ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾക്കായി കേരള ന്യൂനപക്ഷ ക്ഷേമവകുപ്പ് ലഭ്യമാക്കുന്ന വിദേശപഠന സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം ആരംഭിച്ചു. ലോക റാങ്കിങ്ങിലുള്ള സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ ബിരുദ പഠനങ്ങൾക്ക് 2024-25 അധ്യായന വർഷത്തിൽ പ്രവേശനം നേടിയവർക്ക് ഈ സ്കോളർഷിപ്പ് ലഭ്യമാണ്.
യോഗ്യത
- രാജ്യത്തെ ദേശീയ ബാങ്കുകൾ വഴിയോ കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനിലൂടെ വിദ്യാഭ്യാസ വായ്പയെടുത്തവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഇത് വായ്പാ സബ്സിഡി ആയി നൽകും.
- മതവിഭാഗങ്ങൾ: ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ജൈന, പാഴ്സി, ബുദ്ധ മതവിഭാഗങ്ങളിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക.
- ആദ്യ പരിഗണന: 2024-25 പ്രവേശന വർഷത്തിലെ വിദ്യാർഥികൾക്ക്. ആവശ്യമായ അപേക്ഷകളില്ലാത്ത പക്ഷം 2023-24 വർഷം പ്രവേശനം നേടിയവരും പരിഗണനയിൽ പെടും.
- BPL വിദ്യാർഥികൾക്ക് മുൻഗണന: ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായ എപിഎൽ വിഭാഗക്കാരെയും പരിഗണിക്കും.
അർഹതാ മാനദണ്ഡങ്ങൾ
- അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം.
- അപേക്ഷകന്റെ പ്രായം 35 വയസിൽ താഴെയായിരിക്കണം.
- ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ.
- പഠോ പർദേശ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുന്നവർ ഈ സ്കീമിന് അർഹരല്ല.
സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് കോഴ്സ് കാലയളവിൽ 5 ലക്ഷം രൂപവരെ സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
- ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുക.
- പ്രിന്റൗട്ട് എടുത്ത് നിർദ്ദിഷ്ട രേഖകളോടെ താഴെക്കൊടുത്ത വിലാസത്തിൽ എത്തിക്കുക:
ഡയറക്ടർ,
ന്യൂനപക്ഷ ക്ഷേമവകുപ്പ്,
നാലാം നില, വികാസ് ഭവൻ,
തിരുവനന്തപുരം - 33
അവസാന തീയതി: ഡിസംബര്‍ 16, 2024
കൂടുതൽ വിവരങ്ങൾക്കായി:
വെബ്സൈറ്റ്: https://www.scholarship.minoritywelfare
ഫോൺ: 0471-2302090, 2300524
0 comments: