ്യാഭ്യാസത്തിൽ മുന്നേറ്റം നേടാൻ പ്രോത്സാഹനം നൽകുക
- സമൂഹത്തിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നില മെച്ചപ്പെടുത്തുക.
- സമാനാവകാശങ്ങളോടെ ഉയർന്ന വിദ്യാഭ്യാസം നേടാൻ അവസരം ഉറപ്പാക്കുക.
- High School Students Application Guideline-Download
- Higher Secondary Students Application Guideline-Download
- Degree Students Application Guideline-Download
- PG Students Application Guideline-Download
- CA/ICWA/CS Students Application Guideline-Download
- Diploma Students Application Guideline-Download
- PHD Studetns Application guideline-Download
ആരെല്ലാം അപേക്ഷിക്കാം?
- കേരളത്തിലെ മുന്നാക്ക (Forward) സമുദായ വിദ്യാർത്ഥികൾ.
- കുടുംബത്തിന്റെ വാർഷിക വരുമാനം സർക്കാർ നിശ്ചയിച്ച പരിധിയ്ക്ക് താഴെയായിരിക്കണം.I(4 ലക്ഷം രൂപയിൽ; കൂടാൻ പാടില്ല )
- അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രം.
- ഹൈസ്കൂൾ, ഹയർ സെക്കന്ററി, ഡിഗ്രി, പി.ജി., പ്രൊഫഷണൽ കോഴ്സുകൾ, പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ലഭിക്കുന്ന ആനുകൂല്യങ്ങൾ
- ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും വ്യത്യസ്ത തുകകൾ അനുവദിക്കും.
- ഹൈസ്കൂൾ മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ സാമ്പത്തിക സഹായം ലഭിക്കും.
- മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
- അപേക്ഷകളും യോഗ്യതകളും പരിശോധിച്ചതിന് ശേഷം, തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
അപേക്ഷ സമർപ്പിക്കൽ വിധം
- www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- വിദ്യാസമുന്നതി സ്കോളർഷിപ്പ് വിഭാഗത്തിൽ “Apply Now” ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങളും രേഖകളും (വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‌ബുക്ക് കോപ്പി എന്നിവ) അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ ശരിയായി പൂരിപ്പിച്ച് സമർപ്പിക്കുക.
അവസാന തീയതി: 2025 നവംബർ 30
കൂടുതൽ വിവരങ്ങൾക്കായി
Kerala State Welfare Corporation for Forward Communities Ltd. (KSWCFC)
L2 – Kuleena, Jawahar Nagar, Kowdiar P.O.,
Thiruvananthapuram – 695003
ഫോൺ: 0471-2311215
Website: www.kswcfc.org
Note:
- അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കണം.
- തീയതി കഴിഞ്ഞാൽ അപേക്ഷ പരിഗണിക്കപ്പെടില്ല.
- അപേക്ഷ പൂരിപ്പിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.
- ഒരേ വിദ്യാർത്ഥി ഒരേ വർഷം രണ്ടു തവണ അപേക്ഷിക്കരുത്.
2024 നവംബർ 2, ശനിയാഴ്‌ച
സ്ത്രീകളധിഷ്‌ഠിത കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം
സ്ത്രീ അധിഷ്‌ഠിത കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന വിദ്യാധനം സ്‌കോളർഷിപ്പ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ തുറന്നിരിക്കുന്നു. ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കും ആണ് വിദ്യാധനം പദ്ധതിയിലൂടെ ധനസഹായം ലഭിക്കുക . 2024-25 വിദ്യാധനം സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി ഡിസംബർ 15 ആണ്
ആർക്കെല്ലാം ആപേക്ഷിക്കാം?
- വിവാഹമുക്തതകൾ,ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ സംഭവിച്ച് ജോലി ചെയ്യാൻ കഴിയാത്ത ഭർത്താവ് ഉള്ളവർ
- നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവർ
- HIV ബാധിച്ച് ആൻ്റി റെട്രോ വൈറൽ തെറപ്പി ചികിത്സയ്ക്കു വിധേയരാകുന്നവർ എന്നിവരുടെ മക്കൾക്കാണ് ധനസഹായം ലഭിക്കുക.
- വീരചരമമടഞ്ഞ സൈനികരുടെ വിധവകളോ സാമൂഹിക വിവേചനം അനുഭവിക്കുന്നവരോ ആയ എപിഎൽ വിഭാഗത്തിൽപെട്ടവർക്കും അപേക്ഷിക്കാം.
- സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ അവസരം. ഒരു കുടുംബത്തിന് പരമാവധി രണ്ട് കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.
സ്കോളർഷിപ് തുക
5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 1-5 ഗ്രേഡുകളിലെക്കും പ്രതിവർഷം 3,000 രൂപയും, 6-10 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക് പ്രതിവർഷം 5000 രൂപയും നൽകുന്നു.
11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 7,500 രൂപ സ്കോളർഷിപ് ലഭിക്കും. ബിരുദധാരികൾക്കും അതിനു മുകളിലുള്ളവർക്കും പ്രതിവർഷം 10,000
രൂപയും ലഭിക്കും.
ആവശ്യമായ രേഖകൾ
- മറ്റു സർക്കാർ സ്കോളർഷികൾ ഒന്നും ലഭിക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തണം.
- അമ്മയുടെയും കുട്ടിയുടെയും ജോയിന്റ് അക്കൗണ്ട് വേണം
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകൾ https://wcd.kerala.gov.in ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. . അപേക്ഷാഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.
2024 ഫെബ്രുവരി 25, ഞായറാഴ്‌ച
സ്നേഹപൂർവ്വം സ്കോളർഷിപ്പ് പദ്ധതി
മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ ഗവൺമന്റ്/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്. പഠിക്കുന്ന സ്ഥാപനത്തിൽ മാർച്ച് 31 വരെ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ മനസിലാക്കാൻ ഈ ലേഖനം പൂർണമായും വായിക്കുക
എന്താണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ് പദ്ധതി ?
അച്ഛനോ അമ്മയോ രണ്ടുപേരും മരണമടഞ്ഞ വിദ്യാർത്ഥികൾക്കുള്ളതാണ് ഇത് . സ്‌നേഹപൂർവം സ്‌കോളർഷിപ്പ് സ്‌പോൺസർ ചെയ്യുന്നത് സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ സുരക്ഷാ മിഷൻ ആണ്,
സ്കോളർഷിപ്പ് തുക?
5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 1 മുതൽ 5 ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇത് എല്ലാ വർഷവും 3000/- രൂപയാണ്. 6 മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരു വർഷം 5000 രൂപയും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്സുകളിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 7500 രൂപയുമാണ് ലഭിക്കുക. ഡിഗ്രി അല്ലെങ്കിൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് 10000 രൂപ സ്കോളർഷിപ്പായി നൽകുന്നു.
യോഗ്യത
- സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ലഭ്യമാകൂ. അനാഥാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയില്ല.
- അപേക്ഷകരിൽ ബിപിഎൽ വിഭാഗത്തിന് മുൻഗണന നൽകും. (സർട്ടിഫിക്കറ്റും റേഷൻ കാർഡിൻ്റെ പകർപ്പും ഹാജരാക്കണം) എപിഎൽ വിഭാഗത്തിൽ വാർഷിക വരുമാനം 20,000/- രൂപയിൽ കവിയാൻ പാടില്ല, നഗരങ്ങളിൽ താമസിക്കുന്നവർക്ക് അത് 22,375/ രൂപ വരെയാകാം. ഇതിന് തെളിവായി റവന്യൂ ഉദ്യോഗസ്ഥനിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ വിദ്യാർത്ഥികളുടെ പേരിലുള്ള ഒരു ജോയിൻ അക്കൗണ്ട് നിർബന്ധമാണ്. ഇരുവരുടെയും (ജോയിൻ അക്കൗണ്ട് ഉടമകൾ) ഫോട്ടോ ഒട്ടിച്ച പാസ് ബുക്കിൻ്റെ കോപ്പി അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ ആധാർ കാർഡിൻ്റെ പകർപ്പും സമർപ്പിക്കണം.
ആവശ്യമായ രേഖകൾ
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്:-
- ആധാർ കാർഡ്
- മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ്
- താമസ സർട്ടിഫിക്കറ്റ്
- ബിപിഎൽ സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
- ബാങ്ക് വിശദാംശങ്ങൾ
സ്നേഹപൂർവം സ്കോളർഷിപ്പ്: എങ്ങനെ അപേക്ഷിക്കാം?
പഠന സ്ഥാപനത്തിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് സ്ഥാപന മേധാവി ഇത് പരിശോധിക്കണം. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ജില്ലാ ശിശുക്ഷേമ സമിതി ശുപാർശ ചെയ്യുന്ന അപേക്ഷകൾ നേരിട്ട് സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 മാർച്ച് 31 ആണ് .
2024 ഫെബ്രുവരി 24, ശനിയാഴ്‌ച
ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന നൽകിവരുന്ന KPCR വിദ്യാഭ്യാസാനുകൂല്യത്തിന് പകരം കൂടുതൽ ഗുണകരമായ PM-YASASVI പദ്ധതിയുടെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിലവിൽ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടര ലക്ഷത്തിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ള പൊതു വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്ന ഇതിനകം അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
2024 ഫെബ്രുവരി 19, തിങ്കളാഴ്‌ച
പ്ലസ് വൺ ,പ്ലസ് ടു മുതൽ പി ജി വരെയുള്ള വിദ്യർത്ഥികൾക്കു അപേക്ഷിക്കാവുന്ന TATA ഗ്രൂപ്പിന്റെ pankh scholarship
ടാറ്റ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ടാറ്റ ക്യാപിറ്റല്‍ (tata capital) , 2023-24 അധ്യയന വര്‍ഷത്തേക്കുള്ള പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം (pankh scholarship programme) പ്രഖ്യാപിച്ചു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 MARCH 10 ആണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.സീനിയര്‍ സെക്കന്‍ഡറി, അണ്ടര്‍ ഗ്രാജുവേറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ബാധകമാണ്. . പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
സ്കോളർഷിപ്പ് യോഗ്യതകൾ
- ഇന്ത്യയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ 11, 12,അണ്ടര്‍ ഗ്രാജുവേറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
- അപേക്ഷകർ മുൻ ക്ലാസിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
- എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം.
- അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
- അപേക്ഷകർ നിലവിൽ എൻറോൾ ചെയ്യുകയും വിദ്യാഭ്യാസം തുടരുകയും വേണം.
ഹാജരാക്കേണ്ട രേഖകൾ
- മുൻ ക്ലാസിലെ മാർക്ക് ഷീറ്റുകൾ അല്ലെങ്കിൽ ഗ്രേഡ് കാർഡുകൾ
- ആധാർ കാർഡ്
- നിലവിലെ വർഷത്തെ പ്രവേശന തെളിവ് (ഫീ റെസിപ്റ്റ്, അഡ്മിഷൻ കത്ത്, സ്ഥാപനത്തിന്റെ ഐഡി കാർഡ്)
- അപേക്ഷകൻറെ ബാങ്ക് അക്കൗണ്ട്, വിശദാംശങ്ങൾ
- മൊബൈൽ നമ്പർ
- പാസ്പോർട്ട് സൈസ് ഫോട്ടോ
സ്കോളർഷിപ്പ് തുക
തിരഞ്ഞെടുത്ത ഓരോ വിദ്യർത്ഥിക്കും ഒറ്റത്തവണ നിശ്ചിത സ്കോളർഷിപ്പ് INR 10000 -12000 ലഭിക്കും.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:
- ആദ്യം നിങ്ങൾ താഴെ കാണുന്ന APPLY NOW എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് START APPLICATION ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക.
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും വിദ്യാർഥികൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ യോഗ്യത പരിശോധിക്കണം.
- സജീവമായ ഒരു അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കണം, അത് വരും ദിവസങ്ങളിൽ സജീവമായി തുടരേണ്ടതാണ്
- സജീവമായ ഒരു ഇമെയിൽ ഉണ്ടായിരിക്കണം.
- സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി വരെ അപേക്ഷകർ കാത്തിരിക്കരുത്.
- സ്കോളർഷിപ്പ് ഫോമുകൾ സമർപ്പിക്കുന്നതിന് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- പൂർണ്ണമായി പൂരിപ്പിച്ച സ്കോളർഷിപ്പ് ഫോം അന്തിമമായി സമർപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
- സ്കോളർഷിപ്പ് ഫോം സമർപ്പിക്കുന്നതിന് ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ ഉപയോഗിക്കുന്നതാണ് മുൻഗണന.
2024 ഫെബ്രുവരി 12, തിങ്കളാഴ്‌ച
11,12 ക്ലാസ് മുതൽ P G വരെയുള്ള വിദ്യർത്ഥികൾക്കു TATA പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം

2024 ഫെബ്രുവരി 7, ബുധനാഴ്‌ച
ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളര്‍ഷിപ്പ് അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022-23 അദ്ധ്യയന വർഷത്തില്‍ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാർഥികള്‍ക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്പ്) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 9 വരെ ദീർഘിപ്പിച്ചു.കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികള്‍ക്കാണ് സ്കോളർഷിപ്പ്. 1000 രൂപയാണ് സ്കോളർഷിപ്പ് അവാർഡായി നല്‍കുന്നത്. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ.പി.എല്‍ വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524, 0471 2302090 എന്നീ നമ്പ റുകളില്‍ ബന്ധപ്പെടാവുന്നതാണ്.
2024 ഫെബ്രുവരി 5, തിങ്കളാഴ്‌ച
1 മുതല്‍ 8 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പുതിയ പ്രീമെട്രിക് സ്കോളര്‍ഷിപ് പദ്ധതി 'മാര്‍ഗദീപം'
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് സ്കോളർഷിപ് നല്‍കുന്നതില്‍ നിന്ന് കേന്ദ്ര സർകാർ പിന്മാറിയ സാഹചര്യത്തില്‍, ഇത്തരം വിദ്യാർഥികള്‍ക്ക് സ്കോളർഷിപ് നല്‍കുന്നതിനായി 'മാർഗദീപം' എന്ന പേരില്‍ ഒരു പുതിയ പ്രീമെട്രിക് സ്കോളർഷിപ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം.ഇതിനായി 20 കോടി രൂപ വകയിരുത്തി.
2024 ഫെബ്രുവരി 1, വ്യാഴാഴ്‌ച
ന്യൂനപക്ഷക്ഷേമ സ്കോളർഷിപ്: 9 വരെ അപേക്ഷിക്കാം
2022-23 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായും പ്ലസ് ടു പരീക്ഷയിൽ രണ്ടാം ഭാഷയായും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള സ്കോളർഷിപ്പിന് 9 വരെ അപേക്ഷിക്കാം. .കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് 1,000 രൂപയുടെ സ്കോളർഷിപ്. 9 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524. അപേക്ഷിക്കേണ്ട ലിങ്ക്: www.minoritywelfare.kerala.gov.in.
2024 ജനുവരി 29, തിങ്കളാഴ്‌ച
11 ,12 ക്ലാസ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന TATA PANKH SCHOLARSHIP അവസാന തീയതി ജനുവരി 31
കേരളത്തിൽ പഠിക്കുന്ന 11 ,12 ക്ലാസ് വിദ്യാർത്ഥികൾക്ക് ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ് നൽകുന്ന 10000 രൂപയുടെ സ്കോളർഷിപ് നൽകുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ടാറ്റ നൽകുന്ന സ്കോളർഷിപ് ആണ് TATA PANKH SCHOLARSHIP 2023.അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2024 ജനുവരി 31.
യോഗ്യത
- ഇന്ത്യയിലെ അംഗീകൃത സ്ഥാപനത്തിൽ 11,12 അഡ്മിഷൻ നേടിയ വിദ്യാർത്ഥി ആയിരിക്കണം
- മുമ്പത്തെ പരീക്ഷയിൽ 60% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥി ആയിരിക്കണം
- അപേക്ഷിക്കുന്ന കുട്ടിയുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
സ്കോളർഷിപ്പ് തുക
10,000 രൂപയാണ് സ്‌കോളർഷിപ്പ് തുക
അവസാന തീയതി
സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 31 ജനുവരി 2024 ആണ്
സ്കോളർഷിപ്പിനായി ഹാജരാക്കേണ്ട രേഖകൾ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- ഐഡന്റിറ്റി തെളിയിക്കുന്ന രേഖ (ആധാർ കാർഡ്/വോട്ടർ ഐഡി/ഡ്രൈവിംഗ് ലൈസൻസ്)
- വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ഈ വർഷത്തെ പ്രവേശന തെളിവ് (ഫീസ് രസീത്/അഡ്മിഷൻ ലെറ്റർ / ഐഡി കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ്) (2023-24)
- അപേക്ഷകന്റെ ബാങ്ക് പാസ്ബുക്ക്
- തഹസിൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റ്
- സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസിലെ മാർക്ക് ഷീറ്റ്
തിരഞ്ഞെടുപ്പ് പ്രക്രിയ
വിദ്യാർത്ഥികളുടെ സാമ്പത്തികമായ ചുറ്റുപാടും അവരുടെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് അവരെ തിരഞ്ഞെടുക്കുന്നത്. യോഗ്യത മാനദണ്ഡത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റ് ഉണ്ടാക്കും അതിൽ നിന്ന് തെരെഞ്ഞെടുക്കുന്നവർക്കു തുടർന്ന് ഒരു ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തും
നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം നിങ്ങൾ താഴെ കാണുന്ന Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- അപ്പോൾ വിദ്യാർത്ഥികൾ താഴെ കാണുന്ന പേജിലേക്ക് പോകും
- അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ ഫോം തുറക്കപ്പെടും
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക
9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി / ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ,അവസാന തീയതി ജനുവരി 31
സംസ്ഥാനത്തെ Top Class സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി / ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ “Top Class School Education for OBC, EBC and DNT” പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31ഉം ഈ അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 15ഉം അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26ഉം ആയി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://scholarships.gov.in.
2024 ജനുവരി 27, ശനിയാഴ്‌ച
സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ് / സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (ഫ്രഷ് / റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെയാണ് .. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023ലെ 12ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം കൂടുതൽ മാർക്കു വാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. കറസ്പോണ്ടൻസ് കോഴ്സിനോ ഡിസ്റ്റൻസ് കോഴ്സിനോ ഡിപ്ലോമ കോഴ്സിനോ ചേർന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല. പ്രായം 18-25നും മധ്യേ ആയിരിക്കണം. അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in എന്ന വെബ്സൈറ്റ് വഴി ഫ്രെഷ് / റിന്യൂവൽ സ്കോളർഷിപ്പ് അപേക്ഷിക്കാം. സ്ഥാപനങ്ങൾക്ക് അപേക്ഷ പരിശോധിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക്: :www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in , 9447096580.
2024 ജനുവരി 22, തിങ്കളാഴ്‌ച
ഉറുദു സ്കോളർഷിപ്: അപേക്ഷിക്കാം
ഉറുദു ഒന്നാം ഭാഷയായി എടുത്ത് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായി എടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും കാഷ് അവാർഡ് നൽകാൻ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് 1,000 രൂപയുടെ സ്കോളർഷിപ്. 30വരെ അപേക്ഷിക്കാം. 0471 2300524. അപേക്ഷിക്കേണ്ട ലിങ്ക്: www.minoritywelfare.kerala.gov.in..
2024 ജനുവരി 21, ഞായറാഴ്‌ച
സ്കോളർഷിപ്പ്: തീയതി നീട്ടി
സംസ്ഥാനത്തെ Top Class സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി / ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ “Top Class School Education for OBC, EBC and DNT” പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31ഉം ഈ അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 15ഉം അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26ഉം ആയി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://scholarships.gov.in.
2024 ജനുവരി 13, ശനിയാഴ്‌ച
ഡ്രൈവർമാരുടെ കുട്ടികൾക്ക് സാക്ഷം - സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി
യോഗ്യതാ മാനദണ്ഡം
- വിദ്യാർത്ഥികൾ 1 മുതൽ 12 വരെയോ ബിരുദവും ബിരുദാനന്തര ബിരുദവും (ജനറലും പ്രൊഫഷണലും) പഠിക്കുന്നവരോ ആയിരിക്കണം.
- ഉദ്യോഗാർത്ഥികൾ അവരുടെ മുൻ ക്ലാസിൽ 60 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയിരിക്കണം.
- മാതാപിതാക്കളിൽ ഒരാൾ ഡ്രൈവർ ആയിരിക്കണം (എല്ലാ ലൈറ്റ് മോട്ടോർ വാഹനങ്ങളും ടാക്സി, ജീപ്പ്, കാർ & ഡെലിവറി വാനുകൾ പോലുള്ള ചെറിയ വാണിജ്യ വാഹനങ്ങളും പിക്കപ്പ്, മാജിക്, സ്കൂൾ വാൻ മുതലായവ) കൂടാതെ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നും 4,00,000 രൂപയിൽ കൂടരുത്.
- ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്നു.
സ്കോളർഷിപ് തുക
1 മുതൽ 8 വരെ -5000
9 മുതൽ 12 വരെ -8000
ബിരുദ വിദ്യർത്ഥികൾക്ക് -15000
ബിരുദാനന്തര വിദ്യർത്ഥികൾക്ക് -20000
ഹാജരാക്കേണ്ട രേഖകൾ
- മുൻ യോഗ്യതാ പരീക്ഷയുടെ മാർക്ക് ഷീറ്റ്
- ഐഡന്റിറ്റി പ്രൂഫ് (ആധാർ കാർഡ്/വോട്ടർ ഐഡി കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/പാൻ കാർഡ്)
- കുടുംബ വരുമാനം തെളിയിക്കുന്ന രേഖ (/സർക്കാർ അധികാരിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
- പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള പ്രവേശന തെളിവ് (ഫീസ് രസീത് / പ്രവേശന കത്ത് / സ്ഥാപന ഐഡി കാർഡ് / ബോണഫൈഡ് സർട്ടിഫിക്കറ്റ്)
- അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ( ചെക്ക്/പാസ്ബുക്ക് കോപ്പി)
- രക്ഷിതാവിന്റെ ഡ്രൈവിംഗ് ലൈസൻസ് (ടാക്സി, ക്യാബ്, മിനി വാൻ, സ്കൂൾ വാൻ, മാജിക്/പിക്ക്-അപ്പ് മുതലായവ) (കാബ് ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് )
- വിലാസം തെളിയിക്കുന്ന രേഖ (ഡൊമിസൈൽ സർട്ടിഫിക്കറ്റ്/റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/ടെലിഫോൺ ബിൽ/റേഷൻ കാർഡ്)
- അപേക്ഷകന്റെ ഫോട്ടോ
നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം നിങ്ങൾ താഴെ കാണുന്ന Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- അപ്പോൾ വിദ്യാർത്ഥികൾ താഴെ കാണുന്ന പേജിലേക്ക് പോകും
- അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപ്പോൾ വ്യത്യസ്ത വിഭാഗങ്ങളിലുള്ള അതായതു ഡിഗ്രി വിദ്യർത്ഥികൾക്കും DIPLOMA വിദ്യർത്ഥികൾക്കും ഉള്ള വിഭാഗങ്ങൾ കാണാം .നിങ്ങൾ ഏതു വിഭാഗത്തിലാണ് ഉൾപ്പെടുന്നത് അതിലെ APPLY NOW ക്ലിക്ക് ചെയ്യുക
- അപേക്ഷ ഫോം തുറക്കപ്പെടും
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക
2024 ജനുവരി 12, വെള്ളിയാഴ്‌ച
പെൺകുട്ടികൾക്കായുള്ള പ്രഗതി സ്കോളർഷിപ്പിന്റെ തീയതി ജനുവരി 31 വരെ നീട്ടി .
നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പ്രഗതി സ്‌കോളര്‍ഷിപ്പ് പദ്ധതി. സാങ്കേതിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ പുരോഗതിക്ക് സഹായം നല്‍കുന്നതിന് ലക്ഷ്യമിട്ട് എ ഐ സി ടി ഇ നടപ്പാക്കുന്ന പദ്ധതി ആണിത്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൂടി മനസില്‍ കണ്ട് കൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ഭാഗമാകുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വിദ്യാഭ്യാസം എന്നതില്‍ ആര്‍ക്കും തര്‍ക്കസമുണ്ടാകില്ല. അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക വഴി യുവതികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരാനും വിജയകരമായ ഭാവിക്ക് തയ്യാറെടുക്കാനും അവസരം നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.അവസാന തീയതി-31-01-24.
പ്രഗതി സ്കോളർഷിപ്പ് തുക
ട്യൂഷൻ ഫീയും (30,000 രൂപ വരെ) പ്രതിമാസം 2000 രൂപ നിരക്കിൽ 10 മാസത്തേക്കു സഹായവും ലഭിക്കും.ട്യൂഷൻ ഫീ ഇളവുകിട്ടിയവരാണെങ്കിൽ പുസ്തകങ്ങൾ ക്ക് ഉൾപ്പെടെ മറ്റു പഠനച്ചെലവു കൾക്കായി പ്രതിവർഷം 30,000 രൂപ കിട്ടും.
യോഗ്യതാ മാനദണ്ഡം
- പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളു .
- സംസ്ഥാന/കേന്ദ്ര ഗവൺമെന്റിന്റെ കേന്ദ്രീകൃത പ്രവേശന പ്രക്രിയയിലൂടെ അതാത് വർഷത്തെ ഏതെങ്കിലും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വർഷ കോഴ്‌സിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കണം.
- ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ അർഹതയുള്ളൂ.
- കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ കൂടരുത്.
- യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്
- താഴെ പറയുന്ന ക്ലാസ്സിലെ മാർക്ക് ഷീറ്റ്-
- X
- XII
- ആധാർ കാർഡ്
- തഹസിൽദാർ റാങ്കിൽ കുറയാതെ നൽകിയ നിശ്ചിത മാതൃകയിലുള്ള വരുമാന സർട്ടിഫിക്കറ്റ്.
- ഫീസ് രസീത്.
- അക്കൗണ്ട് നമ്പർ,IFSC കോഡ്,ഫോട്ടോ എന്നിവ അടങ്ങിയ വിദ്യാർത്ഥിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്ക്
- താഴെ പറയുന്നവർക്കുള്ള ജാതി സർട്ടിഫിക്കറ്റ്
- എസ്.സി
- എസ്.ടി
- ഒ.ബി.സി
- തങ്ങളുടെ കുട്ടി നൽകിയ വിവരങ്ങൾ ശരിയാണെന്നും ഏതെങ്കിലും ഘട്ടത്തിൽ തെറ്റായി കണ്ടെത്തിയാൽ സ്കോളർഷിപ്പ് തുക തിരികെ നൽകുമെന്നും യഥാവിധി ഒപ്പിട്ട മാതാപിതാക്കളുടെ സാക്ഷ്യപത്രം
- ആദ്യം നിങ്ങൾ താഴെ കാണുന്ന Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- അപ്പോൾ വിദ്യാർത്ഥികൾ താഴെ കാണുന്ന പേജിലേക്ക് പോകും
- അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപ്പോൾ വ്യത്യസ്ത വിഭാഗങ്ങളിലുള്ള അതായതു ഡിഗ്രി വിദ്യർത്ഥികൾക്കും DIPLOMA വിദ്യർത്ഥികൾക്കും ഉള്ള വിഭാഗങ്ങൾ കാണാം .നിങ്ങൾ ഏതു വിഭാഗത്തിലാണ് ഉൾപ്പെടുന്നത് അതിലെ APPLY NOW ക്ലിക്ക് ചെയ്യുക
- അപേക്ഷ ഫോം തുറക്കപ്പെടും
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക
- എല്ലാ ഉദ്യോഗാർത്ഥികളും രജിസ്റ്റർ ചെയ്ത ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്‌ത് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
- അപേക്ഷകർ അപ്‌ലോഡ് ചെയ്യുന്ന എല്ലാ രേഖകളും വ്യക്തമായിരിക്കണം.
- എല്ലാ രേഖകളും PDF, JPG അല്ലെങ്കിൽ JPEG ഫോർമാറ്റിൽ ആയിരിക്കണം
- ഡോക്യുമെന്റുകൾ JPG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് അവ PNG അല്ലെങ്കിൽ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.
- സമർപ്പിക്കുന്ന രേഖകളുടെ വലുപ്പം 2 MB-യിൽ കൂടരുത്
- നൽകിയിരിക്കുന്ന സ്ഥലത്ത് വിദ്യാർത്ഥി ട്യൂഷൻഫീസും മറ്റ് ഫീസുകളും സൂചിപ്പിക്കേണ്ടതുണ്ട്
- അവസാനം അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ നൽകിയ വിശദാംശങ്ങളോ അപ്‌ലോഡ് ചെയ്ത രേഖകളോ ശരിയാണെന്ന് ഉറപ്പാക്കണം .കാരണം പിന്നീട് തെറ്റ് തിരുത്താൻ സാധിക്കില്ല .
- ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രഗതി സ്കോളർഷിപ്പ് ലഭിക്കൂ
- അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും JPG അല്ലെങ്കിൽ JPEG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം
- പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ വലുപ്പം 200 KB യിൽ കൂടുതലാകരുത്, ഒപ്പിന് 50 KBയിൽ കൂടരുത്.
- മാനേജ്‌മെന്റ് ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല
- അപേക്ഷകന് ഒരു ജനറൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
- മറ്റേതെങ്കിലും സർക്കാർ സ്കോളർഷിപ്പ് നേടുന്ന ഒരു വിദ്യാർത്ഥിക്ക് ഈ സ്കോളർഷിപ്പ് ലഭിക്കില്ല
- നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (ഡിബിടി) വഴി സ്കോളർഷിപ്പ് തുക വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും
വിവിധ നാഷണല്‍ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ തീയതി വീണ്ടും നീട്ടി
നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (NSP) വിജ്ഞാപനം ചെയ്ത ചില സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്. പി.ജി സ്‌കോളര്‍ഷിപ്പുകളുടേതടക്കം സമയം നീട്ടി നല്‍കിയിട്ടുണ്ട്. ചില സ്‌കോളര്‍ഷിപ്പുകള്‍ ജനുവരി 17 ലേക്കും, ചിലത് ജനുവരി 31ലേക്കുമാണ് നീട്ടി നല്‍കിയിട്ടുള്ളത്.
ജനുവരി 15 വരെ നീട്ടിയ പ്രധാന സ്കോളര്‍ഷിപ്പുകള്‍
1. Pre-Metric for Disabled and Post metric for Disabled
|
|
2.Top
class scholarship for Disabled
|
|
3.Top
Class Education scheme for SC
|
|
4.National
Scholarship for postgraduate studies
|
|
5.National Fellowship and Scholarship for ST Prime Minister’s Scholarship Scheme For RPF/RPSF |
ജനുവരി 31 വരെ നീട്ടിയ പ്രധാന സ്കോളര്‍ഷിപ്പുകള്‍
|
|
|
|
|
|
|
|
2024 ജനുവരി 11, വ്യാഴാഴ്‌ച
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷൻ സ്കോളർഷിപ് ടെസ്റ്റ്
ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാൻസിലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് അബുബക്കര്‍ ഫൗണ്ടേഷൻ, മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്കോളർഷിപ്പ് നൽകാനായി സ്കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു.2024 ഫെബ്രുവരി നാലിന് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ സംഘടിപ്പിക്കും. ജി.സി.സി രാജ്യങ്ങളിലും പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ രജിസ്ട്രേഷന് അവസരം ലഭിക്കുക. തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ ഫൗണ്ടേഷന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും നല്‍കും. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.safoundation.in നില്‍ ജനുവരി 13 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. ടാലെന്റ് സെര്‍ച്ച് പരീക്ഷയെ തുടര്‍ന്ന് പ്രഖ്യാപിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയാണ് വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
ഗണിതശാസ്ത്രം, സംഖ്യാപരമായ കഴിവ്, സോഷ്യല്‍ സയൻസ്, ജനറല്‍ സയൻസ്, പൊതുവിജ്ഞാനം, ഭാഷാഗ്രഹണം എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത രണ്ട് മണിക്കൂര്‍ ഒബ്ജക്റ്റീവ്-ടൈപ്പ് ഫിസിക്കല്‍ പരീക്ഷയാണ് സംഘടിപ്പിക്കുന്നത്.എട്ടാം ക്ലാസ് സിലബസ് അനുസരിച്ചിട്ടുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, റോബോട്ടിക് സയൻസ് എന്നിവയെ പരിചയപ്പെടുത്താൻ ഉതകുന്ന ലളിതമായ ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന മഹത്തായ ദൗത്യത്തില്‍ സ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായ ശൈഖ് അബുബക്കര്‍ ഫൗണ്ടേഷൻ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൂടെ നില്‍ക്കുന്നതോടൊപ്പം അക്കാദമിക് മികവിന് അപ്പുറത്തേക്ക് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ഉപയുക്തമായ രീതിയില്‍ ഭാവിതലമുറയെ വാര്‍ത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിലും ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്.
ജനിതക ശാസ്ത്രം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് , സ്പേസ് സയൻസ്, ഫിനാൻസ്, കൊമേഴ്‌സ് പോര്‍ട്ട്ഫോളിയോകള്‍, അപ്ലൈഡ് ഇക്കണോമിക്‌സ്, പുനരുപയോഗ ഊര്‍ജ്ജം, നഗരാസൂത്രണം ലീഡര്‍ഷിപ് പ്രോഗ്രാമുകള്‍ തുടങ്ങി വിദ്യാഭ്യാസത്തിന്റെ നിര്‍ണായക മേഖലകളിലാണ് ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷൻ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. ഇതുവഴി ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ വൈദഗ്‌ധ്യവും അറിവും നല്‍കി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് ഫൗണ്ടേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും ഒരു ആഗോള കമ്മ്യൂണിറ്റിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വിദേശ അക്കാദമിക് ബോഡികളുമായും, ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളുമായും പങ്കാളിത്തം സ്ഥാപിക്കാൻ ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.കൂടാതെ, പ്രശസ്‌ത അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ ശൈഖ് അബുബക്കര്‍ ചെയറുകള്‍ സ്ഥാപിക്കാനും ഫൗണ്ടേഷന് പദ്ധതിയുണ്ട്. പരീക്ഷ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 8714786111 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
2024 ജനുവരി 10, ബുധനാഴ്‌ച
ഡ്രൈവർമാരുടെ കുട്ടികൾക്ക് സാക്ഷം - സ്കോളര്‍ഷിപ്പ്
യോഗ്യതാ മാനദണ്ഡം
- വിദ്യാർത്ഥികൾ 1 മുതൽ 12 വരെയോ ബിരുദവും ബിരുദാനന്തര ബിരുദവും (ജനറലും പ്രൊഫഷണലും) പഠിക്കുന്നവരോ ആയിരിക്കണം.
- ഉദ്യോഗാർത്ഥികൾ അവരുടെ മുൻ ക്ലാസിൽ 60 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയിരിക്കണം.
- മാതാപിതാക്കളിൽ ഒരാൾ ഡ്രൈവർ ആയിരിക്കണം (എല്ലാ ലൈറ്റ് മോട്ടോർ വാഹനങ്ങളും ടാക്സി, ജീപ്പ്, കാർ & ഡെലിവറി വാനുകൾ പോലുള്ള ചെറിയ വാണിജ്യ വാഹനങ്ങളും പിക്കപ്പ്, മാജിക്, സ്കൂൾ വാൻ മുതലായവ) കൂടാതെ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നും 4,00,000 രൂപയിൽ കൂടരുത്.
- ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്നു.
സ്കോളർഷിപ് തുക
1 മുതൽ 8 വരെ -5000
9 മുതൽ 12 വരെ -8000
ബിരുദ വിദ്യർത്ഥികൾക്ക് -15000
ബിരുദാനന്തര വിദ്യർത്ഥികൾക്ക് -20000
ഹാജരാക്കേണ്ട രേഖകൾ
- മുൻ യോഗ്യതാ പരീക്ഷയുടെ മാർക്ക് ഷീറ്റ്
- ഐഡന്റിറ്റി പ്രൂഫ് (ആധാർ കാർഡ്/വോട്ടർ ഐഡി കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/പാൻ കാർഡ്)
- കുടുംബ വരുമാനം തെളിയിക്കുന്ന രേഖ (/സർക്കാർ അധികാരിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
- പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള പ്രവേശന തെളിവ് (ഫീസ് രസീത് / പ്രവേശന കത്ത് / സ്ഥാപന ഐഡി കാർഡ് / ബോണഫൈഡ് സർട്ടിഫിക്കറ്റ്)
- അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ( ചെക്ക്/പാസ്ബുക്ക് കോപ്പി)
- രക്ഷിതാവിന്റെ ഡ്രൈവിംഗ് ലൈസൻസ് (ടാക്സി, ക്യാബ്, മിനി വാൻ, സ്കൂൾ വാൻ, മാജിക്/പിക്ക്-അപ്പ് മുതലായവ) (കാബ് ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് )
- വിലാസം തെളിയിക്കുന്ന രേഖ (ഡൊമിസൈൽ സർട്ടിഫിക്കറ്റ്/റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/ടെലിഫോൺ ബിൽ/റേഷൻ കാർഡ്)
- അപേക്ഷകന്റെ ഫോട്ടോ
നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം നിങ്ങൾ താഴെ കാണുന്ന Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- അപ്പോൾ വിദ്യാർത്ഥികൾ താഴെ കാണുന്ന പേജിലേക്ക് പോകും
- അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപ്പോൾ വ്യത്യസ്ത വിഭാഗങ്ങളിലുള്ള അതായതു ഡിഗ്രി വിദ്യർത്ഥികൾക്കും DIPLOMA വിദ്യർത്ഥികൾക്കും ഉള്ള വിഭാഗങ്ങൾ കാണാം .നിങ്ങൾ ഏതു വിഭാഗത്തിലാണ് ഉൾപ്പെടുന്നത് അതിലെ APPLY NOW ക്ലിക്ക് ചെയ്യുക
- അപേക്ഷ ഫോം തുറക്കപ്പെടും
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക
Category
- Education news (1805)
- Government news (2309)
- Higher Education scholarship (340)
- Scholarship High school (97)
- Text Book & Exam Point (92)