2026 ഒക്‌ടോബർ 1, വ്യാഴാഴ്‌ച
2026 സെപ്റ്റംബർ 13, ഞായറാഴ്‌ച
2026 ഓഗസ്റ്റ് 23, ഞായറാഴ്‌ച
കേരളത്തിൽ 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ,ഡിഗ്രി പിജി ,പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും 5500/- രൂപ ലഭിക്കും
കേരളത്തിൽ 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് 5500 രൂപ ഒറ്റ തവണ ലഭിക്കുന്ന വളരെ പ്രധാനപെട്ട സ്കോളർഷിപ് ആണ് ,മഹിന്ദ്ര /മഹിന്ദ്ര ഫിനാൻസ് നൽകുന്ന Mahindra Empowerher Scholarship 2026,അപേക്ഷ നൽകുന്ന ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കാറുണ്ട് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷ ഘട്ടം ,അപേക്ഷ ഫോം,തുടങ്ങിയ മുഴുവൻ വിവരങ്ങളും നമുക്ക് പരിശോധിക്കാം
2026 ജൂലൈ 29, ബുധനാഴ്‌ച
Ohmkaram Scholarship 2026 For Professional Course - Apply Now-Application Process-Application Form-
കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഓംകരം ഫൗണ്ടേഷൻ നൽകുന്ന ഓംകരം സ്കോളർഷിപ്പ് 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കോളർഷിപ്പ്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിനും പുസ്തകച്ചെലവിനുമായി പരമാവധി 700 യുഎസ് ഡോളർ (ഏകദേശം ₹67,511) വരെ ധനസഹായം ലഭിക്കും.
2026 ജൂലൈ 22, ബുധനാഴ്‌ച
Bharti Airtel Scholarship 2026-കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാം വർഷ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് -
2024-ൽ ആരംഭിച്ച 'ഭാർതി എയർടെൽ സ്കോളർഷിപ്പ്' പദ്ധതി, ഭാർതി എയർടെൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒരു വിദ്യാഭ്യാസ സഹായ പദ്ധതിയാണ്. വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഭാവിയിലെ സാങ്കേതിക രംഗത്തെ നേതാക്കളാകാൻ ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മികവും സാമ്പത്തിക ആവശ്യകതയും (Merit-cum-Means) അടിസ്ഥാനമാക്കിയുള്ള ഈ സ്കോളർഷിപ്പ്, NIRF 2025 റാങ്കിങ്ങിൽ ഉൾപ്പെട്ട രാജ്യത്തെ മികച്ച 50 എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെ ഒന്നാം വർഷ ബിരുദ എഞ്ചിനീയറിംഗ് (UG) അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ടെക്‌നോളജി കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായാണ്. സ്കോളർഷിപ്പ് നൽകപ്പെടുന്നത്
2026 ജൂലൈ 17, വെള്ളിയാഴ്‌ച
Kotak Kanya Scholarship 2026-MBBS,Engineering , Architecture ,Design , Integrated LLB Kerala Students,1.5 Lakh Grant-Apply Now
കോട്ടക്ക് മഹിന്ദ്ര ഗ്രൂപ്പും ,കോട്ടക്ക് എഡ്യൂക്കേഷൻ ഫൗണ്ടേഷനും കൂടി സംയുകതമായി സഹകരിച്ച നടപ്പിലാക്കുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് കോട്ടക്ക് കന്യാ സ്കോളർഷിപ് 2026-27
പ്ലസ് ടു പരീക്ഷക്ക് ശേഷം പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് , നിലവിൽ പ്ലസ് ടു പരീക്ഷ കഴിഞ്ഞവരും ,പ്രൊഫഷണൽ കോഴ്സുകൾ ആയ ,MBBS, Engineering, Architecture, Design, Integrated LLB ,തുടങ്ങി കോഴ്സുകളിൽ ഒന്ന വർഷ അഡ്മിഷൻ നേടിയ പെൺകുട്ടികൾക്കാണ് അപേക്ഷ നല്കാൻ സാധിക്കുക
2026 ജൂലൈ 13, തിങ്കളാഴ്‌ച
PM Yasasvi Scholarship 2026-കേരളത്തിൽ 9 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 75000/- രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്
സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിലെ മിടുക്കന്മാരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് PM Yasasvi Scholarship Scheme ,2026-27 അധ്യയന വർഷത്തിലേക്കുള്ള അപേക്ഷ ഇപ്പോൾ ഓൺലൈൻ ആയിട്ട് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം ,തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 125000 രൂപ വരെ ഒറ്റ തവണയായിട്ട് ലഭിക്കും
2026 ജൂലൈ 10, വെള്ളിയാഴ്‌ച
2026 ജൂലൈ 1, ബുധനാഴ്‌ച
കേരളത്തിലെ SSLC,CBSE,ICSE പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്-Apply Now
2025-26 അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിമുക്ത ഭടന്മാരുടെ മക്കൾക്ക് ഒറ്റ തവണ ക്യാഷ് അവാർഡ് ലഭിക്കുന്നു ,ഇതിലേക്കുള്ള അപേക്ഷ ആരംഭിച്ചു
പത്താം ക്ലാസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും CBSE/ICSE പരീക്ഷയിൽ അഡിഷണൽ വിഷയം ഒഴികെ ആകെ 90% മുകളിൽ മാർക്ക് നേടിയവർക്കുമാണ് അർഹത ,ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത് ,അപേക്ഷ നൽകേണ്ട അവസാന തിയ്യതി ജൂലൈ 31 വരെയാണ്
2026 ജൂൺ 29, തിങ്കളാഴ്‌ച
2026 ജൂൺ 28, ഞായറാഴ്‌ച
Unnathi Scholarship For Overseas Study 2026-SC,ST വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപ വിദേശത്ത് പഠിക്കാൻ സ്കോളർഷിപ്
കേരളത്തിലെ പട്ടിക ജാതി(SC) പട്ടിക വർഗ്ഗ (ST ) വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കുന്നതിന് വേണ്ടി കേരള സർക്കാർ 25 ലക്ഷം രൂപ വരെ സ്കോളർഷിപ് നൽകുന്നു( Unnathi Scholarship For Overseas Study 2026)
യോഗ്യത
- അപേക്ഷക്കുന്ന വിദ്യാർത്ഥി പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ ആയിരിക്കണം
- കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികൾ ആയിരിക്കണം
- യോഗ്യത പരീക്ഷയിൽ ( Degree ) കുറഞ്ഞത് 55% മുകളിൽ മാർക്ക് ഉണ്ടായിരിക്കണം
- അപേക്ഷകന്റെ പ്രായ പരിധി അപേക്ഷിക്കുന്ന സമയത്ത് 35 വയസ്സിൽ താഴെ ആയിരിക്കണം
- അപേക്ഷകർ സർക്കാർ ജീവനക്കാരനോ ,പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോ അകാൻ പാടില്ല
| Course Eligibility | PG, Phd Course |
|---|---|
കുടുംബ വരുമാനം ₹12 ലക്ഷം വരെ: പരമാവധി ₹25 ലക്ഷം വരെ.
കുടുംബ വരുമാനം ₹12 ലക്ഷം മുതൽ ₹20 ലക്ഷം വരെ: പരമാവധി ₹20 ലക്ഷം വരെ.
കുടുംബ വരുമാനം ₹20 ലക്ഷത്തിന് മുകളിൽ: പരമാവധി ₹15 ലക്ഷം വരെ.
| Apply For Unnathi Overseas Scholarship | Apply Now |
|---|---|
| Application Date | Date Will Come Soon |
|---|---|
2026 ജൂൺ 27, ശനിയാഴ്‌ച
SSLC, Plus One ,Plus Two വിദ്യാർത്ഥികൾക്ക് 30000/-രൂപയുടെ സ്കോളർഷിപ്-Dr Rajendra Prasad Foundation Scholarship-Apply Now
യോഗ്യത
- 2026 ൽ പത്താം ക്ലാസ് പരീക്ഷയിലോ / പ്ലസ് ടു പരീക്ഷയിലോ വിജയിച്ച 65% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾ ആയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
- അപേക്ഷിക്കുന്ന വിദ്യാർത്ഥി കേരളത്തിൽ സ്ഥിര താമസരായവർ ആയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ആധാർ കാർഡ്
- വിദ്യാർത്ഥിയുടെ ഏറ്റവും പുതിയ രണ്ട് ഫോട്ടോ
- പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് മാർക്ക് ലിസ്റ്റ്.
- നിലവിൽ പഠിക്കുന്ന സ്കൂൾ/കോളേജിലെ അഡ്മിഷൻ തെളിവ് (ID Card അല്ലെങ്കിൽ Admission Letter).
- ഫീസ് രസീത് (Fee Receipt) അല്ലെങ്കിൽ ഔദ്യോഗിക ഫീസ് ഘടന.
- വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ( കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്തത് )
- വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (Passbook കോപ്പി/Cancelled Cheque).
| Apply Now | Click Here |
|---|---|
| Official Notification | Download |
| How To Apply From Online | Click Here |
| Last Date Of Application | June 30( Date Will Extend) |
| Scholarship Amount | 30000/ |
To Get Latest Scholarship Notification Please Follow Our Social Media Pages
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |
2026 ജൂൺ 25, വ്യാഴാഴ്‌ച
പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് 10000/- രൂപ സ്കോളർഷിപ് ,അപേക്ഷ ആരംഭിച്ചു,Vidhyadhan Scholarship 2026 Apply Now-Kerala SSLC students,
2026 അധ്യയന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് 10000/- രൂപ ലഭിക്കുന്ന സ്കോളർഷിപ്,സരോജിനി ദാമോദർ ഫൌണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്കോളർഷിപ് അപേക്ഷ ആരംഭിച്ചു
ആർക്കൊക്കെ അപേക്ഷിക്കാം
- SSLC പരീക്ഷയിൽ കുറഞ്ഞത് 7 A+ ഉം 3 A യും നേടിയ വിദ്യാർത്ഥികൾക്കും അതിന് മുകളിൽ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- പത്താം ക്ലാസ് CBSE പരീക്ഷയിൽ കുറഞ്ഞത് 2 'A1' ഉം 3 'A' ഉം നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട് -
- ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് 'A', 'B+' ഗ്രേഡുകൾ മതിയാകും
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകരുടെ അക്കാദമിക മികവും അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും SDF ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു ചെറിയ ഓൺലൈൻ പരീക്ഷയ്ക്കോ/അഭിമുഖത്തിനോ വിളിക്കുന്നതായിരിക്കും
സ്കോളർഷിപ് തുക
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിൽ 10000 രൂപ ലഭിക്കും ,രണ്ട വർഷം സ്കോളർഷിപ് ലഭിക്കും
ആവിശ്യമായ രേഖകൾ
- 10th Marksheet (If original marksheet is not available , you can upload provisional /online marksheet from the SSLC/CBSE/ICSC website.)
- Student Photo Copy
- Income Certificate (from a competent authority; ration card not accepted.)
| Official Notification For Vidyadhan Scholarship 2026 | Download |
| Vidhyadhan Scholarship 2026 | Apply Now |
| Last Date Of Application Submission | June 30 |
| Application Process Full Guidelines Tutorial | Click Here |
- വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടും അല്ലങ്കിൽ അടുത്തുള്ള അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |
2026 ജൂൺ 24, ബുധനാഴ്‌ച
SSLC,പ്ലസ് ടു ,VHSE പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് 10000/-രൂപ സർക്കാർ നൽകും -Professor Joseph Mundasery Scholarship 2025-26-Application Process
2025-26 അധ്യായന വർഷത്തിൽ SSLC,പ്ലസ് ടു ,VHSE ,പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ 10000/- രൂപ സ്കോളർഷിപ് നൽകുന്നു ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മെരിറ്റ് സ്കോളർഷിപ്പുകളിൽ ഒന്നാണ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് (PJMS).
ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും പിജി വിദ്യാർത്ഥികൾക്കും 15000/- രൂപ വീതം ഒറ്റതവണയായിട്ട് ലഭിക്കും
2026 ജൂൺ 21, ഞായറാഴ്‌ച
കേരളത്തിൽ MBA കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപയുടെ സ്കോളർഷിപ് 2026 -IDFC First Bank MBA Scholarship 2026-Apply Now
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എംബിഎ സ്കോളർഷിപ്പ് എന്നത് ഒരു റെഗുലർ (ഫുൾ-ടൈം) എംബിഎ കോഴ്സിന്റെ ഒന്നാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സാമ്പത്തിക സഹായ പദ്ധതിയാണ്. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികളെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ അവരുടെ ബിരുദാനന്തര മാനേജ്‌മെന്റ് വിദ്യാഭ്യാസം തുടരാൻ സഹായിക്കുന്നതിനായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (IDFC FIRST Bank) ആവിഷ്കരിച്ച ഒരു പദ്ധതിയാണിത്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ആകെ 2,00,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. രണ്ട് വർഷത്തെ എംബിഎ പ്രോഗ്രാമിലുടനീളം പ്രതിവർഷം 1,00,000 രൂപ വീതമാണ് ഈ തുക വിതരണം ചെയ്യുന്നത്.
2025 നവംബർ 28, വെള്ളിയാഴ്‌ച
പ്രധാന മന്ത്രി സ്കോളർഷിപ്പ് സ്കീം 2025 -Prime Ministers Scholarship Scheme 2025(PMSS),Apply Now
2025-26 അധ്യയനവർഷത്തിനുള്ള പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം (PMSS)പ്രഖ്യാപിച്ചിരിക്കുകയാണ്. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരുടെയും, കോസ്റ്റ് ഗാർഡ് ജീവനക്കാരുടെയും ആശ്രിതരായ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന മക്കൾക്കും/ഭാര്യക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഡിസംബർ 15
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://scholarships.gov.in/
PMSS സ്കോളർഷിപ്പ് എന്താണ്?
സൈനിക കുടുംബങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ പഠനത്തിന് സഹായമായി കേന്ദ്രസർക്കാർ നൽകുന്ന ധനസഹായ പദ്ധതിയാണിത്.
പെൺകുട്ടികൾക്ക്: ₹3,000 / മാസം.
ആൺകുട്ടികൾക്ക്: ₹2,500 / മാസം
Note: തുക നേരിട്ട് വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
ആർക്ക് അപേക്ഷിക്കാം?
താഴെ പറയുന്ന വിഭാഗങ്ങൾ PMSS-ന് അർഹരാണ്:
- വിമുക്തഭടൻമാരുടെ (Ex-Servicemen) മക്കൾ.
- കോസ്റ്റ് ഗാർഡ് മുൻ ജീവനക്കാരുടെ മക്കൾ.
- ഇത്തരത്തിലുള്ള ജീവനക്കാരുടെ വിധവകൾ / ഭാര്യകൾ.
- അപേക്ഷകൻ പ്രൊഫഷണൽ ഡിഗ്രി കോഴ്സിൽ ആദ്യ വർഷം പഠിക്കുന്നവരായിരിക്കണം
- 10+2 / ഡിപ്ലോമ / ബിരുദം എന്നിവയിൽ കുറഞ്ഞത് 60% മാർക്ക് ആവശ്യമുണ്ട്
ഏത് കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കും?
PMSS പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്
- BE / B.Tech
- MBBS / BDS
- B.Sc Nursing
- B.Pharm
- BBA / BCA
- Agriculture / Veterinary
- MBA, MCA
Note: കോഴ്സ് UGC/AICTE/Medical Council പോലുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.
ആവശ്യമായ രേഖകൾ
അപേക്ഷിക്കുമ്പോൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ട പ്രധാന രേഖകൾ:
- എക്സ്- സർവീസ് മാൻ / കോസ്റ്റ് ഗാർഡ് സർവിസ് സർട്ടിഫിക്കറ്റ്.
- കോളേജിൽ നിന്നുള്ള ബോണിഫൈഡ് സർട്ടിഫിക്കറ്റ്.
- അഡ്മിഷൻ പ്രൂഫ് (ഫീ റെസിപ്പ്റ്റ് / അഡ്മിഷൻ ലെറ്റർ).
- മാർക്ക്‌ലിസ്റ്റ് (10+2 / Diploma / Degree).
- ബാങ്ക് അക്കൗണ്ട് പാസ്‌ബുക്ക് (1-ാം പേജ്).
- പാസ്പോർട്ട് സൈസ് ഫോട്ടോ.
- ആധാർ ലിങ്ക് ചെയ്ത ബാങ്ക് വിവരങ്ങൾ.
- ആവശ്യമായ അനുബന്ധ ഫോമുകൾ.
ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽസമർപ്പിക്കണം.
എങ്ങനെ അപേക്ഷിക്കാം?
- scholarships.gov.in എന്ന National Scholarship Portal തുറക്കുക.
- New Registration → PMSS തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
- രേഖകൾ ശരിയായി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക
- അപേക്ഷ സമർപ്പിക്കുക.
- പ്രിന്റ് ഔട്ട് എടുത്ത്, ജില്ല സൈനിക ക്ഷേമ ഓഫീസിൽ നൽകുക.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- അവസാന തീയതി വരാൻ കാത്തിരിക്കാതെ നേരത്തെ അപേക്ഷിക്കുക.
- എല്ലാ രേഖകളും വ്യക്തമായ രീതിയിൽ സ്കാൻ ചെയ്യുക.
- ബാങ്ക് അക്കൗണ്ട് വിദ്യാർത്ഥിയുടെ പേരിൽ ആകണം, ആധാർ-ൽ ലിങ്ക് ചെയ്തതാകണം.
- ഓരോ വർഷവും റീന്യൂവൽ അപേക്ഷ ആവശ്യമായേക്കാം.
- ഒരു കുടുംബത്തിൽ നിന്ന് സാധാരണ രണ്ടു കുട്ടികൾക്ക് മാത്രം സ്കോളർഷിപ്പ് ലഭിക്കും.
PMSS 2025-26 സൈനിക കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ സഹായമാണ്. പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യമായ ധനസഹായം ലഭിക്കുന്നതിനാൽ, അവസരങ്ങൾ കൂടുതൽ തുറക്കുന്നതും കരിയറിൽ മുന്നേറുന്നതും ഈ പദ്ധതി സഹായിക്കും.
അപേക്ഷയുടെ സമയപരിധി ഡിസംബർ 15, അതിനാൽ ഉടൻ തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
2025 നവംബർ 21, വെള്ളിയാഴ്‌ച
2025-26 അക്കാദമിക് വർഷത്തിൽ MBBS,BE/B.TECH,B.Arch,Bsc Nusing,BSc Agriculture,BVSc,MBA,വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപയുടെ സ്കോളർഷിപ് - Federal bank Hosmis Memorial Foundation Scholarship -Apply Now
ഉയർന്ന വിദ്യാഭ്യാസത്തിനായി പഠനം തുടരുമ്പോൾ, സാമ്പത്തിക പിന്തുണ ഇല്ലാതെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക ചിലർക്കു ബുദ്ധിമുട്ടായിരിക്കും. അത്തരം വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് (Federal Bank Hormis Memorial Foundation Scholarship 2025-26) അപേക്ഷകൾ ക്ഷണിച്ചു.
ലക്ഷ്യം
ഫെഡറൽ ബാങ്ക് 2005-ൽ ആരംഭിച്ച ഈ ഫൗണ്ടേഷൻ, സാമ്പത്തികമായി പിന്നാക്കമായെങ്കിലും പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിൽ നിന്നുതന്നെ ഈ സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള മുഴുവൻ ഘട്ടവും-Download
അപേക്ഷിക്കാവുന്ന കോഴ്‌സുകൾ
2025-26 അക്കാദമിക് വർഷത്തിൽ താഴെപ്പറയുന്ന കോഴ്‌സുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ചവർക്ക് അപേക്ഷിക്കാം:
- MBBS (മെഡിക്കൽ)
- BE / B.Tech (എഞ്ചിനിയറിംഗ്)
- B.Arch (ആർക്കിടെക്ചർ)
- BSc Nursing (നഴ്സിംഗ്)
- BSc Agriculture (കൃഷിശാസ്ത്രം)
- BVSc (വെറ്ററിനറി)
- MBA / PGDM (Full Time, മാനേജ്മെന്റ്)
സ്കോളർഷിപ്പിന് പരിഗണിക്കുന്ന സംസ്ഥാനങ്ങൾ
അപേക്ഷകർ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കണം.
സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ
- വിദ്യാർത്ഥിക്ക് വർഷം പരമാവധി ₹1,00,000 വരെ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും ഉൾപ്പെടുത്തി ലഭിക്കും.
- കോഴ്‌സ് സമയത്ത് ഒരു തവണ ലാപ്‌ടോപ്പ് വാങ്ങുന്നതിനായി ₹40,000 വരെ സഹായം ലഭിക്കും.
- സായുധസേനയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇവർക്ക് വരുമാന പരിധി ബാധകമല്ല.
- കാഴ്ച, കേൾവി, സംസാര ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പ്രത്യേക പരിഗണനയും ലഭിക്കും.
കുടുംബ വരുമാന പരിധി
അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ₹3,00,000 കവിയരുത്.
(സേവനത്തിലിരിക്കെ മരിച്ച സൈനികരുടെ ആശ്രിതർക്ക് ഈ നിബന്ധന ബാധകമല്ല.)
അപേക്ഷാ അവസാന തീയതി
2025 ഡിസംബർ 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ആവശ്യമായ രേഖകൾ
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- അഡ്മിഷൻ ലെറ്റർ അല്ലെങ്കിൽ കോളേജ് അഡ്മിഷൻ പ്രൂഫ്
- ഫീസ് സ്ട്രക്ചർ / ഫീസ് റസീറ്റ്
- അവസാനമായി പഠിച്ച പരീക്ഷയുടെ മാർക്ക് ലിസ്റ്റ്
- വാർഷിക വരുമാന സർട്ടിഫിക്കറ്റ് (Revenue Department)
- നാടോടി / ഡൊമിസൈൽ സർട്ടിഫിക്കറ്റ്
- വിദ്യാർത്ഥിയുടെ ഐഡി, അഡ്രസ് പ്രൂഫ്
- ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
- സൈനികരുടെ ആശ്രിതരായവർക്ക് ബന്ധപ്പെട്ട രേഖകൾ
അപേക്ഷ എങ്ങനെ സമർപ്പിക്കാം
ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക
തുടർന്നു നിങ്ങളുടെ മൊബൈൽ ഫോണിൽ OTP വരും ,അത് നൽകി അപ്ലിക്കേഷൻ സ്റ്റാർട്ട് ചെയ്യുക
കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട വിലാസം
CSR Department
Federal Towers, 4th Floor, Marine Drive, Ernakulam – 682031
2025 നവംബർ 18, ചൊവ്വാഴ്ച
കേരളത്തിലെ High School,+1,+2 ,Degree,PG,CA,Diploma,PHD കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്-Vidya Samunnathi Scholarship 2025-Apply Now
കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ മുന്നേറാൻ സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ളതാണ് വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി.
കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ (KSWCFC) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്നതിനുള്ള ധനസഹായമാണ് ഈ സ്കോളർഷിപ്പ് വഴി ലഭിക്കുന്നത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യം
വിദ്യാസമുന്നതി പദ്ധതിയിലൂടെ മുന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക്:
- വിദ്യാഭ്യാസത്തിൽ മുന്നേറ്റം നേടാൻ പ്രോത്സാഹനം നൽകുക
- സമൂഹത്തിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നില മെച്ചപ്പെടുത്തുക.
- സമാനാവകാശങ്ങളോടെ ഉയർന്ന വിദ്യാഭ്യാസം നേടാൻ അവസരം ഉറപ്പാക്കുക.
- High School Students Application Guideline-Download
- Higher Secondary Students Application Guideline-Download
- Degree Students Application Guideline-Download
- PG Students Application Guideline-Download
- CA/ICWA/CS Students Application Guideline-Download
- Diploma Students Application Guideline-Download
- PHD Studetns Application guideline-Download
ആരെല്ലാം അപേക്ഷിക്കാം?
- കേരളത്തിലെ മുന്നാക്ക (Forward) സമുദായ വിദ്യാർത്ഥികൾ.
- കുടുംബത്തിന്റെ വാർഷിക വരുമാനം സർക്കാർ നിശ്ചയിച്ച പരിധിയ്ക്ക് താഴെയായിരിക്കണം.I(4 ലക്ഷം രൂപയിൽ; കൂടാൻ പാടില്ല )
- അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രം.
- ഹൈസ്കൂൾ, ഹയർ സെക്കന്ററി, ഡിഗ്രി, പി.ജി., പ്രൊഫഷണൽ കോഴ്സുകൾ, പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ലഭിക്കുന്ന ആനുകൂല്യങ്ങൾ
- ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും വ്യത്യസ്ത തുകകൾ അനുവദിക്കും.
- ഹൈസ്കൂൾ മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ സാമ്പത്തിക സഹായം ലഭിക്കും.
- മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
- അപേക്ഷകളും യോഗ്യതകളും പരിശോധിച്ചതിന് ശേഷം, തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
അപേക്ഷ സമർപ്പിക്കൽ വിധം
- www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- വിദ്യാസമുന്നതി സ്കോളർഷിപ്പ് വിഭാഗത്തിൽ “Apply Now” ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങളും രേഖകളും (വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‌ബുക്ക് കോപ്പി എന്നിവ) അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ ശരിയായി പൂരിപ്പിച്ച് സമർപ്പിക്കുക.
അവസാന തീയതി: 2025 നവംബർ 30
കൂടുതൽ വിവരങ്ങൾക്കായി
Kerala State Welfare Corporation for Forward Communities Ltd. (KSWCFC)
L2 – Kuleena, Jawahar Nagar, Kowdiar P.O.,
Thiruvananthapuram – 695003
ഫോൺ: 0471-2311215
Website: www.kswcfc.org
Note:
- അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കണം.
- തീയതി കഴിഞ്ഞാൽ അപേക്ഷ പരിഗണിക്കപ്പെടില്ല.
- അപേക്ഷ പൂരിപ്പിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.
- ഒരേ വിദ്യാർത്ഥി ഒരേ വർഷം രണ്ടു തവണ അപേക്ഷിക്കരുത്.
Category
- Education news (1805)
- Government news (2309)
- Higher Education scholarship (341)
- Scholarship High school (97)
- Text Book & Exam Point (92)

























