2024, ജൂൺ 6, വ്യാഴാഴ്‌ച

2024 മെയ് 5 ന് നടത്തിയ നീറ്റ് പരീക്ഷക്ക്‌ നടന്നത് വൻ തട്ടിപ്പ് ,ചോദ്യപേപ്പർ ലീക്ക് ആയി ,തെളിവുകൾ സഹിതം പുറത്ത് ,പണം വാങ്ങി ഗ്രേസ് മാർക്ക് നൽകി ,പരീക്ഷ വീണ്ടും നടത്തും? NEET Exam 2024-Biggest Scam
2024 മെയ് 5 ന് നടന്ന നീറ്റ് എൻട്രൻസ് പരീക്ഷയിൽ വൻ തട്ടിപ്പ് നടന്നതായി ഇപ്പോൾ വാർത്തകളും തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന N T A (National Testing Agency ) ആണ് വിദ്യാർത്ഥികളോട് വിശ്വാസ വഞ്ചന കാണിച്ചിരിക്കുന്നത് ,ദേശിയ തലത്തിൽ നടക്കുന്ന 25 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിലാണ് ചോദ്യപേപ്പർ ലീക്ക് ആയതിനെ തുടർന്ന്  N T A ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത് ,ഒന്നാമതായി 67 വിദ്യാർത്ഥികൾക്കാണ് 720 ൽ 720 മാർക്ക് ലഭിച്ചിരിക്കുന്നത് ,അത് മാത്രമല്ല പരീക്ഷയിൽ സമയം നഷ്ടമായതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും അനുവദിച്ച് നൽകി ,ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം തന്നെ തിരക്ക് പിടിച്ച് നീറ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു ,ഇതൊക്കെ നോക്കുമ്പോൾ ഇവിടെ N T A നടത്തിയത് വലിയ തട്ടിപ്പാണ് ,പണം വാങ്ങി വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയതായും ,ഗ്രേസ് മാർക്ക് നൽകിയതായും ഉള്ള ആരോപണങ്ങൾ ആണ് ഉയർന്നു വന്നിട്ടുള്ളത്
വിവിധ ഓൺലൈൻ മാധ്യമങ്ങൾ ചോദ്യപേപ്പർ ലീക്ക് ആയതിന്റെ ചാറ്റുകൾ സഹിതം പുറത്ത് വിട്ടിരിക്കുയാണ് ,ഇതൊക്കെ ശെരിക്കും ഞെട്ടിപ്പിക്കുന്ന വീഴ്ചയാണ് പുറത്ത് കാട്ടുന്നത് ,കഷ്ടപ്പെട്ട് പഠിച്ച്‌ ഒരു വർഷത്തോളം പലതും മാറ്റി വെച്ച് 14 ഉം 15 ഉം മണിക്കൂർ പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ അദ്വാനത്തിന് പുല്ല് വിലയാണ് N T A നൽകിയിട്ടുള്ളത് 

ഉയർന്ന CUT OFF കാരണം അർഹത നേടിയ കുട്ടികൾക്ക് പോലും ഗവണ്മെന്റ് MBBS സീറ്റ് കിട്ടാത്ത അവസ്ഥയാണ് 

N T A യുടെ ഭാഗത്ത് നിന്നുണ്ടായ  ഇത്രയും വലിയ വീഴ്ചയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പല കോച്ചിങ് സ്ഥാപനങ്ങളും രംഗത്ത് വന്നിരിക്കുകയാണ് ,നീറ്റ് പരീക്ഷ വീണ്ടും നടത്തണം എന്ന് അവശ്യപെട്ട് കൊണ്ടും N T A യുടെ വീഴ്ചയെ ചൂണ്ടി കാണിച്ച് കൊണ്ടും ,തട്ടിപ്പ് നടത്തിയതിന് എതിരെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ,ഇനി N T A  നന്നായി വിയർക്കും,
 
വിദ്യാർത്ഥികളെ നിങ്ങൾ 2024 ൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾ ആണെങ്കിൽ ഈ വർഷം നടത്തിയ നീറ്റ് പരീക്ഷയിൽ തട്ടിപ്പ് നടന്നതായി നിങ്ങൾക് തോണുന്നുണ്ട് എങ്കിൽ താഴെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണം ,തുടർന്നുള്ള സർവ്വേ ആവശ്യത്തിനും ,വിദ്യാർത്ഥികൾക്ക് നീതി കിട്ടാൻ വേണ്ടിയിട്ടുമാണ് ,കഴിയുന്ന വിദ്യാർഥികൾ ഈ പോസ്റ്റ് പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് കൊടുക്കണം  

0 comments: