പത്താം ക്ലാസ് പരീക്ഷയിൽ 60% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 15000/- രൂപയുടെ സ്കോളർഷിപ് ,നിലവിൽ പ്ലസ് വൺ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ സാധിക്കുക .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ തുടർ പഠനത്തിന് വേണ്ടി NextGen Edu സ്പോൺസർ ചെയ്യുന്ന സ്കോളർഷിപ് ആണ് ഇത് .ഇത് ഒരു പ്രൈവറ്റ് സ്കോളർഷിപ് ആയത് കൊണ്ട് തന്നെ അപേക്ഷ നൽകി അർഹരാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കും.എങ്ങനെ അപേക്ഷിക്കാം ആർക്കൊക്കെ അപേക്ഷിക്കാം ,യോഗ്യതകൾ എന്തൊക്കെ എന്ന് നമുക്ക് പരിശോധിക്കാം
യോഗ്യതകൾ
- അപേക്ഷ നൽകുന്ന വിദ്യാർത്ഥി നിലവിൽ പത്താം ക്ലാസ്സിൽ 60% ന് മുകളിൽ ഗ്രേഡ് നേടിയവരും പ്ലസ് വൺ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളും ആയിരിക്കണം
- ഇന്ത്യയിലെ ഗവണ്മെന്റ് സ്കൂളിലോ ,പ്രൈവറ്റ് സ്കൂളിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
- Kerala ,Karnataka, Delhi National Capital Region, Maharashtra, Telangana, West Bengal, Tamil Nadu എന്നി സംസ്ഥനങ്ങളിൽ പടിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം
- പെൺകുട്ടികൾക്കും ,അച്ഛനോ അമ്മയോ മരിച്ച കുട്ടികൾക്കും ,അല്ലങ്കിൽ രണ്ടു പേരും മരണപ്പെട്ട വിദ്യാർത്ഥികൾക്കും സ്കോളർഷിപ് മുൻഗണന ലഭിക്കും
- പത്താം ക്ലാസ് മാർക്ക് ഷീറ്റ് കോപ്പി
- വിദ്യാർത്ഥിയുടെ ആധാർ കാർഡ് കോപ്പി
- ബന്ധപ്പെട്ട വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് കോപ്പി
- നിലവിൽ പ്ലസ് വൺ അഡ്മിഷൻ ലഭിച്ച അഡ്മിഷൻ ലെറ്റർ
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ബാങ്ക് വിവരങ്ങൾ( Nationalised bank ) ( പാസ്ബുക്ക് ,അക്കൗണ്ട് ഡീറ്റെയിൽസ് )
- വിദ്യാർത്ഥിയുടെ പാസ്ബുക്ക് സൈസ് ഫോട്ടോ
എങ്ങനെ അപേക്ഷിക്കാം
ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ Start Application എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
ശേഷം നിബന്ധനകൾ വായിച്ച് Check Your Eligibility കൊടുക്കുക
ശേഷം വിദ്യാർത്ഥികൾക്ക് ആധാർ വെരിഫിക്കേഷൻ നൽകാൻ ആവിശ്യപെടും ,ശേഷം അപേക്ഷ ഫോം ലഭിക്കും ,ശ്രദ്ധയോടെ അപേക്ഷ ഫോം ഫിൽ ചെയ്ത് സമർപ്പിക്കുക ,ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക
വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യം അപേക്ഷ പൂർത്തിയായി കഴിഞ്ഞാൽ നിങ്ങൾ നൽകിയ മൊബൈൽ ഫോണിലും, ഇമെയിൽ ഐഡിയിലും തുടർന്നുള്ള അപ്ഡേറ്റ് ലഭിക്കും ,അപേക്ഷ പൂർത്തിയായി പ്രിന്റ് ഔട്ട് സ്കൂളിൽ നൽകേണ്ട ആവിശ്യം ഇല്ല ,അപേക്ഷ പൂർണമായും ഓൺലൈൻ വഴി ആയിരിക്കും
0 comments: