സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാത ത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.
Scholarship Amount Rs 10000/-
www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റി ലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് 0471- 2300524 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
യോഗ്യത
- കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2020-21 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി. പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
- ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
- 1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൗട്ട്.
- എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ തുടങ്ങിയവ യുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
- അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്. (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കും).
- ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.
- നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
- വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന്.
- റേഷൻ കാർഡിന്റെ പകർപ്പ്.
- www.minoritywelfare.kerala.gov.in ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് , Scholarship-Prof. Joseph Mundassery Scholarship (PJMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Apply online - ൽ ക്ലിക്ക് ചെയ്യുക.
- മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.ആദ്യമായി അപേക്ഷ നൽകുന്നവർ രജിസ്റ്റർ ചെയ്യുക
- Online - ലൂടെ അപേക്ഷ നൽകിയതിനുശേഷം ലഭിക്കുന്ന User ID & Password ഉപയോഗിച്ച് login ചെയ്ത് Photo, Signature, SSLC Certificate, Income Certificate, Ration Card Copy തുടങ്ങിയവ upload ചെയ്യുക.
- സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
- രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 20.10.2021
- ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി. 22.10.2021
- സ്ഥാപനമേധാവി ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി വെരിഫിക്കേഷൻ നടത്തി അപ്രൂവൽ നൽകേണ്ട അവസാന തീയതി. 27.10.201
Sslc padicha schoolil aano print kodukkendath ??
മറുപടിഇല്ലാതാക്കൂഅതെ
ഇല്ലാതാക്കൂAthe bro
മറുപടിഇല്ലാതാക്കൂJoin acount പറ്റുമോ?
മറുപടിഇല്ലാതാക്കൂPattum
ഇല്ലാതാക്കൂithij parayunna centre ethaan udheshikkunnath
മറുപടിഇല്ലാതാക്കൂPadicha schoolil application print out kodukkuka
ഇല്ലാതാക്കൂNmms scholarship വാങ്ങുന്ന കുട്ടിക്ക് ഇതിൽ അപേക്ഷിക്കാമോ ?
മറുപടിഇല്ലാതാക്കൂപാട്ടും കാരണം ഇത് അവാർഡ് എന്ന
ഇല്ലാതാക്കൂUn aided schoolil padicha kuttikalkk scholarship illee?
മറുപടിഇല്ലാതാക്കൂApply cheytha shesham form school il poyi kudukumbol school kar ath enthu cheyyanam
മറുപടിഇല്ലാതാക്കൂKerala State syllabus il padichavarkk Nativity, caste , minority Certificates inu Pakaram
മറുപടിഇല്ലാതാക്കൂSSLC
certificate guester officer ne kond attest cheytha pore