2026 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

Swami Dayanand Education Foundation (SDEF) MBBS,BDS,Engineering,B Arch,Medicine Students-Kerala Students-Apply Now-50000/- Grants




ഇന്ത്യയിലെ തിരഞ്ഞെടുത്ത ,അംഗീകൃത കോളേജുകളിൽ പ്രൊഫഷൻ കോഴ്സുകളിൽ  ഒന്നാം വർഷ അഡ്‌മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വളരെ പ്രാധാന്യമേറിയ സ്കോളർഷിപ് ആണ് SDEF India Scholarship Program 2026-27( swami Dayanand Education Foundation (SDEF),

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന ചിലവുകൾ നടത്താൻ ഈ സ്കോളർസ്‌ഷിപ് തുക ഉപയോഗിക്കാം ,ഈ സ്കോളർഷിപ്പിലേക്കുള്ള അപേക്ഷ ആരംഭിച്ചിരിക്കുകയാണ് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം .ആവിശ്യമായ രേഖകൾ എന്തൊക്കെ തുടർന്നുള്ള വിവരങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം

Course List

  • B.Tech. / B.E.
  • MBBS
  • BDS
  • B.Arch.
  • B.Sc. Nursing / B. Nursing
  • B.Pharm. / Pharm.D.
  • Veterinary
  • BVSc & AH

യോഗ്യത 
  • 2026-27 ആദ്യയന വർഷത്തിൽ ഇന്ത്യയിലെ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷ അഡ്മിഷൻ നേടിയ വിദ്യാർഥികൾ ആയിരിക്കണം 
  • പ്ലസ് ടു വാർഷിക പരീക്ഷയിൽ 80% കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം 
  • കുടുംബ വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • പ്ലസ് ടൂവിനു ശേഷം പഠനത്തിൽ ഗ്യാപ്പ് അല്ലെങ്കിൽ ഡ്രോപ്പ് ഇയർ (Drop Year) ഉള്ളവർക്ക് ഈ സ്കോളർഷിപ്പിന് അർഹതയില്ല
മറ്റു മാനദണ്ഡങ്ങൾ 
  • ഐ.ഐ.ടി-കളിൽ (IITs) പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് (JEE Advanced) മാനദണ്ഡങ്ങൾ ബാധകമാണ്.
  • എൻ.ഐ.ടി-കളിലും (NITs) ജെ.ഇ.ഇ മെയിൻ വഴി പ്രവേശനം നേടുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ മെയിൻ (JEE Main) മാനദണ്ഡങ്ങൾ ബാധകമാണ്.
  • എം.ബി.ബി.എസിന് (MBBS), ബാധകമായ നീറ്റ് (NEET) റാങ്ക് കാറ്റഗറി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
  • ബി.ഡി.എസ് (BDS), ബി.ആർക്ക് (B.Arch.) എന്നിവയ്ക്കായി, പട്ടികയിൽ നൽകിയിട്ടുള്ള കാറ്റഗറി തിരിച്ചുള്ള ശതമാന പരിധി അടിസ്ഥാനമാക്കിയാണ് യോഗ്യത വിലയിരുത്തുന്നത്.
  • കർഷക കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൃഷിഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷിക്കാം, കൂടാതെ ആവശ്യമായ ഭൂമിയുടെ രേഖകൾ കൃത്യമായി നൽകേണ്ടതാണ്.
  • ആദ്യമായി കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും (First-generation college students), സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ പെൺകുട്ടികൾക്കും മുൻഗണന നൽകിയേക്കാം. ഇത് തിരഞ്ഞെടുക്കുന്നതിനുള്ള ഒരു മാനദണ്ഡം മാത്രമാണ്, ഇത് അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾക്ക് പകരമാവില്ല.
സ്കോളർഷിപ് തുക 

ഒരു വർഷത്തേക് 50000 രൂപ വരെ ലഭിക്കും 
ഈ സ്കോളർഷിപ്പ് നാല് വർഷം വരെ പുതുക്കി ലഭിക്കാൻ സാധ്യതയുള്ളതിനാൽ, ആകെ 2,00,000 രൂപ വരെ സാമ്പത്തിക സഹായം കരസ്ഥമാക്കാം.

അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ 
  • പാസ്പോർട്ട് സൈസ് ഫോട്ടോ 
  • ആധാർ കാർഡ് 
  • പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് 
  • പ്ലസ് ടു മാർക്ക് ലിസ്റ്റ് 
  • Relevant entrance examination scorecard/result letter, wherever applicable
  • Admission letter issued by the college/institute
  • College ID card
  • Latest college fee receipt
  • Family income proof
  • Utility bill such as electricity, water or gas bill
  • Proof of residence
  • Three photographs of the applicant’s residence, including inside/outside views as requested in the application
  • Agricultural land documents, if applicable
  • Education loan documents, if applicable
  • Income Tax Return (ITR), salary slip/salary certificate, pension proof or other financial documents, if applicable or requested by SDEF
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക

തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ ,മൊബൈൽ നമ്പർ /പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യുക ( ആദ്യമായി അപേക്ഷ നൽകുന്നവർ Create an Account എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യുക 




തുടർന്നു ലഭിക്കുന്ന പേജിൽ സ്കോളർഷിപ് വിവരങ്ങളും ,മാനദണ്ഡങ്ങളും വായിച്ചതിന് ശേഷം Start Application എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം വിശദമായി വായിച്ച് ,വെക്തമായ വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക 

തുടർന്നുള്ള സ്കോളർഷിപ് വിവരങ്ങൾ വിദ്യാർത്ഥിയുടെ ഔദ്യോഗിക ഇമെയിൽ ഐഡി യിലേക്കും ,മൊബൈൽ നമ്പറിലേക്കും SMS  വഴിയും ലഭിക്കുന്നതായിരിക്കും 
Scholarship Last Date Nov:30
Application Link Click Here
Scholarship Amount 50000/-

0 comments: