2024, ഡിസംബർ 14, ശനിയാഴ്‌ച

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്: അപേക്ഷ പുതുക്കാം


സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപ്പന്റിനും അപേക്ഷ ക്ഷണിച്ചു.

2023-24 സാമ്പത്തിക വർഷത്തിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് മാത്രം ഈ അവസരം ലഭ്യമാണ്.

സ്കോളർഷിപ് ആനുകൂല്യങ്ങൾ 

  • ബിരുദ വിദ്യാർഥിനികൾക്ക്: 5,000 രൂപ
  • ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക്: 6,000 രൂപ
  • പ്രൊഫഷണൽ കോഴ്‌സ് വിദ്യാർഥിനികൾക്ക്: 7,000 രൂപ
  • ഹോസ്റ്റൽ സ്റ്റൈപ്പന്റ്: 13,000 രൂപ (കോളജ്/തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക്)

യോഗ്യത മാനദണ്ഡങ്ങൾ 

  • വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പോ ഹോസ്റ്റൽ സ്റ്റൈപ്പന്റോ, എതെങ്കിലും ഒന്നിന്  മാത്രം അപേക്ഷിക്കാം.
  • കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.
  • അപേക്ഷകർക്ക് അവരുടെ സ്വന്തം പേരിൽ ഒരു ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ

www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ Scholarship Menu ലിങ്ക് മുഖാന്തിരം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അവസാന തീയതി: ഡിസംബർ 30, 2024

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 0471 2300524, 0471 2302090




0 comments: