കേരളത്തിൽ 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് 5500 രൂപ ഒറ്റ തവണ ലഭിക്കുന്ന വളരെ പ്രധാനപെട്ട സ്കോളർഷിപ് ആണ് ,മഹിന്ദ്ര /മഹിന്ദ്ര ഫിനാൻസ് നൽകുന്ന Mahindra Empowerher Scholarship 2026,അപേക്ഷ നൽകുന്ന ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കാറുണ്ട് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷ ഘട്ടം ,അപേക്ഷ ഫോം,തുടങ്ങിയ മുഴുവൻ വിവരങ്ങളും നമുക്ക് പരിശോധിക്കാം
ആർക്കൊക്കെ അപേക്ഷിക്കാം
- 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം ( പെൺകുട്ടികൾ ആയിരിക്കണം )
- ബിരുദം ( UG) അല്ലങ്കിൽ ബിരുദാനന്തര ബിരുദം (PG ) കോഴ്സുകളിൽ ( B.A., B.A. Hons, B.Sc. or B.Com.,M.A., M.A. Hons, M.Sc. or M.Com. തുടങ്ങി ജനറൽ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾ
യോഗ്യത
- അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് മുൻ വർഷത്തെ അവസാന സെമസ്റ്ററിൽ കുറഞ്ഞത് 50% മുകളിൽ ഗ്രേഡ് ലഭിച്ചിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബത്തിലെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നും 4 ലക്ഷത്തിൽ താഴെ ആയിരിക്കണം
- SC ,ST OBC വിഭാഗത്തിൽ പെട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കും മുഗേന കൊടുക്കുന്നതായിരിക്കും
സ്കോളർഷിപ് തുക
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് ഒറ്റ തവണയായിട്ട് 5500 രൂപ ലഭിക്കും
ആവിശ്യമായ രേഖകൾ
- അപേക്ഷിക്കുന്ന കുട്ടിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ആധാർ കാർഡ്
- നിലവിലുള്ള വർഷത്തെ അഡ്‌മിഷൻ പ്രൂഫ് (ഫീസ് റെസിപ്പ്റ്റ് /ഐഡി കാർഡ് /ബോണാഫൈഡ് സർട്ടിഫിക്കറ്റ്
- വിദ്യാർത്ഥിയുടെ മുൻവർഷത്തെ മാർക്ക് ലിസ്റ്റ്
- കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്
- വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ( ബാങ്ക് പാസ്ബുക്ക് കോപ്പി )
എങ്ങനെ അപേക്ഷിക്കാം
ആദ്യം നിങ്ങൾ താഴെ കാണുന്ന 'Click Here' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ , പാസ്സ്‌വേർഡ് ഉം നൽകി ലോഗിൻ ചെയ്യുക ( ശ്രദ്ധിക്കുക ആദ്യമായി അപേക്ഷ നൽകുന്ന വിദ്യാർഥികൾ 'Create an Account' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ പാസ്സ്‌വേർഡ് നൽകി അക്കൗണ്ട് നിർമിക്കുക
തുടർന്നു ലഭിക്കുന്ന ഭാഗത്ത് Start Application എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |





0 comments: