എച് ഡി എഫ് സി ബാങ്കിന്റെ CSR പദ്ധതിയായ ‘പരിവർത്തൻ’-ന്റെ ഭാഗമായി നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് പരിവർത്തൻ ECSS പ്രോഗ്രാം 2026-27. സാമ്പത്തിക ബുദ്ധിമുട്ടുകളോ വ്യക്തിപരമായ/കുടുംബപരമായ പ്രതിസന്ധികളോ കാരണം ഒരു വിദ്യാർത്ഥിക്കും തന്റെ പഠനം നിർത്തേണ്ടി വരരുത് എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയിലെ 1 മുതൽ 12- ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, ഡിപ്ലോമ ,ഐടിഐ , പോളിടെക്‌നിക്, യുജി , പിജി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ജനറൽ, പ്രൊഫഷണൽ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അവസരമുണ്ട്.
പഠനത്തിൽ മികവ് പുലർത്തുന്ന, എന്നാൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് പരമാവധി ₹75,000 വരെ സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വ്യക്തിപരമായോ കുടുംബപരമായോ ഉണ്ടായ പ്രതിസന്ധി മൂലം പഠനം തുടരുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകും.
ഗ്രാമവികസനം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉപജീവനമാർഗങ്ങളുടെ മെച്ചപ്പെടുത്തൽ, ആരോഗ്യപരിപാലനം, ശുചിത്വം, സാമ്പത്തിക സാക്ഷരത തുടങ്ങിയ മേഖലകളിൽ പരിവർത്തൻ സമൂഹത്തിന്റെ പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. അതിന്റെ ഭാഗമായി ECSS പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കുകയും, കുടുംബപരമായോ വ്യക്തിപരമായോ പ്രതിസന്ധികൾ അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പരിവർത്തൻ ECSS പ്രോഗ്രാം 2026-27
യോഗ്യത
- അപേക്ഷകൻ നിലവിൽ 1 മുതൽ 12-ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥിയായിരിക്കണം.
- അല്ലെങ്കിൽ ഇന്ത്യയിലെ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളിൽ ഡിപ്ലോമ ,ഐടിഐ , പോളിടെക്‌നിക് കോഴ്സ് പഠിക്കുന്നവരായിരിക്കണം.
- ഏറ്റവും പുതിയ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം.
- കുടുംബത്തിന്റെ എല്ലാ വരുമാന മാർഗങ്ങളും ഉൾപ്പെടെയുള്ള വാർഷിക കുടുംബവരുമാനം ₹2.5 ലക്ഷം കവിയാൻ പാടില്ല.
- ഇന്ത്യൻ പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം
- കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വ്യക്തിപരമായോ കുടുംബപരമായോ ഉണ്ടായ ഗുരുതരമായ പ്രതിസന്ധി മൂലം വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ ബുദ്ധിമുട്ടുകയും പഠനം നിർത്തേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.
കുറിപ്പ്:
Diploma കോഴ്സിന് അപേക്ഷിക്കുന്നവർ 12ആം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്സിൽ പ്രവേശനം നേടിയവരായിരിക്കണം.
Eligible Course List
School & Vocational Courses
Classes: Class 1 to Class 12 (Government, Private, or Aided schools).
Vocational/Technical: ITI, Polytechnic, and Diploma courses.
(Note: For diploma programs, students generally need to have enrolled after completing Class 12).
. Undergraduate (UG) Degrees
General UG Courses: B.A., B.Com., B.Sc., B.C.A., B.B.A., etc.
Professional UG Courses: B.Tech / B.E., M.B.B.S., L.L.B., B.Arch., Nursing, BDS, B.Pharm, etc.
Postgraduate (PG) Degrees
General PG Courses: M.A., M.Com., M.Sc., M.C.A., etc.
Professional PG Courses: M.Tech, M.B.A., L.L.M., M.Arch, M.Sc. Nursing, etc.
സ്കോളർഷിപ് തുക
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് താഴെപ്പറയുന്ന രീതിയിൽ സാമ്പത്തിക സഹായം ലഭിക്കും:
| 1 മുതൽ 6 ക്ലാസ് വരെ | 15000/- |
| 7 മുതൽ 12- ക്ലാസ് വരെ | 18000/- |
| Diploma, ITI, Polytechnic18000/- | 18000/- |
ആവശ്യമായ രേഖകൾ
അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ തയ്യാറാക്കി വയ്ക്കണം:
- പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ
- 2025-26 അധ്യയന വർഷത്തിലെ മുൻവർഷ മാർക്ക് ലിസ്റ്റ്
- അപേക്ഷകന്റെ സർക്കാർ അനുവദിച്ച തിരിച്ചറിയൽ രേഖ
- 2026-27 അധ്യയന വർഷത്തെ പ്രവേശന രേഖ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
- അഡ്‌മിഷൻ ലെറ്റർ
- ഫീ റെസിപ്റ്
- ഇന്സ്ടിട്യൂഷൻ ഐഡി കാർഡ്
- ബൊനാഫൈഡ് ലെറ്റർ
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- പാസ്സ്‌ബുക്കിന്റെ പകർപ്പ് അല്ലെങ്കിൽ
- ക്യാൻസൽഡ് ചെക്ക്
- അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം.
വരുമാന രേഖ – താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
ഗ്രാമപഞ്ചായത് , വാർഡ് കൗൺസിലർ അല്ലെങ്കിൽ സർപഞ്ച് നൽകുന്ന ഇൻകം സർട്ടിഫിക്കറ്റ്
- SDM, DM, CO അല്ലെങ്കിൽ തഹസിൽദാർ നൽകുന്ന ഇൻകം സർട്ടിഫിക്കറ്റ്
- അഫിഡവിറ്റ്
- കുടുംബപരമായോ വ്യക്തിപരമായോ ഉണ്ടായ പ്രതിസന്ധിയുടെ തെളിവ് (ബാധകമാണെങ്കിൽ)
പ്രതിസന്ധിയുടെ തെളിവായി സ്വീകരിക്കുന്ന രേഖകൾ
കുടുംബത്തിലോ വ്യക്തിപരമായോ ഉണ്ടായ പ്രതിസന്ധിയുടെ സാഹചര്യത്തിൽ താഴെപ്പറയുന്ന രേഖകൾ തെളിവായി സമർപ്പിക്കാം:
- കുടുംബത്തിലെ വരുമാനം നേടുന്ന അംഗത്തിന്റെ മരണത്തിന് — ഡെത്ത് സർട്ടിഫിക്കറ്റ്
- ജോലി നഷ്ടപ്പെട്ടതിന് — ഔദ്യോഗിക എംപ്ലോയർ ലെറ്റർ
- സ്വയംതൊഴിൽ/ബിസിനസ് പരാജയപ്പെട്ടതിന് — നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്
- രോഗം അല്ലെങ്കിൽ അടിയന്തര ചികിത്സാ സാഹചര്യം — അംഗീകൃത ഡോക്ടർ നൽകുന്ന മെഡിക്കൽ റിപ്പോർട്ട് അല്ലെങ്കിൽ പ്രീസ്ക്രിപ്ഷൻ
- പ്രകൃതിദുരന്തം മൂലമുള്ള പ്രതിസന്ധിക്ക് — സർക്കാർ അധികാരികൾ നൽകുന്ന ഔദ്യോഗിക രേഖ
‘Apply Now’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
2. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ID ഉപയോഗിച്ച് Buddy4Study-യിൽ Login ചെയ്ത് Application Form പേജിലേക്ക് പ്രവേശിക്കുക.
3. Buddy4Study-യിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ Email, Mobile Number അല്ലെങ്കിൽ Google Account ഉപയോഗിച്ച് Sign Up ചെയ്യുക.
4. തുടർന്ന് “Parivartan ECSS Programme 2026-27” എന്ന അപേക്ഷാ ഫോമിലേക്ക് നിങ്ങളെ Redirect ചെയ്യും.
5. ‘Start Application’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ആരംഭിക്കുക.
6. ഓൺലൈൻ അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
7. ആവശ്യമായ രേഖകൾ Upload ചെയ്യുക.
8. Terms and Conditions അംഗീകരിച്ച് ‘Preview’ ക്ലിക്ക് ചെയ്യുക.
9. Preview-ൽ നൽകിയ വിവരങ്ങൾ മുഴുവൻ ശരിയാണെന്ന് പരിശോധിക്കുക.
10. വിവരങ്ങൾ ശരിയാണെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
| Application Link | Click Here |
| Last Date For Apply | August 31 |
| August Month Scholarship List |
Click Here |
|---|---|
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |






0 comments: