2025, നവംബർ 5, ബുധനാഴ്‌ച

18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് 1000 രൂപ എല്ലാ മാസവും ലഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി

                                     


കേരളത്തിലെ യുവാക്കൾക്കും യുവതികൾക്കും തൊഴിൽപരമായ മുന്നേറ്റത്തിനും പരിശീലനത്തിനും കരുത്താകുന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്. കുടുംബവരുമാനം വർഷത്തിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പ്രതിമാസ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.


പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം വിവിധ സ്കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ പഠിക്കുന്നവർക്കും, വിവിധ ജോലി പരീക്ഷകൾക്കും മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കും ഈ പദ്ധതി ലക്ഷ്യമിടുന്നു.


18 മുതൽ 30 വയസ്സ് വരെയുള്ള യുവതി–യുവാക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രതിമാസം ₹1000 രൂപയുടെ ധനസഹായമാണ് സർക്കാർ നൽകുന്നത്. വിദ്യാഭ്യാസവും തൊഴിൽരംഗവും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുകയും, തൊഴിൽമേഖലയിലേക്കുള്ള യുവത്വത്തിന്റെ പ്രവേശനം എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


കേരളത്തിലെ യുവജനങ്ങൾക്കായി ഒരു പുതിയ ദിശാബോധം സൃഷ്ടിക്കുന്ന ഈ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


0 comments: