ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എംബിഎ സ്കോളർഷിപ്പ് എന്നത് ഒരു റെഗുലർ (ഫുൾ-ടൈം) എംബിഎ കോഴ്സിന്റെ ഒന്നാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സാമ്പത്തിക സഹായ പദ്ധതിയാണ്. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികളെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ അവരുടെ ബിരുദാനന്തര മാനേജ്‌മെന്റ് വിദ്യാഭ്യാസം തുടരാൻ സഹായിക്കുന്നതിനായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (IDFC FIRST Bank) ആവിഷ്കരിച്ച ഒരു പദ്ധതിയാണിത്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ആകെ 2,00,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. രണ്ട് വർഷത്തെ എംബിഎ പ്രോഗ്രാമിലുടനീളം പ്രതിവർഷം 1,00,000 രൂപ വീതമാണ് ഈ തുക വിതരണം ചെയ്യുന്നത്.
യോഗ്യത
- ഇന്ത്യൻ പൗരന്മാർക്ക് മാത്രം: ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥികൾക്ക്: 2026 ബാച്ചിലെ 2 വർഷത്തെ ഫുൾ-ടൈം എം.ബി.എ (MBA) പ്രോഗ്രാമിലോ അല്ലെങ്കിൽ അതിന് തുല്യമായ കോഴ്സിലോ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥിയായിരിക്കണം.
അംഗീകൃത കോളേജ് ലിസ്റ്റ്: അപേക്ഷകർ നൽകിയിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു എം.ബി.എ കോളേജിൽ എൻറോൾ ചെയ്തവരായിരിക്കണം.
കുടുംബ വരുമാന പരിധി: എല്ലാ മാർഗ്ഗങ്ങളിൽ നിന്നുമുള്ള ആകെ വാർഷിക കുടുംബ വരുമാനം 6 ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം.
ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ: അപേക്ഷകരുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച സാധുവായ ഒരു മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
ബാങ്ക് ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയില്ല: കുടുംബത്തിൽ വരുമാനമുള്ള വ്യക്തി IDFC FIRST ബാങ്കിലെ ജീവനക്കാരൻ ആകാൻ പാടില്ല.
- തിരഞ്ഞെടുക്കപ്പെടുന്ന എം.ബി.എ (MBA) വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ ഫുൾ-ടൈം എം.ബി.എ പഠനത്തിനായി ആകെ 2,00,00, രൂപ സ്കോളർഷിപ്പായി ലഭിക്കും (നിബന്ധനകൾക്ക് വിധേയമായി പ്രതിവർഷം 1 ലക്ഷം രൂപ വീതം).
അഡ്മിഷൻ Letter: സ്ഥാപനത്തിന്റെ പേര്, അഡ്മിഷൻ ലഭിച്ച വർഷം, ബാച്ച് എന്നിവ വ്യക്തമാക്കുന്ന രേഖ.
ഫീസ് റെസീപ്റ്റ്: കോളേജിൽ ഫീസ് അടച്ചതിന്റെ കോപ്പി .
ജനന സർട്ടിഫിക്കറ്റ് (Birth Certificate)
പത്താം ക്ലാസ്സ് പാസ്സായ സർട്ടിഫിക്കറ്റ് (10th Passing Certificate)
പാസ്‌പോർട്ട് (Passport)
വരുമാനം തെളിയിക്കുന്ന രേഖകൾ ( ഏതെങ്കിലും ഒന്ന്
- കുടുംബത്തിൽ വരുമാനമുള്ള വ്യക്തിയുടെ വരുമാന സർട്ടിഫിക്കറ്റ് (Income Certificate).
ഐടിആർ 143(1) രേഖ (143(1) Document).
കുടുംബത്തിൽ വരുമാനമുള്ള മറ്റ് വ്യക്തികൾ ആരും തന്നെയില്ലെങ്കിൽ, ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നുള്ള 'വരുമാനമില്ലാ സർട്ടിഫിക്കറ്റ്' (No income certificate) നിർബന്ധമാണ്.
മറ്റു രേഖകൾ ( ബാധകമെങ്കിൽ മാത്രം )
- ഭിന്നശേഷി സർട്ടിഫിക്കറ്റ് (Disability certificate).
ബാങ്ക് ലോൺ അനുവദിച്ച് നൽകിയതിന്റെ രേഖ (Sanctioned loan letter).
കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഏക വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് (Death certificate).
എം.ബി.എ പഠനത്തിനായി മറ്റ് സ്കോളർഷിപ്പുകൾ വല്ലതും ലഭിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ.
എങ്ങനെ അപേക്ഷിക്കാം
താഴെ നൽകിയിരിക്കുന്ന ‘Click Here’എന്നതിൽ ക്ലിക്ക് ചെയ്യുക
'ഓൺലൈൻ അപേക്ഷാ ഫോം പേജിൽ' (Online Application Form Page) എത്തുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിച്ച് Buddy4Study-ൽ ലോഗിൻ ചെയ്യുക.
Buddy4Study-ൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ ഇമെയിൽ, മൊബൈൽ നമ്പർ, ഫേസ്ബുക്ക് അല്ലെങ്കിൽ ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
ഇപ്പോൾ നിങ്ങൾ ‘IDFC FIRST Bank MBA Scholarship 2026-28’ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് otp verification നൽകുക
ഈ വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ പോർട്ടലിൽ ലോഗിൻ ചെയ്ത് ഓൺലൈൻ സ്കോളർഷിപ്പ് അപേക്ഷാ ഫോമിൽ ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ (Documents) അപ്‌ലോഡ് ചെയ്യുക.
അവസാനമായി, അപേക്ഷാ ഫോം സമർപ്പിക്കുക (Submit ചെയ്യുക).






0 comments: