2026 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

The Muthoot M George Higher Education Scholarships-2026-kerala students-MBBS,Engineering,BSc Nursing- Full Guide-Apply Now

 




മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ (CSR) വിഭാഗമായ മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത് 'The Muthoot M George Higher Education Scholarships'. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ പഠനത്തിനായി ഈ സ്കോളർഷിപ്പ് നൽകിവരുന്നു.,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,ആവിശ്യമായ രേഖകൾ തുടങ്ങിയവ നമുക്ക് പരിശോധിക്കാം

 യോഗ്യത 

  • അപേക്ഷിക്കുന്ന വിദ്യാർത്ഥി കേരളത്തിൽ ,MBBS ,ബിടെക് ,BSc Nursing കോഴ്‌സ് പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് 90% മാർക്ക് ഉണ്ടായിരിക്കണം 
  • കേരളത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ ഒന്നാം വർഷ വിദ്യാർഥികൾ ആയിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷ നൽകാൻ സാധിക്കുകയുള്ളു 

സ്കോളർഷിപ് തുക 

MBBS 240000/-
Engineering 120000/-
BSc Nursing 120000/-
ആവിശ്യമായ രേഖകൾ 
  • Parents/Guardian Adhar Card
  • Students Adhar Card
  • Plus Two Mark List Copy
  • Income Certificate
  • Admission Proof/Allotment Memo
  • Recommendation Latter
  • Signed Parents/Guardian Consent Form
  • Self Request Letter ( In English)
  • Plus One Mark Sheet
  • Entrance Score Card
  • bonafide Certificate
  • Allotment Letter
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 





തുടർന്നു വരുന്ന പേജിൽ യോഗ്യത മാനദണ്ഡങ്ങൾ വായിച്ചു ഉറപ്പാക്കുക 



തുടർന്നു വരുന്ന പേജിൽ 'Start Application' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


തുറന്നു ലഭിക്കുന്ന അപേക്ഷ ഫോം വളരെ ശ്രദ്ധയോടെ പൂരിപ്പിച്ച് ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് അപേക്ഷ പൂർത്തിയാക്കുക ,തുടർന്നുള്ള സ്കോളർഷിപ് വിവരങ്ങൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിൽ SMS ആയിട്ടും ,ഇമെയിൽ വഴിയും ലഭിക്കും 
Scholarship Last Date 17-October
Application Form Click Here

0 comments: