2026 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

Vidyasamunnathi Scholarship 2026-27-Kerala 8,9,10 Class Students Apply Now-കേരളത്തിൽ 8,9,10, ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2500/- സ്കോളർഷിപ്





കേരളത്തിലെ മുന്നാക്ക സമുദായത്തിലെ പിന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് 'vidya samunnathi scholarship 2026-27',അപേക്ഷ ആരംഭിച്ചിരിക്കുകയാണ് ,എങ്ങനെ അപേക്ഷ നൽകാം ,ആർക്കൊക്കെ അപേക്ഷ നൽകാം ,അപേക്ഷ നൽകുമ്പോൾ എന്തൊക്കെ രേഖകൾ വേണം ,എന്നിവ വിശദമായി നമുക്ക് പരിശോധിക്കാം 

യോഗ്യത 

  • അപേക്ഷകർ കേരളത്തിലെ സംവരണേതര വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • കേരളത്തിലെ സർക്കാർ സർക്കാർ എയ്‌ഡഡ്‌ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാത്ഥികൾ ആയിരിക്കണം 
  • അപേക്ഷകർ കേരളത്തിൽ 8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • അപേക്ഷകർക്ക് മുൻ വാർഷിക പരീക്ഷക്ക് 70% മുകളിൽ മാർക്ക് നേടിയിരിക്കണം 

Scholarship Amount 2500/-
ആവിശ്യമായ രേഖകൾ 

  • സ്കൂൾ അധികാരികളുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം
 സാക്ഷ്യപത്രം  Download
  • കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്  (വില്ലേജിൽ ഓഫീസിൽ നിന്നുള്ളത് )
  • ജാതി സർട്ടിഫിക്കറ്റ് 
  • ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പി ( അക്കൗണ്ട് നമ്പർ ,IFSC Code എന്നിവ കാണണം )
  • റേഷൻ കാർഡിന്റെ കോപ്പി 
Scholarship Last Date 07/11/2026
Application Link Click Here
Official Notification Download
Government Order Download
Scholarship Amount 2500/-

0 comments: