2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

22/09/2021 Today's top education news ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                    


കാലിക്കറ്റ് എം.എഡ് റാങ്ക് ലിസ്റ്റ് ഇന്ന്: പ്രവേശനം 27മുതൽ

കാലിക്കറ്റ് സർവകലാശാല 2021 അദ്ധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ജനറൽ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്മെന്റ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സർവകലാശാലാ വിഭാഗങ്ങളിൽ/കോളജുകളിൽ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാൽ വൈകി വരുന്നവർക്ക് പ്രവേശനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്സൈറ്റിൽ ലഭ്യമാകും.                    (https://admission.uoc.ac.in), ഫോൺ : 0494 2407016, 017

സ്കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പ്: നാളെ ഉന്നതതലയോഗം

നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തിൽ നാളെ ഉന്നതതലയോഗം ചേരും. പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അധ്യാപക-രക്ഷകർതൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കോളജുകൾ, സ്കൂളുകൾ എന്നിവ തുറക്കുന്ന സാഹചര്യത്തിൽ യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ ആരേയും അനുവദിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 പ്രഫഷണൽ കോഴ്സുകൾക്ക് പിഎം സ്കോളർഷിപ്പ്

പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കൾക്കും, യുദ്ധ സമാന സാഹചര്യങ്ങളിൽ മരിച്ച ജവാന്മാരുടെ വിധവകൾക്കും ആശ്രിതർക്കും) പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എഞ്ചിനീയറിങ്, മെഡിക്കൽ, ഡന്റൽ, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി.ഫാർമ, ബി.എസ്.സി. (നഴ്സിംഗ്, അഗ്രികൾച്ചർ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ആദ്യമായി പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ കഴിയുക. കേന്ദ്ര സായുധ സേനാനികളുടെ വിധവകൾ, ആശ്രിതർ, യുദ്ധത്തിലോ, തിരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത സൈനികരുടെ വിധവകൾ, ആശ്രിതർ, ധീരതാ പുരസ്കാരം നേടിയവരുടെ ആശ്രിതർ തുടങ്ങിയവർക്ക് 2021-22 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലായ http://www.scholorship.gov.in വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 15 ആണ്. പ്ലസ്ട ഡിപ്ലോമ /ബിരുദം 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഒരു കുടുംബത്തിൽ പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. പെൺകുട്ടികൾക്ക് മാസത്തിൽ 3,000 രൂപ എന്ന തോതിൽ വർഷത്തിൽ 36,000 രൂപയും ആൺകുട്ടികൾക്ക് 2,500 എന്ന തോതിൽ 30,000 രൂപയും സ്കോളർഷിപ്പ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും 011-23063111 എന്ന നമ്പറിൽ ബന്ധപ്പെടാം. Email: http://secywarb-mha@nic.in

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം സെപ്തംബർ 25,29 തീയതികളിൽ

സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ സെപ്തംബർ 25,29 തീയതികളിൽ ആയിരിക്കും നടക്കുക. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കും.

പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷ നൽകാത്തവർക്ക് അവസരം

പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അവസരം നൽകും. രണ്ടാമത്ത അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

CAT 2021: ഓൺലൈൻ രജിസ്ട്രേഷന് ഇന്നു കൂടി അവസരം

കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ് 2021) പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 4നാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. സെപ്റ്റംബർ 15ന് രജിസ്ട്രേഷൻ അവസാനിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇത് നീട്ടിവെക്കുകയായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിച്ച് ഇന്ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാം.

വിവിധ ഐ.ഐ.എമ്മുകളിലേക്കുള്ള പ്രവേശനത്തിനായി അഹമദാബാദ് ഐ.ഐ.എം ആണ് ക്യാറ്റ് പരീക്ഷ ഇത്തവണ സംഘടിപ്പിക്കുന്നത്. നവംബർ 28നാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിതമായി പരീക്ഷ നടക്കും. ക്യാറ്റ് 2021 ന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം മൂന്ന് സെഷനുകളിലായി പരീക്ഷ നടക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ.

പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ലഭ്യമാകുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന New Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് ഇമെയിൽ ഐ.ഡി, ഫോൺ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്യണം. ഇതോടെ ക്യാറ്റ് ഐ.ഡി ലഭിക്കും. ഈ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ക്യാറ്റ് അപേക്ഷാ ഫോം പൂരിപ്പിക്കുക. നിശ്ചിത സർട്ടിഫിക്കറ്റുകളും രേഖകളും അപ്ലോഡ് ചെയ്തതിന് ശേഷം ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ അഡ്മിറ്റ് കാർഡ് ലഭ്യമായിത്തുടങ്ങും. ജനറൽ വിഭാഗത്തിന് 2200 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി. ഭിന്നശേഷിക്കാർ എന്നിവർക്ക് 1100 രൂപ അടച്ചാൽ മതിയാകും.

സെപ്റ്റംബർ 17 വെള്ളിയാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 17 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ - 411

ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639

കേരള വിഷൻ ചാനൽ നമ്പർ - 42,

ഡിജി മീഡിയ - 149,

സിറ്റി ചാനൽ ചാനൽ നമ്പർ - 116,

ഡിഷ് ടിവി - 624,

വീഡിയോകോൺ ഡി2എച്ച് - 642,

സൺ ഡയറക്ട് - 240

                 University Announcements

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2020 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി, എം.എസ്സി.അനലിറ്റിക്കൽ അപ്ലൈഡ്/പോളിമർ കെമിസ്ട്രി, എം.എസ്സി. മാത്തമാറ്റിക്സ്, ബോട്ടണി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 4 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ. (വോക്കൽ, വയലിൻ, ഡാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 2021 സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് ആരംഭിക്കുന്നതാണ്.

കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ കോംപ്ലിമെന്ററി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 24 മുതലും ബി.എസ്സി. ബയോടെക്നോളജി (മൾട്ടിമേജർ - 350) കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 5 മുതലും അതാത് കേന്ദ്രങ്ങളിൽ വച്ച് ആരംഭിക്കുന്നതാണ്.

പരീക്ഷാത്തീയതി

കേരളസർവകലാശാലയുടെ രണ്ട്, നാല് സെമസ്റ്റർ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുൻപുളളത്) (ഫൈനൽ മേഴ്സിചാൻസ്/ സപ്ലിമെന്ററി) എൽ.എൽ.ബി. പരീക്ഷകൾ യഥാക്രമം ഒക്ടോബർ 6, 20 തീയതികളിൽ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷകൾക്ക് ഗവ.ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രം.

പരീക്ഷാഫീസ്

കേരളസർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്കീം വിദ്യാർത്ഥികളുടെ ഒക്ടോബർ 27 ന് ആരംഭിക്കുന്ന കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 5 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 7 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

ഹാൾ ടിക്കറ്റ് കൈപ്പറ്റണം

മൂന്ന്, നാല് സെമസ്റ്റർ ബി.എ., ബി.കോം സി.ബി.സി.എസ്.എസ് - 2017 മുൻപുള്ള അഡ്മിഷൻ - സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ - മേഴ്സി ചാൻസ്, പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിദ്യാർത്ഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സെപ്തംബർ 24 മുതൽ ഹാൾ ടിക്കറ്റ് കൈപ്പറ്റണം.

പി എസ് സി പരീക്ഷാ പരിശീലനം

പി.എസ്.സി നടത്തുന്ന 10-ാം തരം മെയിൻ പരീക്ഷ എഴുതുന്നവർക്കായി മഹാത്മാഗാന്ധി സർവ്വകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. പി.എസ്.സി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പരീക്ഷ വിജയിച്ചവരാകണം അപേക്ഷകർ. താത്പര്യമുള്ളവർ സെപ്തംബർ 25 ന് വൈകിട്ട് 5ന് മുമ്പായി 0481-2731025 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കായിരിക്കും പ്രവേശനം നൽകുക.

ടെക്നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കമ്പ്യൂട്ടർ സയൻസ്/ഐ.ടി. അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ ബിരുദാനന്തര -ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2021, ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. സഞ്ചിത നിരക്കിൽ പ്രതിമാസം 15000 രൂപ വേതനം ലഭിക്കും.താത്പര്യമുള്ളവർ www. mgu.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്ടോബർ ഒന്നിന് വൈകിട്ട് 5ന് മുമ്പ് ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തി പരിചയം,സംവരണാനൂല്യങ്ങൾക്കുള്ള അർഹത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപിക്കണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സോഫിസ്റ്റിക്കേറ്റഡ് അനലറ്റിക്കൽ ഇൻസ്ട്രമെൻറ് ഫെസിലിറ്റി സംവിധാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഈഴവ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കെമിസ്ട്രയിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും കോൺഫോക്കൽ രാമൻ മൈക്രോസ്കോപ്പ് ആന്റ് എ എഫ് എം കൈകാര്യം ചെയ്യുന്നതിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഭാഗത്തിൽ നിന്നുള്ള യോഗ്യരായ അപേക്ഷകരുടെ അഭാവത്തിൽ പൊതുവിഭാഗം അപേക്ഷകരേയും പരിഗണിക്കും. പ്രായം - 2021, ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്.

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. സഞ്ചിത നിരക്കിൽ പ്രതിമാസം 25000 രൂപ വേതനം ലഭിക്കും.താത്പര്യമുള്ളവർ www. mgu.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സെപ്തംബർ 30 ന് വൈകിട്ട് 5 ന് മുമ്പ് ada5 @ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തി പരിചയം,സംവരണാനൂല്യങ്ങൾക്കുള്ള അർഹത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപിക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

റിസർച്ചർ ഡവലപ്പ്മെന്റ് പ്രോഗ്രാം

മഹാത്മാ ഗാന്ധി സർവ്വകലാശാല ലൈബ്രറി സെപ്തംബർ 27 മുതൽ അഞ്ചു ദിവസത്തെ ഓൺലൈൻ റിസെർച്ചർ ഡവലപ്പ്മെൻറ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഗവേഷണം സമയബന്ധിതമായും ഫലപ്രദമായും പൂർത്തീകരിക്കുന്നതിന് സഹായകരമായ വിവിധ സോഫ്റ്റ് വെയറുകൾ, ഗവേഷണ പ്രബന്ധത്തിന്റെ മൗലികത പരിശോധിക്കുന്ന സോഫ്റ്റ് വെയർ, ഇന്റർനെറ്റിൽ നിന്നുള്ള വിവരശേഖരണം എന്നീ വിഷയങ്ങൾ സംബന്ധിച്ചാണ് പരിശീലനം. സർവ്വകലാശാല പഠന വകുപ്പുകൾ, കൊളജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ്

മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പ്കളിലേയും സർവകലാശാല അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലേയും മുഴുവൻ സമയ പി.എച്ച്.ഡി. ഗേവഷകരിൽ നിന്ന് 2021 2022 വർഷത്തേക്കുള്ള സർവകലാശാല ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു . 100 പേർക്കാണ് ഫെലോഷിപ് ലഭിക്കുക. അപേക്ഷകരുടെ പ്രായം ഗവേഷണത്തിന് ചേരുന്ന തീയതിയിൽ 35 വയസ് കവിയരുത്. പ്രതിമാസം 12,000/- രൂപയാണ് ഫെലോഷിപ്പ് മൂന്ന് വർഷമാണ് കാലാവധി. അപേക്ഷാ ഫോറവും വിശദ വിവരവും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഗവേഷണ കേന്ദ്രം മേധാവി, ഗൈഡ് എന്നിവരുടെ ശുപാർശകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്ടോബർ 20 നകം സമർപ്പിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇഷ്ടവിഷയം തിരഞ്ഞെടുത്ത് പഠിക്കാൻ കാമ്പസ് പഠനവകുപ്പിൽ അവസരം

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. വിദ്യാർഥികൾക്ക് മറ്റുവകുപ്പുകളിലുള്ള ഇഷ്ടവിഷയം കൂടി പഠിക്കാൻ അവസരം. ശാസ്ത്രം പഠിക്കുന്നവർക്ക് ഭാഷാ വിഷയങ്ങളോ മാനവിക വിഷയങ്ങൾ പഠിക്കുന്നവർ ശാസ്ത്ര വിഷയങ്ങളോ അങ്ങനെ ലഭ്യമായതെന്തും തിരഞ്ഞെടുക്കാവുന്ന ഹൊറിസോണ്ടൽ മൊബിലിറ്റി സംവിധാനം ഏർപ്പെടുത്തി. വൈസ് ചാൻസിലർ ഡോ.എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു, സിണ്ടിക്കേറ്റ് അംഗം ഡോ. എം. മനോഹരൻ,പഠനവകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്ത സി.സി.എസ്.എസ്. പി.ജി. അക്കാദമിക് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഓരോ വകുപ്പിനും മറ്റുവകുപ്പിലെ വിദ്യാർഥികൾക്ക് നൽകാവുന്ന ഇലക്ടീവ് വിഷയങ്ങളുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ സമിതി നിർദേശിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി നാല് വിഷയങ്ങൾ ഇലക്ടീവായി പഠിച്ച് 16 ക്രെഡിറ്റ് വരെ നേടാനാകും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രണ്ട് മണി മുതൽ നാല് മണി വരെയാകും ഈ വിഷയങ്ങളുടെ ക്ലാസുകൾ. സി.സി.എസ്.എസിന് കീഴിൽ വരുന്ന മുപ്പതോളം പഠനവകുപ്പുകളുണ്ട്. ഇഷ്ടവിഷയങ്ങൾ പഠിക്കാനായി വിദ്യാർഥികൾ രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞെന്ന് സി.സി.എസ്.എസ്. കൺവീനർ ഡോ. പി.പി. പ്രദ്യുമ്നൻ പറഞ്ഞു.

എം.എഡ്. പ്രവേശനം

2021 അദ്ധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർ യോഗ്യതാ പരീക്ഷയുടെ മാർക്ക് /ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളിൽ നിർബന്ധമായും അപേക്ഷയിൽ കൂട്ടിച്ചേർക്കണം. അപേക്ഷയിൽ തെറ്റു തിരുത്തുന്നതിനും അവസരമുണ്ട്. ഫോൺ : 0494 2407016, 7017

അഡീഷണൽ കോ-ഓർഡിനേറ്റർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ തൃശൂരിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അഡീഷണൽ കോ ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 29-ന് കാലത്ത് 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ.

ബിരുദപ്രവേശനം : ഭിന്നശേഷിക്വാട്ട ലിസ്റ്റ്

2021-22 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയിൽ അപേക്ഷിച്ചവരുടെ പട്ടിക അതതു കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. 24 മുതൽ 30-ന് വൈകീട്ട് 3 മണി വരെയാണ് പ്രവേശനം. വിദ്യാർത്ഥികൾ കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം.

പ്രാക്ടിക്കൽ പരീക്ഷ

2018 ബാച്ച് ബി.വോക് സോഫ്റ്റ്വെയർ ഡവലപ്മെന്റ് അഞ്ചാം സെമസ്റ്റർ നവംബർ 2020 പരീക്ഷയുടേയും ആറാം സെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ 24-നും. 3, 4, 5 സെമസ്റ്റർ ബിവോക് ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ് 27-നും ബി.വോക് ഫിഷ്പ്രോസസിംഗ് നവംബർ 3-നും തുടങ്ങും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. 2019, 2020 പ്രവേശനം ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 8 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ബി.എസ് സി. എം.എൽ.ടി. നവംബർ 2019 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 2 വരെ പുനർമൂല്യനിർണയത്തിന് ഒക്ടോബർ 2 വരെ അപേക്ഷിക്കാം. സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ എം.ബി.എ. നവംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

എം.പി.എഡ്. മൂന്നാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റർ ജൂലൈ 2020 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ / സപ്ലിമെൻറ്ററി) മെയ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 04.10.2021, 5:00 pm വരെ സർവകലാശാലയിൽ സ്വീകരിക്കും.

0 comments: