2026 ഓഗസ്റ്റ് 12, ബുധനാഴ്‌ച

കേരളത്തിലെ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ 50000/- രൂപയുടെ സ്കോളർഷിപ്-Kedavilakk Scholarship Application Details-2026-Apply Now




സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും, സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്നു. 

കോഴ്സ് ആരംഭിച്ച് രണ്ട് മാസത്തിനകം https://egrantz.kerala.gov.in/ എന്ന വെബ്പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. .

അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ 

  • അപേക്ഷകർ കേരളീയരായിരിക്കണം.
  • സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവർ ആയിരിക്കണം.
  • അപേക്ഷകയുടെ ജാതി കേരള സംസ്ഥാനത്തെ ഒ.ബി.സി./എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെട്ടതായിരിക്കണം. (സമുദായങ്ങളുടെ പട്ടിക അനുബന്ധം 2 ആയി ചേർക്കുന്നു)
  • ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായിട്ടുള്ളവർ ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
സ്കോളർഷിപ് തുക
 
ഈ പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിനിയ്ക്ക് ട്യൂഷൻ ഫീസ്, മെയിന്റനൻസ് അലവൻസ് എന്നീ ഇനങ്ങളിലായി പരമാവധി 50,000/- പ്രതിവർഷം അനുവദിക്കുന്നു.


Course List

1 MBBS
2 Diploma in Radiological Technology (DRT)
3 Diploma in Ophthalmic Assistance (DOA)
4 Diploma in Medical Laboratory Technology (DMLT)
5 Diploma in Pharmacy (D.Pharm)
6 Diploma in G.N.M
7 DHIC
8 MD General Medicine
9 MS General Surgery
10 MD Paedeatrics
11 MD Anaesthesiology
12 MS O & G
13 MD Pathology
14 MD D & V
15 Diploma in Child Health DCH
16 Diploma in gynecology and obstetrics DGO
17 Diploma in Anaesthetics DA
18 MLT
19 Ayur Pharmacy
20 DOTT
21 Diploma in Ophthalmic Assistant 
22 MD in Homeopathy
23 MDS
24 MDS
25 DMC
26 DNB
27 MS
28 MS Super Speciality
29 MD
30 DLO
31 DO
32 Diploma in TB and Chest Deseases
33 Diploma in Child Health
34 MD TB and RD
35 MS Ophthalmology
36 PG DIP in Neurology
37 Paramedical
38 Diploma in Health Inspector
39 Diploma in Dialysis Technology (DDT)
40 Nurse cum Pharmacist (Homeo)
41 Dental Hygienist
42 MD Biochemistry
43 MD Forensic Medicine
44 MD Microbiology
45 MD Pharmacology
46 MD Physiology
47 MD Physical Medicine and Rehabilitation
48 MD Psychiatry
49 MD Radiodiagnosis
50 MD Radiotherapy
51 MD Community Medicine
52 MD Transfusion Medicine
53 MS Anatomy
54 MS Otorhinolaryngology
55 MS Orthopaedics
56 Diploma in Anaesthesia
57 Diploma in Clinical Pathology
58 Diploma in Dermatology and Venereology
59 Diploma in Laryngology and Otology
60 Diploma in Medical Radio Diagnosis D.M.R.D
61 Diploma in Radiology Therapy D.M.R.T
62 Diploma in Obstetrics and Gynaecology
63 Diploma in Ophthalmology
64 Diploma in Orthopaedics
65 Diploma in Physical Medicine and Rehabilitation
66 Diploma in Psychiatric Medicine
67 Diploma in Public Health
68 Diploma in Tuberculosis and Chest Diseases D.T.C.D
69 JPHN
70 Ayurveda Therapist
71 Diploma in Cardio Vascular Technology
72 Ayurveda Nursing
73 Diploma in Neuro Technology (DNT)
74 MS ENT
75 Post Basic Diploma Speciality Nursing
76 Diploma in Endoscopic Techn
77 D Mneurology
78 MCH(Urology)
79 MCH(Neurosurgery)
80 DORA
81 Diploma in Respiratory Technology(DR)
82 MCH Surgical Oncology
83 MD Radio Therapy
84 MD Radio diagnosis
85 MD Anaesthesiology
86 D M Medical Oncology
87 D M Paediatric Oncology
88 D M Cardiology
89 D M Neonatology
90 MCH Cardio Vascular and thorasic surgery
91 Diploma in Ayurveda Panchakarma And International Spa Therapy diploma
92 D M Gastroenterology diploma Me
93 D M Neurology diploma Me
94 D M Nephrology diploma Me
95 D M Pulmonary Medicine diploma Me
96 MCH Paediatric Surgery MD
97 MCH Plastic Surgery MCH
98 MCH Genito Urinary Surgery
99 MD Emergency Medicine MD
100 MD Family Medicine MD
101 MD Respiratory Medicine MD
102 MBBS (ESIC) MBBS
103 MS Wild life MS
104 Diploma in Auxiliary Nurse and Midwives Course(ANM) diploma
105 MVSc MVSc
106 Diploma in Operation Theatre with Anaesthesia Technology (DOTAT) paramedica
107 MD (Ay)Kayachikitsa MD
108 MD (Ay)Salyatantra MD
109 MD (Ay)Ayurveda Sidhanta MD
110 MDS Conservative Dentistry MDS
111 MDS Prosthodontics MDS
112 MDS Periodontology MDS
113 MDS Orthodontics MDS
114 MDS Paedodontics MDS
115 POST DIPLOMA DNB POST DIPLO
116 Diploma in Central Sterile Supply Department Technology(DCSSDT) Diploma
117 MCH Head and Neck Surgery PG
118 MCH Gynaecological Oncology PG
119 PG Diploma in Cardiac Laboratory Technology PG Diploma
120 PG Diploma in Neuro -Technology PG Diploma
121 PG Diploma in Medical Records Science PG Diploma
122 PG Diploma in Clinical Perfusion PG Diploma
123 PG Diploma in Blood Banking Technology PG Diploma
124 Diploma in Advanced Medical Imaging Technology Diploma Me
125 Diploma in Neuro-Nursing Diploma Me
126 Diploma in Cardiovascular and Thoracic Nursing Diploma Me
127 Diploma in Radio Diagnosis And Radio Therapy Technology Diploma in
128 M.S (GENERAL SURGERY
129 DNB general surgery DNB
130 Bsc Nursing
131 Msc Nursing
132 B Pharm
133 Mpharm
134 Bsc Mlt
135 Msc Mlt

അപേക്ഷ യോഗ്യത 
  • കുടുംബവാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപ.

  • കോളേജ് വിദ്യാഭ്യാസ വകുപ്പ്/ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളോ മറ്റേതെങ്കിലും സർക്കാർ പദ്ധതികൾ പ്രകാരം സ്കോളർഷിപ്പ് സ്റ്റൈപന്റ്/വിദ്യാഭ്യാസാനുകൂല്യം ലഭ്യമാകുന്നവരോ ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
  • മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമെ സ്കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. (കോഴ്സുകളുടെ പട്ടിക അനുബന്ധം 3 ആയി ചേർക്കുന്നു). പ്രസ്തുത പട്ടികയ്ക്ക് പുറമെ മറ്റ് സർക്കാർ അംഗീകൃത മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളും പരിഗണിക്കുന്നതാണ്.

  • മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ
ഇരുവരെയുമോ നഷ്ടപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. മരണ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.

  • ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളതും മാതാവിനേയോ പിതാവിനേയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട വിദ്യാർത്ഥിനികൾ ഇ-ഗ്രാന്റ്സ് മുഖേന അപേക്ഷ സമർപ്പിക്കുമ്പോൾ കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യത്തിന് സമർപ്പിക്കുന്നതിനുള്ള ഓപ്ഷൻ കൂടി ലഭ്യമാക്കുന്നതാണ്. മെച്ചപ്പെട്ട ഏതെങ്കിലും ഒരു സ്കോളർഷിപ്പ് തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

  • ഈ പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിനിയ്ക്ക് ട്യൂഷൻ ഫീസ്, മെയിന്റനൻസ് അലവൻസ് എന്നീ ഇനങ്ങളിലായി പരമാവധി 50,000/- പ്രതിവർഷം അനുവദിക്കുന്നു.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് എസ്.എസ്.എൽ.സി അല്ലെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം, ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ വെബ് പോർട്ടലിൽ അപ്-ലോഡ് ചെയ്യേണ്ടതാണ്.

  • ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് കുറഞ്ഞ വരുമാനമുള്ളവർക്ക് മുൻഗണന നൽകിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.

  • ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ് ലോഡ് ചെയ്ത രേഖകൾ തുടങ്ങിയവ വകുപ്പിൽ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതില്ല.

  •  കോഴ്സ് ആരംഭിച്ച തീയതി മുതൽ രണ്ട് മാസത്തിനകം നിർബന്ധമായും അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷ സമർപ്പണത്തിന് കാലതാമസം നേരിട്ടാൽ മതിയായ കാരണം രേഖപ്പെടുത്തി 6 മാസം വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത കാരണം വകുപ്പിന് തൃപ്തികരമെന്ന് ബോധ്യപ്പെടുന്ന പക്ഷം അപേക്ഷ പരിഗണിക്കുന്നതാണ്. 6 മാസത്തിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

  • മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ തുടർന്നുള്ള വർഷങ്ങളിൽ ഇ-ഗ്രാന്റ്സ് മുഖന തന്നെ അപേക്ഷ Renew ചെയ്യേണ്ടതാണ്. Day Scholars മറ്റ് സർട്ടിഫിക്കറ്റുകളൊന്നും സമർപ്പിക്കേണ്ടതില്ല. Hosteller എങ്കിൽ Inmate Certificate നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.

ആവിശ്യമായ രേഖകൾ 

  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി 
  • നിലവിൽ അഡ്മിഷൻ നേടിയ Admission Letter / Allotment Memo ,ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് 
  • ജാതി സർട്ടിഫിക്കറ്റ് /SSLC സർട്ടിഫിക്കറ്റ് / വരുമാന സർട്ടിഫിക്കറ്റ് ഏതെങ്കിലും ഒന്ന് 
  • മരണപ്പെട്ട മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ് 

എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ നൽകിയ Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക
Application Link Click Here
തുടർന്നു വരുന്ന പേജിൽ ആധാർ നമ്പർ ,മൊബൈൽ നമ്പർ നൽകി One time registration നടപടികൾ പൂർത്തിയാക്കി അപേക്ഷ ഫോം പൂരിപ്പിക്കുക



നേരത്തെ മറ്റേതെങ്കിലും സ്കോളർഷിപ്പിന് അപേക്ഷ നൽകിയിട്ടുള്ളവർ User Id /Password ഉപയോഗിച്ച് Login ചെയ്യുക ,തുടർന്നു വരുന്ന പേജിൽ സ്കോളർഷിപ് scheme തിരഞ്ഞെടുക്കുക ,അപേക്ഷ ഫോം പൂരിപ്പിച്ച് മുകളിൽ നൽകിയിട്ടുള്ള ബന്ധപ്പെട്ട രേഖകൾ നൽകി അപേക്ഷ പൂർത്തിയാക്കുക




Application LinkClick here
Official Notification(pdf)Download
Last Date For ApplySep:30/2026
വീട്ടിൽ നിന്ന് അപേക്ഷ നൽകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അടുത്തുള്ള അക്ഷയ ,CSC സെന്റർ മുഘേന അപേക്ഷ നൽകാൻ സാധിക്കും 

To Get Latest Scholarship Notification Follow Our Social Media Pages Given Below

      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: