2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെന്റ് : ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കു അപേക്ഷ എഡിറ്റ് ചെയ്യാനുള്ള അവസരം, ഫോം വന്നു ,എങ്ങനെ പൂരിപ്പിക്കാൻപ്ലസ് വൺ ഫസ്റ്റ് അല്ലോട്മെൻറ് റിസൾട്ട് ഗവൺമെൻറ് കഴിഞ്ഞ ദിവസം ഔദ്യോഗികമായിട്ട് പ്രസിദ്ധീകരിച്ചു,വിദ്യാർഥികൾക്കു ഇന്ന് മുതൽ ഒക്ടോബർ 1 വൈകിട്ട് 5 മണി  വരെ അഡ്മിഷൻ എടുക്കാൻ അവസരം ഉള്ളതാണ് ,ഫസ്റ്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച ,താൽകാലിക അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ഉയർന്ന ഓപ്ഷൻ ഏതെങ്കിലും റദ്ദ് ചെയ്യണം എങ്കിൽ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം ,അപേക്ഷ ഫോം ഗവണ്മെന്റ് ഔദ്യോഗികമായിട്ട് പ്രസിദ്ധീകരിച്ചു ,അപേക്ഷ ഫോം പ്രിന്റ് എടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കു അപേക്ഷ ഫോം സ്കൂളിൽ നിന്ന് അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ പ്രിന്റ് എടുക്കാവുന്നതാണ്

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

https://control.hscap.kerala.gov.in/admin/uploads/cms/20210923012558.pdf?12

എങ്ങനെ അപേക്ഷ ഫോം പൂരിപ്പിക്കാം 
 1. അപേക്ഷ നമ്പർ ( നിങ്ങൾ പ്ലസ് വൺ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച അപ്ലിക്കേഷൻ നമ്പർ തെറ്റാതെ നൽകുക)
 2. അപേക്ഷകന്റെ പേര് (അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ പേര് തെറ്റാതെ നൽകുക) 
 3. അപേക്ഷകന്റെ മുഴുവൻ മേൽവിലാസവും ഫോൺ നമ്പറും നൽകുക 
 4. SSLC രജിസ്റ്റർ നമ്പർ ( നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ തെറ്റാതെ നൽകുക)
 5. നിലവിൽ നിങ്ങൾക് ലഭിച്ച ഓപ്ഷൻ നമ്പർ ,സ്കൂളിന്റെ കോഡ് ,കോഴ്സ് കോഡ് തെറ്റാതെ കോളത്തിൽ എഴുതുക 
 6. സ്ഥിര പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ അതെ എന്ന് കൊടുക്കുക ,അല്ലാത്ത കുട്ടികൾ ഇല്ല എന്ന് കൊടുക്കുക ,
 7. റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ നമ്പർ ,അവിടെ നൽകിയ സ്കൂൾ കോഡ് ,അവിടെ നൽകിയ കോഴ്സ് കോഡ് എന്നി ക്രമത്തിൽ ഫോം പൂരിപ്പിച്ച് വെക്കുക 
 • ശേഷം അവസാന ഭാഗത്ത് അപേക്ഷകന്റെ പേരും ഒപ്പും ,രക്ഷിതാവിന്റെ പേരും ഒപ്പും ,സ്ഥലം ,തിയ്യതി എന്നിവ നൽകിയ സ്കൂളിൽ സമർപ്പിക്കുക 
ശ്രദ്ധിക്കുക : പൂരിപ്പിച്ച അപേക്ഷയും ,ബന്ധപ്പെട്ട രേഖകളും ,അലോട്ട്മെന്റ് ലെറ്ററും ഉൾപ്പെടെ അഡ്മിഷൻ ലഭിച്ച സ്കൂളിൽ കൊടുക്കുക ,എന്തെങ്കിലും സംശയം ഉണ്ടങ്കിൽ താഴെ കമന്റ് എഴുതുക 


3 അഭിപ്രായങ്ങൾ:

 1. sir
  എനിക്കു എന്റെ 1st ഓപ്ഷനാണ് കിട്ടിയത്. പക്ഷേ ആ സ്കൂൾ എനിക്ക് താൽപര്യം ഇല്ല . സ്കൂൾ മാറി കിട്ടാൻ എന്ത് ചെയ്യാൻ പറ്റും. ഇന്നാണു എനിക്ക് admission പറഞ്ഞേകുന്നേ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Hello sir
   നമക്ക് റദാക്കിയ സ്കൂൾ കഴിഞ്ഞട്ട് ബാക്കിയുള്ള സ്കൂൾ ഓർഡർ മാറ്റാൻ പറ്റൂല്ലേ?

   ഇല്ലാതാക്കൂ