2026 സെപ്റ്റംബർ 1, ചൊവ്വാഴ്ച

Bajaj Finserv Scholarship-Kerala Students-Malayalam-പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 18000/-രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ് ,അപേക്ഷ ഘട്ടം അറിയാം




പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അതും സാമ്പത്തികമായിട്ടു പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന കാലത്തേ ചിലവുകൾ നിർവഹിക്കാനും ,സാമ്പത്തിക സഹായം ലഭിക്കാനും വേണ്ടി Bajaj Finserv നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് Bajaj Finserv Scholarship 2026 ,ഈ സ്കോളര്ഷിപ്പിലേക്കുള്ള  അപേക്ഷ ആരംഭിച്ചിരിക്കുകയാണ് ,എങ്ങനെ അപേക്ഷിക്കാം  ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം  ,ആവിശ്യമായ രേഖകൾ എന്തൊക്കെ  തുടങ്ങിയ കാര്യങ്ങൾ വിശദാമായി പരിശോധിക്കാം

ആർക്കൊക്കെ അപേക്ഷിക്കാം 

  • മാനേജ്‌മന്റ് കോളേജുകളിൽ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ,ടെക്നോളജി കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥി നിലവിൽ ഒന്നാം വർഷ അഡ്‌മിഷൻ നേടിയ വിദ്യാർത്ഥി  ആയിരിക്കണം 
  • ഇന്ത്യയിലെ അംഗീകൃത കോളേജുകളിൽ പഠിക്കുന്ന വിദ്യാത്ഥികൾ അയ്യിരിക്കണം 
  • വിദ്യാർത്ഥിക്ക് 10,12 ക്ലാസ്സുകളിൽ 75% മുകളിൽ മാർക്ക് ഉണ്ടായിരിക്കണം  
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 15 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • NIRF റാങ്കിംഗിൽ ആദ്യ 25-ൽ ഉൾപ്പെടുന്ന കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം (ആദ്യ 10-ൽ ഉള്ളവർക്ക് മുൻഗണന നൽകും)
  • ഭിന്നശേഷിക്കാർ (PwD), ഒറ്റ രക്ഷിതാവ് മാത്രം ഉള്ളവർ, അനാഥരായ വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേക മുൻഗണന ലഭിക്കും.

Course List

Management Course

  • MBA (Master of Business Administration - എല്ലാ സ്പെഷ്യലൈസേഷനുകളും)
  • PGDM (Post Graduate Diploma in Management)
  • PGP (Post Graduate Programme in Management)
(2 വർഷത്തെ ഫുൾടൈം ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രം)

Technology Course

താഴെ പറയുന്ന വിഷയങ്ങളിലുള്ള 4 വർഷ B.E./B.Tech അല്ലെങ്കിൽ 2 വർഷ M.E./M.Tech ഫുൾടൈം ഒന്നാം വർഷ കോഴ്‌സുകൾ:

  • Computer Science (കമ്പ്യൂട്ടർ സയൻസ്)
  • Information Technology (ഇൻഫർമേഷൻ ടെക്നോളജി)
  • Artificial Intelligence & Machine Learning (AI / ML)
  • Data Science (ഡാറ്റാ സയൻസ്)
  • Statistics (സ്റ്റാറ്റിസ്റ്റിക്സ്)

സ്കോളർഷിപ് തുക 

Management Students

  • ഒന്നാം വർഷ ഫീസ് ₹5,00,000 വരെ: പ്രതിവർഷം ₹5,00,000
  • ഒന്നാം വർഷ ഫീസ് ₹5,00,000 നും ₹8,00,000 നും ഇടയിൽ: പ്രതിവർഷം ₹8,00,000
  • ഒന്നാം വർഷ ഫീസ് ₹8,00,000 ന് മുകളിൽ: പ്രതിവർഷം ₹10,00,000
  • ഫീസ് ഇളവ് ലഭിച്ചവർ (Tuition Fee Waiver): ട്യൂഷൻ ഫീസ് പൂർണ്ണമായി ഇളവ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ, മെസ്, മറ്റ് പഠനാവശ്യങ്ങൾ എന്നിവയ്ക്കായി പ്രതിവർഷം ₹2,50,000 ലഭിക്കും.
Technology Students

  • B.E. / B.Tech (4 വർഷ കോഴ്‌സ്): കോഴ്‌സ് കാലാവധിയിലുടനീളം പ്രതിവർഷം ₹2,00,000
  • M.E. / M.Tech (2 വർഷ കോഴ്‌സ്): കോഴ്‌സ് കാലാവധിയിലുടനീളം പ്രതിവർഷം ₹1,50,000
 എങ്ങനെ അപേക്ഷിക്കാം 

 ആദ്യം നിങ്ങൾ താഴെ കാണുന്ന 'Click Here' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
 

തുടർന്നു ലഭിക്കുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ ,പാസ്സ്‌വേർഡ് നൽകി Login ചെയ്യുക (ശ്രദ്ധിക്കുക ആദ്യമായി അപേക്ഷ നൽകുന്നവർ ചുവടെ കാണുന്ന Create New Account എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



തുടർന്നു ലഭിക്കുന്ന പേജിൽ Start Application എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ,അപേക്ഷ ഫോം പൂർത്തിയാക്കുക  ,ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്‌ത്‌ അപേക്ഷ Submit ചെയ്യുക 



Application Link Click Here
Application Last Date 05/09/2026
Official Notification Click Here
September Month Scholarship Click Here

0 comments: