2026 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

Prathibha Scholarship Programme-2026,ApplicationProcess-Date,Documents-കേരളത്തിലെ ഡിഗ്രി,പിജി വിദ്യാർത്ഥികൾക്ക് 60000/- രൂപ വരെ ലഭിക്കുന്ന പ്രതിഭ സ്കോളർഷിപ്



Prathibha Scholarship Programme-2026-27

ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ ബേസിക്/നാചുറൽ സയൻസ് വിഷയങ്ങളിൽ ബിരുദ (UG) അല്ലെങ്കിൽ ബിരുദാനന്തര ബിരുദ (PG) പഠനം തുടരുന്നതിനായി നൽകുന്ന സ്കോളർഷിപ്പാണ് പ്രതിഭ സ്കോളർഷിപ്പ് പദ്ധതി.

ശാസ്ത്രരംഗത്ത് ഉന്നത പഠനത്തിനും ഗവേഷണ ജീവിതത്തിനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായത്തിനൊപ്പം സയൻസ് ഓറിയന്റഷന്  പ്രോഗ്രാംസ് , സ്പീഡ്  (സ്റ്റുഡന്റ് പ്രോഗ്രാം ഫോർ എസ്‌സില്ലെൻസ് ഇൻ സ്‌പെരിമെന്റൽ  ഡിസൈൻ ) പോലുള്ള ശാസ്ത്രപരമായ പരിശീലന പരിപാടികളിലും പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി 

വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി പരീക്ഷയിലെ എല്ലാ സയൻസ് വിഷയങ്ങളിലുമുള്ള ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു.

സ്കോളർഷിപ്പ് പരമാവധി 5 വർഷം (UG + PG / Integrated PG) വരെ പുതുക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനനുസരിച്ച് ലഭിക്കും.

സ്കോളർഷിപ്പിന്റെ ആനുകൂല്യങ്ങൾ

ബിരുദ(UG) ഇന്റർഗ്രേറ്റഡ് പിജി ആദ്യ 3 വർഷം 
  • ഒന്നാം വർഷം – ₹12,000
  • രണ്ടാം വർഷം – ₹18,000
  • മൂന്നാം വർഷം – ₹24,000

ബിരുദാനന്തര ബിരുദം (PG)

(UG-യിൽ കുറഞ്ഞത് 75% മാർക്ക് നേടിയിരിക്കണം.)

  • ഒന്നാം വർഷം / Integrated PG നാലാം വർഷം – ₹ 40,000/-
  • രണ്ടാം വർഷം / Integrated PG അഞ്ചാം വർഷം – ₹ 60,000/-

അധിക ആനുകൂല്യങ്ങൾ

  • കേരളത്തിലെ പ്രമുഖ ദേശീയ-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളിൽ സമ്മർ ഇന്റേൺഷിപ്
  • സയൻസ് എൻറീച്മെന്റ്  പ്രോഗ്രാം-ൽ പങ്കെടുക്കാനുള്ള അവസരം.
  • ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്സ് എന്നീ നാല് വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കുന്ന 8 വിദ്യാർത്ഥികൾക്ക് IISER തിരുവനന്തപുരം സമ്മർ പ്രോഗ്രാമിൽ-ൽ പങ്കെടുക്കാനുള്ള അവസരം (IISER നിബന്ധനകൾക്ക് വിധേയം).

യോഗ്യത 

  • കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം.
  • കേരളത്തിൽ നിന്ന് ഹയർ സെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം.
  • ബേസിക്/നാചുറൽ സയൻസിൽ 3 വർഷ B.Sc. അല്ലെങ്കിൽ 5 വർഷ ഇന്റഗ്രേറ്റഡ് M.Sc./BS-MS കോഴ്സിൽ പ്രവേശനം നേടിയിരിക്കണം.
  • ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങളും ചേർത്ത് കുറഞ്ഞത് 90% മാർക്ക്
  • എല്ലാ സയൻസ് വിഷയങ്ങളും ചേർത്ത് കുറഞ്ഞത് 90% മാർക്ക്        നേടിയിരിക്കണം.

SC/ST വിഭാഗക്കാർക്ക്:

  • എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് 80%
  • സയൻസ് വിഷയങ്ങൾക്കും കുറഞ്ഞത് 80% മാർക്ക് മതി.

.Course Eligibility

  • 3 വർഷ B.Sc.
  • 5 വർഷ Integrated M.Sc.
  • 5 വർഷ Integrated BS-MS

(ഗൈഡ്‌ലൈനിൽ ഉൾപ്പെടുത്തിയിട്ടുള്ള 23 ബേസിക്/നാചുറൽ സയൻസ് വിഷയങ്ങളിൽ ഏതെങ്കിലും.)

വിദ്യാർത്ഥികളുടെ ശ്രദ്ധക്ക് 

  1. സ്കോളർഷിപ്പിന് തിരഞ്ഞെടുക്കുന്നത് UG പ്രവേശന സമയത്ത് മാത്രമാണ്.
  2. ഹയർ സെക്കൻഡറിയിലെ സയൻസ് വിഷയങ്ങളുടെ ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്.
  3. UGയിലെ 3 വർഷവും സ്കോളർഷിപ്പ് നേടിയതും UGയിൽ 75% മാർക്ക് നേടിയതുമായ വിദ്യാർത്ഥികൾക്ക് PGയിലും സ്കോളർഷിപ്പ് തുടരും.
  4. തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 50% സീറ്റ് പെൺകുട്ടികൾക്കായി ഉറപ്പാക്കുന്നു.
  5. 10% സീറ്റ് SC/ST വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
  6. വിഷയവിഭാഗങ്ങളനുസരിച്ച് സ്കോളർഷിപ്പ് വിതരണം
  • മാത്തമറ്റിക്കൽ സയൻസ്– 30%
  • ഫിസിക്കൽ സയൻസ് – 40%
  • ലൈഫ് സയൻസ് – 30%
ട്രിപ്പിൽ മെയിൻ കോഴ്സിലുള്ള വിദ്യാർത്ഥികളെ മൂന്ന് വിഷയങ്ങളിലും റാങ്ക് ചെയ്ത് ഏറ്റവും മികച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.

അപേക്ഷ ഘട്ടം 

ഘട്ടം 1

KSCSTE വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യുക.

ഘട്ടം 2

രജിസ്ട്രേഷനു മുമ്പ് തയ്യാറാക്കേണ്ടത്:

  • പ്രവർത്തനക്ഷമമായ മൊബൈൽ നമ്പർ
  • ഇമെയിൽ ഐഡി
  • 150 × 200 പിക്സൽ വലുപ്പത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ

ഘട്ടം 3

താഴെ പറയുന്ന വിവരങ്ങൾ നൽകുക

  • പേര്ജ
  • നന തീയതി
  • ഇമെയിൽ
  • HSE Roll Number
 ഘട്ടം 4

OTP നൽകി കുറഞ്ഞത് 6 അക്ഷരങ്ങളുള്ള Password സൃഷ്ടിക്കുക.

ഘട്ടം 5

രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായാൽ Application Number ലഭിക്കും. പിന്നീട് Login ചെയ്യാൻ Application Number യും Password ഉം ഉപയോഗിക്കണം.

അപേക്ഷ സമർപ്പിക്കുന്ന വിധം

  • അപേക്ഷ ഓൺലൈനായി Prathibha Scholarship Web Portal വഴിമാത്രം സമർപ്പിക്കണം.
  • അപേക്ഷകളുടെ അടിസ്ഥാനത്തിൽ KSCSTE Provisional Selection List (PSL) പ്രസിദ്ധീകരിക്കും.
  • SLയിൽ ഉൾപ്പെട്ടവർ ആവശ്യമായ രേഖകൾ Portal-ൽ അപ്‌ലോഡ് ചെയ്യണം.
  • രേഖകൾ പരിശോധിച്ചതിന് ശേഷം final rank List പ്രസിദ്ധീകരിക്കും 

തിരഞ്ഞെടുപ്പ് നടപടിക്രമം

ഹയർ സെക്കൻഡറിയിലെ നാല് സയൻസ് വിഷയങ്ങളിലെ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് നൽകും.
വിദ്യാർത്ഥികളെ താഴെ പറയുന്ന മൂന്ന് വിഭാഗങ്ങളായി തരംതിരിക്കും.

Mathematical Sciences
Physical Sciences
Life Sciences

Triple Main വിദ്യാർത്ഥികൾ അപേക്ഷിക്കുമ്പോൾ ഏത് വിഭാഗത്തിൽ പരിഗണിക്കണമെന്ന് തിരഞ്ഞെടുക്കണം. പിന്നീട് അത് മാറ്റാൻ കഴിയില്ല.

സ്കോളർഷിപ്പ് വിതരണം

  • Mathematical Sciences – 30%
  • physical Sciences – 40%
  • Life Sciences – 30%
ആകെ സീറ്റുകളുടെ 10% SC/ST വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു.

ഒരേ മാർക്ക് ലഭിച്ചാൽ മുൻഗണന ക്രമം

Mathematical Sciences

ഗണിതം → ഫിസിക്സ് → കെമിസ്ട്രി → ബയോളജി → ആകെ മാർക്ക്

Physical Sciences

ഫിസിക്സ് → കെമിസ്ട്രി → ഗണിതം → ബയോളജി → ആകെ മാർക്ക്

Life Sciences

ബയോളജി → ഗണിതം → ഫിസിക്സ് → കെമിസ്ട്രി → ആകെ മാർക്ക്

പ്രധാന അറിയിപ്പുകൾ

Provisional Rank List സാധാരണയായി മാർച്ച്/ഏപ്രിൽ മാസങ്ങളിൽ KSCSTE വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ സമർപ്പിച്ചവർക്ക് മാത്രമേ Final Rank List-ൽ ഉൾപ്പെടാൻ സാധിക്കൂ.

അപേക്ഷയ്ക്കായി ആവശ്യമായ രേഖകൾ
  • അപേക്ഷകന്റെ തിരിച്ചറിയൽ രേഖ 
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • വിദ്യാർത്ഥിയുടെ Data Sheet (അപേക്ഷകന്റെ ഒപ്പും സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലും സഹിതം)
  • ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • SC/ST വിഭാഗക്കാർക്കുള്ള Community Certificate
  • കേരള ഉത്ഭവം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Place of Origin Certificate)
  • ഒപ്പിട്ട Terms & Conditions
  • നിശ്ചിത മാതൃകയിലുള്ള E-Payment Form
Prathibha Scholarship Application Date Coming Soon
Official Notification Click Here
Scholarship Application Link Click here

      YouTube     Instagram      Website
    Click Here    Click Here  Click Here

ബന്ധപ്പെടാനുള്ള വിലാസം

വനിതാ ശാസ്ത്രജ്ഞ വിഭാഗം (Women Scientist Division - WSD)
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE)
ശാസ്ത്രഭവൻ, പട്ടം
തിരുവനന്തപുരം – 695004

ഫോൺ: +91-471-2548208
ഫാക്സ്: 0471-2540085, 0471-2534605
ഇമെയിൽ: wsd1kscste@gmail.com

0 comments: