2022, മാർച്ച് 22, ചൊവ്വാഴ്ച

സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍, ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാം


രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ്  കേന്ദ്ര സര്‍ക്കാര്‍  നടപ്പാക്കുന്നത്.  സ്ത്രീകൾക്ക് സ്വയം തൊഴില്‍ കണ്ടെത്തി അധിക പണം സമ്പാദിക്കുന്നതിനും അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നൂതന  പദ്ധതികള്‍ ആവിഷക്കരിയ്ക്കുന്നത്.  കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന  ഈ പദ്ധതിയിലൂടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സൗജന്യമായി  തയ്യൽ മെഷീൻ ലഭിക്കും. പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ (തയ്യല്‍ മെഷീന്‍)  യോജന 2022 (PM Free Silai Machine Yojana 2022) ന് കീഴിലാണ് ഈ ആനുകൂല്യം ലഭിക്കുക. 

PM Free Silai Machine Yojana 2022 പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം:-

പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ യോജന 2022 (PM Free Silai Machine Yojana 2022)  യ്ക്ക് കീഴിലാണ് സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നത്.  ഈ പദ്ധതിയിലൂടെ തയ്യല്‍ മെഷീന്‍ ലഭിക്കുന്നതിനായി 20 മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും അപേക്ഷിക്കാം. എല്ലാ സംസ്ഥാനങ്ങളിലേയും 50,000 ത്തിലധികം സ്ത്രീകൾക്ക് സൗജന്യ തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ പദ്ധതി ഗ്രാമീണ, നഗര മേഖലകളില്‍ സാധുതയുള്ളതാണ്. 

അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, ആവശ്യമായ രേഖകള്‍ എന്തെല്ലാം? 

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്ഇനിപ്പറയുന്ന  രേഖകൾ കരുതിയിരിയിരിയ്ക്കണം

  1.  ആധാർ കാർഡ്
  2.  ജനനത്തീയതി തെളിവ്
  3.  വരുമാന സർട്ടിഫിക്കറ്റ്
  4.  യുണീക്ക് ഡിസെബിലിറ്റി ഐഡി  (For handicapped)
  5.  വിധവ സർട്ടിഫിക്കറ്റ്   (For widows)
  6.  മൊബൈൽ നമ്പർ 
  7.  പാസ്പോർട്ട് സൈസ് ഫോട്ടോ 

 സൗജന്യ തയ്യല്‍ മെഷീന്‍ പദ്ധതിയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  • സൗജന്യ സിലായ് മെഷീൻ യോജനയുടെ  (തയ്യല്‍ മെഷീന്‍ പദ്ധതി) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക, അതായത് www.india.gov.in. സന്ദര്‍ശിക്കുക. 
  • ഹോംപേജിൽ, “Apply for Free Sewing Machine" എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഒരു അപേക്ഷാ ഫോം പേജ് PDF ഫോർമാറ്റിൽ സ്ക്രീനിൽ കാണുവാന്‍ സാധിക്കും.  ഇതിന്‍റെ പ്രിന്‍റ്  ഔട്ട്‌ എടുത്ത്  ആവശ്യമായ വിവരങ്ങള്‍  (പേര്, പിതാവ് / ഭർത്താവിന്‍റെ പേര്, ജനനത്തീയതി)   നല്‍കി പൂരിപ്പിക്കുക.  
  • എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ ചേര്‍ത്ത്  എല്ലാ രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക.  ഇതിനായി,  സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്,  ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്  എന്നിവയെ സമീപിക്കാം.  
  • ഓഫീസർ  രേഖകളില്‍ നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. പരിശോധിച്ച ശേഷം നിങ്ങൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകും.


0 comments: