2026 സെപ്റ്റംബർ 13, ഞായറാഴ്‌ച

Legrand Empowering Scholarship Program 2026-27-കേരളത്തിലെ പെൺകുട്ടികൾക്ക് 80000/-രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്

 



Legrand Empowering Scholarship Program 2026-27 (General Category) 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യ (Group Legrand India) നടപ്പിലാക്കുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ്പ് പദ്ധതിയാണ് 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2018-ലാണ് ഇത് ആരംഭിച്ചത്. 2022 മുതൽ ഈ സ്കോളർഷിപ്പ് സഹായം ഭിന്നശേഷിക്കാർക്കും LGBTQ+ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും കൂടി ലഭ്യമാക്കിത്തുടങ്ങി. സാമ്പത്തിക സഹായത്തിലൂടെ പെൺകുട്ടികൾ, ഭിന്നശേഷിക്കാർ, LGBTQ+ വിദ്യാർത്ഥികൾ എന്നിവരുടെ വിദ്യാഭ്യാസ തുടർച്ചയ്ക്കുള്ള തടസ്സങ്ങൾ കുറയ്ക്കുക, വൈവിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക, അർഹരായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാൻ ഉണർവേകുക എന്നിവയാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

അപേക്ഷിക്കാൻ പറ്റുന്ന വിഭാഗം 

  • ജനറൽ കാറ്റഗറി  (പെൺകുട്ടികൾ)
  • ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ (Differently Abled Students)
  • LGBTQ+ വിദ്യാർത്ഥികൾ
യോഗ്യത
  • പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു
  • 2026-ൽ +2/12-ാം ക്ലാസ് വിജയിച്ചിരിക്കണം.
  • 10, 12 ക്ലാസുകളിൽ കുറഞ്ഞത് 80% മാർക്ക് നേടിയ പെൺകുട്ടികൾ.
  • ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത കോളേജിൽ/സ്ഥാപനത്തിൽ B.Tech, BE, B.Arch, BBA, B.Com, B.Sc എന്നീ  കോഴ്സുകളിൽ ഒന്നാം വർഷ ബിരുദ അഡ്മിഷൻ നേടിയിരിക്കണം.
  • കുടുംബ വാർഷിക വരുമാനം ₹5 ലക്ഷം രൂപയിൽ കവിയരുത്.
Course List
  • B.Tech (Bachelor of Technology)
  • BE (Bachelor of Engineering)
  • B.Arch (Bachelor of Architecture)
  • BBA (Bachelor of Business Administration)
  • B.Com (Bachelor of Commerce)
  • B.Sc (Bachelor of Science)
സ്കോളർഷിപ് തുക 
  • തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വാർഷിക കോഴ്സ് ഫീസിന്റെ 80% (വർഷത്തിൽ പരമാവധി ₹80,000/- വരെ) സ്കോളർഷിപ്പായി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക്  ലഭിക്കും
  • വിദ്യാർത്ഥിയുടെ അക്കാദമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോഴ്സ് പൂർത്തിയാകുന്നത് വരെ (എല്ലാ വർഷവും) ഈ സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതായിരിക്കും 
സ്കോളർഷിപ് ഉപയോഗിക്കാൻ പറ്റുന്ന മേഖല 
  • Tuition ഫീസ് (Tuition Fees)
  • അഡ്മിഷൻ ഫീസ് (Admission Fees)
  • പരീക്ഷാ ഫീസ് (Examination Fees)
  • പുസ്തകങ്ങളും പഠന സാമഗ്രികളും (Books / Study Material)
  • എഡ്യൂക്കേഷണൽ സോഫ്റ്റ്‌വെയറുകൾ (Educational Software)
  • മറ്റ് അക്കാദമിക് ആവശ്യങ്ങൾ (Academic Supplies)
ആവിശ്യമായ രേഖകൾ 
  • Passport-size Photograph
  • Aadhaar Card
  • Class 10 Marksheet
  • Class 12 Marksheet
  • Admission Letter (for the current undergraduate course)
  • Current Annual Fee Receipt or Current Annual Fee Structure
  • Fee Bonafide Certificate (issued by the college/institute)
  • Family Income Certificate
  • Bank Passbook (belonging to the student only)
  • PAN Card (if applicable

എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

തുടർന്നു വരുന്ന ഔദ്യോഗിക പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക 


തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്‌ അപേക്ഷ പൂർത്തീകരിക്കുക

Official Notification Click Here
Application Last Date Sep:20
September Deadline Scholarship Click Here

0 comments: