2026 ജൂൺ 29, തിങ്കളാഴ്‌ച
2025 ജൂലൈ 2, ബുധനാഴ്‌ച
പി.എം. യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷിക്കാൻ അവസരം ജൂലൈ 31 വരെ.
തിരുവനന്തപുരം: ഒബിസി (OBC)യും ഇബിസി (EBC)യും എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയായ പി.എം. യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഈ പദ്ധതി കേരളത്തിലെ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്.
ആർക്കെല്ലാം അപേക്ഷിക്കാം?
• കേരളത്തിനകത്ത് ഹയർ സെക്കൻഡറി (പ്ലസ് ടു),
• CA, CMA, CS പോലുള്ള കോഴ്‌സുകൾ പഠിക്കുന്നവർ,
• സംസ്ഥാനത്തിന് പുറത്തുള്ള മറ്റു പ്രഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
• അപേക്ഷ ഇ-ഗ്രാന്റ്‌സ് വെബ്സൈറ്റ് വഴി നൽകണം – http://egrantz.kerala.gov.in
• അവസാന തീയതി: 2025 ജൂലൈ 31
കൂടുതൽ വിവരങ്ങൾക്ക്:
• സർക്കാർ പുറത്തിറക്കിയ സർക്കുലർ http://bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
• ഹെല്പിന് സമീപത്തെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം:
📞 കൊല്ലം: 0474 2914417
📞 എറണാകുളം: 0484 2429130
📞 പാലക്കാട്: 0492 2222335
📞 കോഴിക്കോട്: 0495 2377786
2025 ജൂൺ 28, ശനിയാഴ്‌ച
ഇന്ത്യയിലോ വിദേശത്തോ പഠിക്കാം; 30 ലക്ഷം രൂപ വരെ വായ്പയ്ക്കായി അപേക്ഷിക്കാം-Education Loan 2022
മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷനും ചേർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പ നൽകുന്നു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ മക്കൾക്കാണ് ഈ സഹായം.
കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ ലഭിക്കുക. ഇന്ത്യയിൽ പഠിക്കാനായി പരമാവധി 20 ലക്ഷം രൂപയും വിദേശത്ത് പഠിക്കാൻ 30 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഈ വായ്പ 5 വർഷംക്കുള്ളിൽ ഉള്ള സാങ്കേതിക കോഴ്സുകൾക്കും തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന കോഴ്സുകൾക്കും മാത്രം ബാധകമാണ്.
കോഴ്സ് പൂർത്തിയാക്കി 6 മാസത്തിനുള്ളിലോ അല്ലെങ്കിൽ ജോലി ലഭിച്ച ശേഷമോ (ഏതാണോ ആദ്യം) വായ്പ തിരിച്ചടവ് തുടങ്ങണം. അതുവരെ വായ്പയ്ക്ക് മോറട്ടോറിയം (തിരിച്ചടവ് ആരംഭിക്കാത്ത കാലയളവ്) ലഭിക്കും.
- കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുള്ളവർക്ക് 3% പലിശ.
- 8 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 8% പലിശ.
- 8 ലക്ഷം രൂപ വരെ വരുമാനമുള്ള വനിതാ അപേക്ഷകർക്ക് 3% പലിശ.
താൽപ്പര്യമുള്ളവർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മത്സ്യഫെഡ് ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: www.matsyafed.in അല്ലെങ്കിൽ ഫോൺ: 0471-2458606, 2457756, 2457172.
2025 മേയ് 21, ബുധനാഴ്‌ച
2024 -25 അധ്യയന വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി റിസൾട്ട് മെയ് 22 ഉച്ചക്ക് ശേഷം 3 മണിക്ക് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും,വിദ്യാർഥികൾക്കു ചുവടെ നൽകിയ വെബ്‌സൈറ്റുകൾ വഴി റിസൾട്ട് പരിശോധിക്ക
2024 -25 അധ്യയന വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി റിസൾട്ട് മെയ് 22 ഉച്ചക്ക് ശേഷം 3 മണിക്ക് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും,വിദ്യാർഥികൾക്കു ചുവടെ നൽകിയ വെബ്‌സൈറ്റുകൾ വഴി റിസൾട്ട് പരിശോധിക്കാം ,3:30.മുതൽ റിസൾട്ട് ലഭ്യമായി തുടങ്ങും
റിസൾട്ട് പെട്ടന്ന് അറിയാൻ
ആദ്യം നിങ്ങൾ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Plus Two Result 2025 Checking Link 1-Click Here
Kerala Plus Two Result 2025 Checking Link 2- Click Here
Kerala Plus Two Result 2025 Checking Link 3-Click Hre
തുടർന്നു വരുന്ന പേജിൽ നിങ്ങൾക് DHSE RESULT-2025/VHSE RESULT 2025, എന്ന് കാണാം ,അതിൽ ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ Roll number ഉം ,date of birth ഉം നൽകാനുള്ള പേജ് തുറന്ന് വരും ,ഇവ രണ്ടും നൽകിയതിന് ശേഷം Submit ക്ലിക്ക് ചെയ്യുക
തുടർന്നു നിങ്ങളുടെ റിസൾട്ട് കാണാം
School Wise Result
ചുവടെ കാണുന്ന പേജിൽ വിദ്യാർത്ഥികൾക്ക് School wise റിസൾട്ട് എന്ന് കാണാം,നിങ്ങളുടെ സ്കൂളിന്റെ കോഡ് നൽകി SUBMIT ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങൾക് School Result കാണാൻ സാധിക്കും
Plus Two Revaluation Application Process-https://www.klscholarships.com/2021/07/Application-Form-Plus-Two-Revaluation-How-To-Apply.html
2025 മേയ് 1, വ്യാഴാഴ്‌ച
SSLC Result 2025-How To Check In Mobile ,Result Publishing Date,Time,How To Check School Wise Result,kerala SSLC Exam Result ,Full Details-
SSLC ,THSLC പരീക്ഷ മൂല്യനിർണ്ണയം പൂർത്തിയായി ,മെയ് 2 വൈകിട്ട് 3 മണിക്ക് ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിക്കും .വൈകിട്ട് 4 മണി മുതൽ ഗവണ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിസൾട്ട് ലഭിക്കുന്നതായിരിക്കും. SSLC പരീക്ഷ റിസൾട്ട് എങ്ങനെ പരിശോധിക്കാം ,വിദ്യാർഥികൾ അറിഞ്ഞിരിക്കുക
താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്കൾ വഴി വിദ്യാർത്ഥികൾക്ക് നിങ്ങളുടെ റിസൾട്ട് പരിശോധിക്കാൻ സാധിക്കും
റിസൾട്ട് പെട്ടന്ന് അറിയാനുള്ള ലിങ്കുകൾ
1-SSLC Result 2025 -Instant Result Link -Click Here
2-SSLC Result 2025 -Instant Result Link2-Click Here
3 SSLC Result 2025 -Instant Result Link3-Click Here
4- SSLC Result 2025 -Instant Result Link4-Click Here
4-https://pareekshabhavan.kerala.gov.in/
THSLC Result Checking Link-Click Here

എങ്ങനെ സ്കൂളിലുള്ള മുഴുവൻ വിദ്യാർഥിയുടെയും റിസൾട്ട് പരിശോധിക്കാം
അതിന് വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് റിസൾട്ട് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ Individual റിസൾട്ട് പരിശോധക്കുന്ന സമയം നിങ്ങൾ school wise result എന്ന് കാണാൻ സാധിക്കും അവിടെ ക്ലിക്ക് ചെയ്യുക
2024 ജൂൺ 22, ശനിയാഴ്‌ച
നീറ്റ്: പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യക്കടലാസ് ലഭിച്ചതായി പ്രതി; അറസ്‌റ്റിലായ വിദ്യാർഥി നേടിയത് 720ൽ 185 മാർക്ക്
പട്‌ന: രാജ്യവ്യാപകമായി നീറ്റ് - യുജി, യുജിസി -നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധം തുടരവേ, പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിക്കപ്പെട്ട നാലു ബിഹാർ വിദ്യാർഥികളുടെ സ്കോർകാർഡുകൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിട്ട സ്കോർ കാർഡനുസരിച്ച് 720ൽ 185 മാർക്കാണ് അനുരാഗ് യാദവ് നേടിയിട്ടുള്ളത്. അതായത് 54.84 പെർസെന്റൈൽ മാത്രം. എന്നാൽ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് പരിശോധിക്കുമ്പോൾ ഫിസിക്‌സിൽ 85.8 പെർസെന്റലും ബയോളജിയിൽ 51 പെർസെന്റലും നേടിയ അനുരാഗിന് കെമിസ്ട്രിയിൽ 5 പെർസെന്റൈലുമാണ് മാർക്ക് കിട്ടിയിട്ടുള്ളത്.
ചോദ്യക്കടലാസ് പരീക്ഷയുടെ തലേദിവസം രാത്രി ലഭിച്ചതായി അറസ്‌റ്റിലായ അനുരാഗ് യാദവ് കുറ്റസമ്മതം നടത്തിയിരുന്നു. ചോദ്യപേപ്പർ തലേദിവസം കിട്ടിയിട്ടും കെമിസ്ട്രി പരീക്ഷയുടെ ഉത്തരങ്ങൾ മനഃപാഠമാക്കാൻ അനുരാഗിനു കഴിഞ്ഞില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ അനുരാഗിന്റെ ഓൾ ഇന്ത്യ റാങ്ക് 10,51,525 ആണ്. ഒബിസി വിഭാഗത്തിന്റെ സംവരണത്തിൽ 4,67,824 ആണ് റാങ്ക്.
ചോദ്യക്കടലാസ് ലഭിച്ചത് ബന്ധുവായ സിക്കന്ദർ യാദവേന്ദു വഴിയാണ് അനുരാഗ് യാദവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിക്കന്ദറിൽനിന്ന് കസ്‌റ്റഡിയിൽ എടുത്ത അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവർ 30- 32 ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നാണ് വിവരം. ഇതിൽ സിക്കന്ദർ സഹായിച്ച മൂന്നുപേരും ഒബിസി വിഭാഗത്തിൽപ്പെടുന്നവരാണ്. ഇതിൽ നിന്ന് ഒരാൾക്ക് 720ൽ 300 മാർക്ക് നേടാനായിട്ടുണ്ട്. അതായത് 73.37 പെർസെന്റൈൽ. എന്നിരുന്നാലും ഇവരുടെ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് വളരെ കുറവാണ്. അതായത് ഒരാൾക്ക് ബയോളജിയിൽ 87.8 പെർസെന്റൈൽ നേടാനായപ്പോൾ ഫിസിക്‌സിന് 15.5 പെർസെന്റൈലും കെമിസ്ട്രിക്ക് 15.3 പെർസെന്റൈലും മാത്രമാണ് നേടാനായത്.
ഓസ്ട്രേലിയയിൽ പഠിക്കാം, 60 ലക്ഷം രൂപ സ്കോളർഷിപ്പോട് കൂടി; അവസരവുമായി ഡീക്കിൻ യൂണിവേഴ്സിറ്റി
- ഇന്ത്യയിൽ താമസിക്കുന്നവരായിരിക്കണം
- 12-ാം ക്ലാസ് ഫലം അടിസ്ഥാക്കിയാണ് സെലക്ഷൻ. ഇനി അപേക്ഷ നൽകുമ്പോൾ ഫലം വന്നില്ലെങ്കിൽ കിട്ടാനിടയുള്ള ഏകദേശ മാർക്ക് വെച്ച് അപേക്ഷിക്കാം.
- സർവകലാശാല നിർദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം പ്രധാനമായും നേടിയിരിക്കണം.
- പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിരിക്കണം.
- ഇന്ത്യയിൽ താമസമാക്കിയ വിദ്യാർഥിയായിരിക്കണം.
- 85 ശതമാനത്തിലധികം സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോർഡ് ഹയർ സെക്കൻഡറി പരീക്ഷയിൽ മാർക്കുണ്ടാകണം. അല്ലെങ്കിൽ എടുത്തിരുന്ന ബിരുദ കോഴ്സിന് 80 ശതമാനത്തിലധികം മാർക്കുണ്ടായാലും മതി.
- ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് അല്ലെങ്കിൽ എടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ് (പഠനമേഖല) മികവ് ഉണ്ടായിരിക്കണം.
- കോ-കരിക്കുലർ (പാഠ്യേതര വിഷയങ്ങൾ) ആക്‌ടിവിറ്റികളുള്ള മികവും പരിശോധിക്കുന്നതാണ്.
കേരള ബിരുദ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെന്റ് പുറത്ത് വിട്ടു
2024-25 അധ്യയന വർഷത്തിലെ കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് അപേക്ഷകർക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ് കിട്ടിയവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾവെബ്സൈറ്റിൽ) ഓൺലൈനായി അടക്കുകയും ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. നിലവിൽ ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് ഫീസ് കെട്ടിയവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല.
അലോട്ട്മെന്റ് കിട്ടിയവർ മെമ്മോയിൽ പറഞ്ഞിരിക്കുന്നതുപോലെ അതാത് തീയതികളിൽ (18.06.2024 to 22.06.2024) യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി Permanent Temporary അഡ്മിഷൻ എടുക്കേണ്ടതാണ്. എന്നാൽ ഈ ഘട്ടത്തിൽ Temporary/ Permanent അഡ്‌മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന മൂന്നാം അലോട്ട്മെന്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
നിലവിൽ അഡ്‌മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐ.ഡി. നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അതിനാൽ അപാർ (APAAR) ഐ.ഡി. ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി തന്നെ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.
നീറ്റ് വിവാദം: നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെത്തുടർന്ന് നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കാനായി മാറ്റി. 14 ഹർജികളാണ് വ്യാഴാഴ്ച്ച സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. ഇതിൽ വ്യക്തികത പരാതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
കത്തിക്കരിഞ്ഞ ചോദ്യക്കടലാസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി
നീറ്റ് ചോദ്യപ്പേപ്പറിന്റെയും ഉത്തരക്കടലാസിന്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ വ്യാഴാഴ്ച അറസ്റ്റിലായ അമിത് ആനന്ദിന്റെ പട്നയിലെ വസതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇദ്ദേഹം ചോദ്യപ്പേപ്പർ ചോർച്ചക്കേസുകളിൽ മുമ്പും പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ചോദ്യപ്പേപ്പർ നൽകാമെന്നു വാഗ്ദാനംചെയ്ത് നാലു ഉദ്യോഗാർഥികളിൽ നിന്നായി 32 മുതൽ 35 ലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് വ്യക്താക്കി.
തലേദിവസം ചോദ്യപ്പേപ്പർ കിട്ടി -അറസ്റ്റിലായ വിദ്യാർഥി
മേയ് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് കോച്ചിങ്ങിലായിരുന്ന തന്നോട് അമ്മയുടെ സഹോദരനായ സിക്കന്ദർ യാദവേന്ദു പട്നയിലേക്ക് വരാൻ പറയുകയും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്നും ഉത്തരം മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതണമെന്നും നിർദേശിക്കുകയായിരുന്നു. പിന്നീട് മേയ് നാലിന് ചോദ്യപ്പേപ്പർ തന്നു. അതിനുള്ള ഉത്തരങ്ങൾ മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതുകയും ചെയ്തു. അതേ ചോദ്യപ്പേപ്പർ തന്നെയായിരുന്നു പരീക്ഷാകേന്ദ്രത്തിലും തനിക്ക് ലഭിച്ചത്. ഇതിനായി 40 ലക്ഷം രൂപയാണ് നിതീഷ് കുമാറിനും അമിത് ആനന്ദിനും നൽകിയത്.
തേജസ്വി യാദവിന് പങ്കെന്ന് ബി.ജെ.പി.യും, കെട്ടുകഥയെന്ന് ആർ.ജെ.ഡി.യും
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാവിവാദത്തിൽ രാഷ്ട്രീയപ്പോര്. ബിഹാറിലെ പ്രതിപക്ഷനേതാവ് തേജസ്വി യാദവിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ബി.ജെ.പി.നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ വിജയ് സിൻഹ ആരോപികുന്നത്. ബിഹാറിലെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന് താമസസൗകര്യം ശരിയാക്കിയത് തേജസ്വിയുടെ പേഴ്സണൽ സെക്രട്ടറി പ്രീതം കുമാറാണെന്ന ആരോപണമാണ് ഉപമുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ബി.ജെ.പി.യും നിതീഷ് സർക്കാരും കുറ്റക്കാരെ രക്ഷിക്കാനായി കെട്ടുകഥകൾ മെനയുകയാണെന്ന് ആർ.ജെ.ഡി. തിരിച്ചടിച്ചു.
2024 ജൂൺ 21, വെള്ളിയാഴ്‌ച
നീറ്റ് വിവാദം: നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന ആവശ്യവുമായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണമായും തകർത്ത നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന ആവശ്യവുമായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി. കൂടാതെ സംസ്ഥാനങ്ങളിൽ നേരത്തെ ഉണ്ടായിരുന്നത് പോലെ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഏകദേശം 24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിട്ടുള്ളത്. ഇതിനകം തന്നെ നീറ്റ് പരീക്ഷയുടെ മറയിൽ വിവിധ സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നടന്നതിന്റെ തെളിവുകൾ പുറത്ത് വന്നു കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തെളിയക്കുന്ന ധാരാളം വിവരങ്ങളും പുറത്തുവന്നിട്ടും ഒരന്വേഷണത്തിന് മുതിരാത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്.
നീറ്റ് രാജ്യത്തെ അതിപ്രധാനമായ പ്രവേശന പരീക്ഷയാണ്. വിദ്യാർഥികളുടെ വർഷങ്ങളോളമുള്ള കഠിനാധ്വാനത്തോടൊപ്പം പണവും ചിലവഴിച്ചാണ് നീറ്റ് (യുജി) പരീക്ഷക്ക് തയാറെടുക്കുന്നത്. പരീക്ഷാ തട്ടിപ്പിലൂടെ ഈ വിദ്യാർഥികൾ ക്രൂരമായ അനീതിക്ക് ഇര ആയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണവും തുടർന്ന് പുറത്തുവന്ന വിവരങ്ങളും പ്രവേശന പരീക്ഷയിലും അത് സംഘടിപ്പിക്കുന്ന ഏജൻസിയിലുമുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.
കൂടാതെ അനർഹരായവർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനും മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർക്കാനും ഇതൊരു കാരണമാകുമെന്ന് മെഡിക്കൽ മേഖലയിലുള്ളവരും അക്കാദമിക വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.അതിനാൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി നിലവിലെ സാഹചര്യത്തിൽ ദേശീയ പ്രവേശന ക്രമക്കേട് സംബന്ധിച്ചു സമഗ്രാന്വേഷണത്തിന് തയാറാവണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു ദേശീയ ഏജൻസിയിൽ നടത്തുന്നതിലൂടെ പ്രവേശന പരീക്ഷാ നടത്തിപ്പിൽ നടക്കാൻ സാധ്യതയുള്ള ക്രമക്കേടുകൾ ഇല്ലാതാക്കാം എന്ന വാദം ഇതോടെ ഇല്ലാതായിക്കഴിഞ്ഞു. അതുകൊണ്ട് നീറ്റു പരീക്ഷ റദ്ദാക്കി സംസ്ഥാനതല പ്രവേശന പരീക്ഷകൾക്ക് ഉത്തരവ് നൽകണം.
ഈ സാഹചര്യത്തിൽ, അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രഫ.ജോർജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് എം. ഷാജർഖാൻ, സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ് എന്നിവർ മെഡിക്കൽ പ്രവേശന പരീക്ഷകൾ സംസ്ഥാന തലത്തിൽ നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും പ്രസ്താവനയൽ ആവശ്യപ്പെട്ടു.
യു.ജി.സി-നെറ്റ് പരീക്ഷയും നീറ്റല്ല ; ടെലഗ്രാമിൽ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് കേന്ദ്രം
ന്യൂഡൽഹി: യു.ജി.സി- നെറ്റ്പരീക്ഷ റദ്ദാക്കിയത് ചോദ്യപ്പേപ്പർ ഡാർക്നെറ്റിൽ ചോർന്നതിനാലാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ടെലഗ്രാമിൽ ചോദ്യപ്പേപ്പർ പ്രചരിക്കുകയും ചെയ്തു .അതുമായി യഥാർഥ ചോദ്യപ്പേപ്പറിന് സാമ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജൂൺ 18-നാണ് യു.ജി.സി- നെറ്റ്പരീക്ഷ നടത്തിയത്. ബുധനാഴ്‌ച രാത്രിയാണ് റദ്ദാക്കിയത്. ഒ.എം.ആർ. പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കുന്നത് എന്നാണ് അറിയിച്ചത്. തുടർന്ന് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ബുധനാഴ്ച ഈ വിവരം യു.ജി.സി.ക്ക് നൽകിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോർട്ടാണ് യു.ജി.സി.ക്ക് നൽകിയത്. ഇതേത്തുടർന്ന് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇത് സർവകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസർ' തസ്‌തികയിലേക്കും 'ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി. പ്രവേശനത്തിനും യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണിത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഈ അടുത്തിടെയാണ് ഒ.എം.ആർ.എം രീതിയിലേക്ക് മാറ്റിയത്.
യു.ജി.സി. നെറ്റിന് 11,21,225 പേരാണ് അപേക്ഷിച്ചത്. ഇതിൽ 9,08,580 പേർ പരീഷയെഴുതാനെത്തി. 1205 കേന്ദ്രങ്ങളിലാണ് 83 മാനവിക വിഷയങ്ങളിൽ പരീക്ഷ നടത്തിയത്. രജിസ്റ്റർ ചെയ്‌തവരിൽ 81 ശതമാനംവിദ്യാർഥികളും പരീക്ഷ എഴുതിയതായാണ് യു.ജി.സി. ചെയർപേഴ്സൺ എ. ജഗദേഷ് കുമാർ പറഞ്ഞത്.
2024 ജൂൺ 6, വ്യാഴാഴ്‌ച
2024 മെയ് 5 ന് നടത്തിയ നീറ്റ് പരീക്ഷക്ക് നടന്നത് വൻ തട്ടിപ്പ് ,ചോദ്യപേപ്പർ ലീക്ക് ആയി ,തെളിവുകൾ സഹിതം പുറത്ത് ,പണം വാങ്ങി ഗ്രേസ് മാർക്ക് നൽകി ,പരീക്ഷ വീണ്ടും നടത്തും? NEET Exam 2024-Biggest Scam
2024 മേയ് 21, ചൊവ്വാഴ്ച
SSLC Revaluation Result Publishing Date,How To Check Result In Mobile-
2024 മേയ് 11, ശനിയാഴ്‌ച
Professor Joseph Mundasery Scholarship .SSLC Full A+ Grade Holder Rs 10000/-Scholarship Grand-How To Apply-Application Process
പത്താം ക്ലാസ് പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും A + ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ 10000 രൂപ നൽകുന്നു ,ജോസഫ് മുണ്ടശേരി സ്കോളർഷിപ് എന്ന പേരിലാണ് വിദ്യാർത്ഥികൾക്ക് 10000 രൂപ സ്കോളർഷിപ് നൽകുന്നത് ,2023-2024 അധ്യയന വർഷത്തിൽ SSLC പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും A + ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക ,എങ്ങനെ അപേക്ഷിക്കാം ,എന്തൊക്കെ രേഖകൾ ആവിശ്യമാണ് ,അപേക്ഷ എപ്പോൾ സമർപ്പിക്കാം എന്നുള്ള കാര്യങ്ങൾ നമുക്ക് പരിശോധിക്കാം
അപേക്ഷിക്കാൻ വേണ്ട യോഗ്യത
- ന്യൂന പക്ഷ മത വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷ നല്കാൻ സാധിക്കുക
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
- കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
- അപേക്ഷയുടെ രെജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
- SSLC മാർക്ക് ലിസ്റ്റ് കോപ്പി
- വിദ്യാർത്ഥിയുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി
- വിദ്യർത്ഥിയുടെ ആധാർ കോപ്പി
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ,അല്ലങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് കോപ്പി
- വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ് കോപ്പി
2024 മേയ് 9, വ്യാഴാഴ്‌ച
2024-Plus One Allotment Application Form-How To Apply For Plus One Application Online-Required Documents-Allotment Starting Date,Full Details
2024-2025 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം ഓൺലൈൻ അപേക്ഷ മെയ് 16 മുതൽ മെയ് 25 വരെ ഓൺലൈൻ ആയിട്ട് വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് , അതുമായിട്ട് ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു . https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അപേക്ഷയുടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതാണ് ,
| Plus One Application Month | Plus One Application Date |
|---|---|
| അപേക്ഷ ആരംഭിക്കുന്നത് | May 16 |
| അപേക്ഷയുടെ അവസാന തിയ്യതി | May 25 |
| Trail Allotment | May 29 |
| First Allotment | June 5 |
| Class Starting | June 24 |
| Closing Allotment | June 19 |
How To Apply Plus One Allotment From Home ( Full Guide) -Click Here
2024 Plus One Admission Process Government Official Notification-Download
പ്ലസ് വൺ അപേക്ഷയിൽ ആവിശ്യമായ രേഖകൾ
- 10 ക്ലാസ് മാർക്ക് ഷീറ്റ് ( മാർക്ക് ഷീറ്റ് ഡൌൺലോഡ് ചെയ്യുന്നത് ചുവടെ കൊടുത്തിരിക്കുന്നു )
- ആധാർ കാർഡ്
- ആക്ടിവ് ആയിട്ടുള്ള മൊബൈൽ നമ്പർ
- 10 ക്ലാസ് രജിസ്റ്റർ നമ്പർ,ജനന തിയ്യതി
- പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിന്റെയും ,കോഴ്‌സിന്റേയും കോഡ് ഉൾപ്പടെയുള്ള ലിസ്റ്റ് ( Not Compulsory )
- Club Certificate ( If Have)
- Bonus Point Certificate( If Have)
- Swimming Certificate( In Have)
അഡ്മിഷൻ കിട്ടിയാൽ അഡ്മിഷൻ സ്കൂളിൽ നൽകേണ്ട രേഖകൾ
- Allotment Memo
- Admission Fees
- Cast Certificate ( If Get Admission Under Reservation )
- income Certificate( If Applying Scholarship )
- SSLC Certificate
- അപ്പോൾ നിങ്ങൾ മുകളിൽ കാണുന്നത് പോലെ ഉള്ള ഒരു പേജ് തുറക്കും ,അതിൽ SSLC exam Result 2021 എന്ന് കാണാം ,അവിടെ ക്ലിക്ക് ചെയ്യുക
- തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ടൈപ്പ് ചെയ്യുക ശേഷം get result ഭാഗം ക്ലിക്ക് ചെയ്യുക
2024 മേയ് 8, ബുധനാഴ്‌ച
SSLC Revaluation Application Process,How To Apply For Revaluation Application,Application Form,Full Details
2023-2024 അധ്യയന വർഷത്തെ SSLC പരീക്ഷ ഫലം ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു , ഇപ്പോൾ ലഭിച്ച ഗ്രേഡിൽ നിങ്ങൾ തൃപ്തിയില്ലങ്കിൽ നിങ്ങളുട പരീക്ഷ ഉത്തര കടലാസ് പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷ നൽകാവുന്നതാണ് ,ഗവണ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് ആയ https://sslcexam.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിദ്യാർത്ഥികൾക്ക് മെയ് 9 മുതൽ മെയ് 15 വൈകിട്ട് 4 മണി വരെ ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാം
Government Official Notificaton-Download
Application Form Link-Click Here
വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് തന്നെ അപേക്ഷ കൊടുക്കാം ,എങ്ങനെ ആണ് വീട്ടിൽ നിന്ന് അപേക്ഷ കൊടുക്കേണ്ടത് എന്ന് വിശദമായി നമുക്ക് പരിശോധിക്കാം
ആദ്യം തന്നെ വിദ്യാർഥികൾ ചെയ്യേണ്ടത് അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് ആയ https://sslcexam.kerala.gov.in/ സന്ദർശിക്കുക
- അപ്പോൾ നിങ്ങൾക് ചുവടെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും ,ശേഷം പുനർമൂല്യ നിർണയത്തിന് അപേക്ഷ ഫോം ഗവണ്മെന്റ് പ്രസിദ്ധീകരിച്ചാൽ റെഡ് ലൈൻ ഇട്ട ഭാഗത്ത് SSLC Revaluation application form എന്ന് കാണാം അവിടെ Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങൾക് പുതിയ ഒരു പേജ് ഓപ്പൺ ആകും .അതിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയതി എന്നിവ നൽകുക ,ശേഷം submit കൊടുക്കുക
- തുടർന്ന് നിങ്ങൾക് അപേക്ഷ ഫോം ലഭിക്കും. ഇതിൽ ഓരോ subtitle കാണാം ,അതിൽ Revaluation ൻറെ താഴെ നിങ്ങൾക് ആവിശ്യം ഉള്ള വിഷയങ്ങൾ ടിക് ചെയ്യുക ശേഷം താഴെ കാണുന്ന Submit Application കൊടുക്കുക
- Submit Application കൊടുത്ത ശേഷം നിങ്ങൾക്ക് Print എടുക്കാനുള്ള ഓപ്ഷൻ വരും ശേഷം print എടുക്കുക ,ശേഷം print out ഉം അപേക്ഷ ഫീസും ,നിങ്ങൾ SSLC പഠിച്ച സ്കൂളിൽ പോയിട്ട് കൊടുക്കുക ,
- പുനർമൂല്യനിർണ്ണയ ഫലം കുറച്ചു ദിവസങ്ങൾക്ക് ശേഷം ഗവണ്മെന്റ് ഇതേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും ,ഫലം പ്രസിദ്ധീകരിച്ച കഴിഞ്ഞാൽ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,ജനന തിയതി ഉപയോഗിച്ചു നിങ്ങൾക്കു Revaluation Result പരിശോധിക്കാം
പ്രധാന തീയതികൾ:
വിദ്യാർത്ഥികൾക്ക് മെയ് 9 മുതൽ മെയ് 15 വൈകിട്ട് 4 മണി വരെ ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാം ,അപേക്ഷയുടെ പ്രിൻറ് ഔട്ട് കോപ്പിയും ,നിശ്ചിത ഫീസും മെയ് 15 വൈകിട്ട് 5 മണിക്ക് മുമ്പായി SSLC പഠിച്ച സ്കൂളിൽ നൽകേണ്ടതാണ്
പുനർമൂല്യനിർണ്ണയ ഫീസ്:
പുനർമൂല്യനിര്ണയത്തിനായി ( Revaluation ) അപേക്ഷിക്കുന്ന ഓരോ വിഷയത്തിന് 400 രൂപ. കൂടാതെ, അവരുടെ ഉത്തരക്കടലാസ് (Scrutiny )പരിശോധിക്കണമെങ്കിൽ സൂക്ഷ്മപരിശോധന ഫീസ് ഓരോ വിഷയത്തിനും 200 രൂപയും ഫോട്ടോകോപ്പി ഫീസും ഒരു പകർപ്പിന് 50 രൂപ എന്ന ക്രമത്തിൽ അടക്കണം .
NB: വിദ്യാർഥികൾ ശ്രദ്ധിക്കുക ,നിങ്ങൾ Revaluation അപേക്ഷ സമർപ്പിച്ചു ഗ്രേഡ് കുറഞ്ഞാൽ പഴയ ഗ്രേഡ് ആയിരിക്കും പരിഗണിക്കുക ,ഇനി ഗ്രേഡ് കൂടിയാൽ പുതിയ ഗ്രേഡ് ആയിരിക്കും പരിഗണിക്കുക ,
2024 മേയ് 6, തിങ്കളാഴ്‌ച
Kerala Plus Two Result 2024-officially Announced -How To Your Result In Your Mobile Phone,School Wise Result,How To Calculate Percentage
2024- മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ഫലം മെയ് 9 വൈകിട്ട് 3 മാണിയോട് കൂടി ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും . വെബ്‌സൈറ്റിൽ 4 മണിയോട് കൂടി പ്രസിദ്ധീകരിക്കുന്നതായിരിക്കും ,മുഴുവൻ വിദ്യാർത്ഥികൾക്കും മൊബൈൽ ഫോൺ വഴി റിസൾട്ട് പരിശോധിക്കാവുന്നതാണ്
എങ്ങനെ റിസൾട്ട് പരിശോധിക്കാം
ആദ്യം നിങ്ങൾ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Plus Two Result Checking Link 1-Click Here
Kerala Plus Two Result Checking Link 2- Click Here
Kerala Plus Two Result Checking Link 3-Click Hre
തുടർന്നു വരുന്ന പേജിൽ നിങ്ങൾക് DHSE RESULT-2024/VHSE RESULT 2024, എന്ന് കാണാം ,അതിൽ ക്ലിക്ക് ചെയ്യുക
തുടർന്നു നിങ്ങളുടെ Roll number ഉം ,date of birth ഉം നൽകാനുള്ള പേജ് തുറന്ന് വരും ,ഇവ രണ്ടും നൽകിയതിന് ശേഷം Submit ക്ലിക്ക് ചെയ്യുക
തുടർന്നു നിങ്ങളുടെ റിസൾട്ട് കാണാം
School Wise Result
താഴെ കാണുന്ന വിൻഡോ യിൽ School Wise Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ,ശേഷം നിങ്ങളുടെ സ്കൂളിന്റെ കോഡ് നൽകി SUBMIT ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങൾക് School Result കാണാൻ സാധിക്കും
Plus Two Revaluation Application Process-https://www.klscholarships.com/2021/07/Application-Form-Plus-Two-Revaluation-How-To-Apply.html
രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പി.ജി.
കേരള കേന്ദ്ര സർവകലാശാല-കാസർകോട്, വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരള കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി. കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.യില്‍ പങ്കെടുത്തവരാണ് രജിസ്റ്റർചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാലയിലുള്ളത്.
പ്രോഗ്രാമുകള്‍
- എം.എ. -ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷണല്‍ റിലേഷൻസ് ആൻഡ് പൊളിറ്റിക്കല്‍ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു.
- എം.എഡ്.
- എം.എസ്സി. -സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയണ്‍മെന്റല്‍ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറാപ്പി
- എല്‍എല്‍.എം.
- മാസ്റ്റർ ഓഫ് പബ്ലിക് ഹെല്‍ത്ത്
- എം.ബി.എ.-ജനറല്‍ മാനേജ്മെന്റ്, ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ്
- എം.കോം. എന്നിവയാണ് പ്രോഗ്രാമുകള്‍.
പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ
മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. 20 ശതമാനം സീറ്റുകളാണ് മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ വർദ്ധിപ്പിക്കുക.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 30 ശതമാനം സീറ്റുകള്‍ സർക്കാർ സ്കൂളുകളില്‍ വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്ലസ് വൺ സീറ്റുകളുടെ എണ്ണം മലപ്പുറം ജില്ലയില്‍ കുറവാണെന്നും നിരവധി വിദ്യാർത്ഥികള്‍ സീറ്റ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും മുൻ വർഷങ്ങളില്‍ പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്.
കഴിഞ്ഞ വർഷം സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനല്‍ സീറ്റ് വർദ്ധനവ് മലപ്പുറം ജില്ലയ്‌ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരുത്തിയതിന് പുറമേയാണ് ഇപ്പോഴത്തെ വർദ്ധനവ്. സീറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസകരമായ നിലപാടാണ് സർക്കാർ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
പി. ജി. അപേക്ഷ 10 വരെ
കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10 വരെ നീട്ടി.
50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷകള്‍ admissions.keralauniversity.ac.in/css2024/ എന്ന വെബ്സൈറ്റ് വഴി നല്‍കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2308328.
Category
- Education news (1805)
- Government news (2309)
- Higher Education scholarship (340)
- Scholarship High school (97)
- Text Book & Exam Point (92)







































