2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

ഒമ്പതാം ക്ലാസ് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

                                             

ജവഹർ നവോദയ വിദ്യാലയ ഒമ്ബതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നവോദയ വിദ്യാലയ സമിതിയാണ് അപേക്ഷ ക്ഷണിച്ചത്.ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ലാറ്ററൽ എൻട്രി ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

പ്രവേശന പരീക്ഷ 2022 ഏപ്രിൽ 9 ന് നടക്കുക.രണ്ടര മണിക്കൂറായിരിക്കും പരീക്ഷ. ചോദ്യങ്ങൾ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായിരിക്കും. പരീക്ഷ കേന്ദ്രങ്ങൾ പിന്നീട് അറയിക്കും.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, എന്നിവിടങ്ങളിലുള്ള ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.http://www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.

തസ്തിക-ഒഴിവ്

ഇലക്ട്രോണിക്സ്ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 2

ഇലക്ട്രോണിക്സ് ആൻഡ് ഇൻമ്ഷൻ എൻജിനിയറിങ്/ കൺട്രോളർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയർ)- 1

മാത്തമാറ്റിക്സ് 1 ഒഴിവ്, മാനുഫാക്ചറിങ് എൻജിനിയർ/പ്രൊഡക്ഷൻ എൻജിനിയർ- 1

മെക്കാനിക്കൽ എൻജിനിയർ

നാഷണൽ സെന്റർ ഓഫ് ഓർഗാനിക് ഫാർമിങ്-1

ഇന്റലിജൻസ് ബ്യൂറോയിൽ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ - 10

ഒഴിവുകൾ, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ(കെമിസ്ട്രി)-1 

ഇലക്ട്രിക്കൽ എൻജിനിയർ-1

സീനിയർ സയന്റിഫിക് ഓഫീസർ ഗ്രേഡ് രണ്ട്(ഇലക്ട്രോണിക്സ്)-3

ജൂനിയർ റിസർച്ച് ഓഫീസർ(റിസർച്ച് സ്റ്റാറ്റിസ്റ്റിക്സ്ആൻഡ് അനാലിസിസ്)-3

അസിസ്റ്റന്റ് എൻജിനിയർ/ അസിസ്റ്റന്റ് സർവേയർ ഓഫ് വർക്സ്/എൻജിനിയറിങ് അസിസ്റ്റന്റ് (സിവിൽ) ഇൻ പബ്ലിക് വർക്സ് ഡിപാർട്മെന്റ്-3

സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളും നവംബർ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക. ഓൺലൈൻ പഠന കാലയളവിൽ കുറച്ച ഫീസ് പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു.

കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂളുകളിലും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്.

സർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തനം. സിബിഎസ്ഇ സ്കൂളുകളിൽ ഓരോ കുട്ടികൾക്കും ക്ലാസുകളിൽ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിയ്ക്കാൻ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്കൂളുകളിലുണ്ട്.

പ്രൈമറി സ്കൂളുകളിൽ ആദ്യം ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തെയും സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റ് ടി പി | എം ഇബ്രാഹിം ഖാൻ സ്വാഗതം ചെയ്തു. ഓൺലൈൻ പഠനകാലത്ത് സിബിഎസ്ഇ സ്കൂളുകളിൽ 15 മുതൽ 20 ശതമാനം വരെ ഫീസ് കുറച്ചിരുന്നു.

ഇത് പുനഃസ്ഥാപിയ്ക്കും. സ്കൂളുകൾ മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാൽ സ്കൂൾ ബസുകൾ നിരത്തിൽ ഇറങ്ങിയിരുന്നില്ല. വാഹനങ്ങൾക്ക് നികുതി ഇളവ് നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും ടി പി എം ഇബ്രാഹിം ഖാൻ പറഞ്ഞു.

സംസ്ഥാനത്ത് 1560 സിബിഎസ്ഇ സ്കൂളുകളാണുള്ളത്.ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകൾ നവംബർ 15ന് തുടങ്ങും.

സ്കൂൾ തുറക്കാൻ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും. വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല സ്കൂളുകളുടെയും കെട്ടിടങ്ങൾ കാടുപിടിച്ച നിലയിലാണ്. സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്ബെടുത്തിരിക്കുന്ന സാഹചര്യം. അതിനാൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ. കുട്ടികൾക്കായി പ്രത്യേക മാസ്കുകൾ തയ്യാറാക്കേണ്ടതുണ്ട്.

സ്കൂളുകളിൽ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഒരു ബെഞ്ചിൽ എത്രപേർ, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കണം.

കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് സുപ്രീം കോടതി സംശയം ചോദിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡൽഹിയിലെ സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

0 comments: