2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

SSLC,THSLC, പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികൾക്കു 10000 രൂപ സ്കോളർഷിപ് ,പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 2021-22 അപേക്ഷ ക്ഷണിച്ചു

                                           


സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാത ത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.

Scholarship Amount Rs 10000/-

www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റി ലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് 0471- 2300524 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യോഗ്യത

  • കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2020-21 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി. പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
  • ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.
  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷകൾ ഹാജരാക്കേണ്ട രേഖകൾ

  • 1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൗട്ട്.
  • എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ തുടങ്ങിയവ യുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്. 
  •  അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്.                                                          (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കും).
  • ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  • വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന്. 
  • റേഷൻ കാർഡിന്റെ പകർപ്പ്.
അപേക്ഷിക്കേണ്ട രീതി

  • www.minoritywelfare.kerala.gov.in ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് , Scholarship-Prof. Joseph Mundassery Scholarship (PJMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക. 


  •  Apply online - ൽ ക്ലിക്ക് ചെയ്യുക.
  • മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.ആദ്യമായി അപേക്ഷ നൽകുന്നവർ രജിസ്റ്റർ ചെയ്യുക 


  • Online - ലൂടെ അപേക്ഷ നൽകിയതിനുശേഷം ലഭിക്കുന്ന User ID & Password ഉപയോഗിച്ച് login ചെയ്ത്  Photo, Signature, SSLC Certificate, Income Certificate, Ration Card Copy തുടങ്ങിയവ upload ചെയ്യുക. 
  • സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  • രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
അവസാന തിയതികൾ

  • വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 20.10.2021
  • ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി. 22.10.2021
  • സ്ഥാപനമേധാവി ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി വെരിഫിക്കേഷൻ നടത്തി അപ്രൂവൽ നൽകേണ്ട അവസാന തീയതി. 27.10.201
ശ്രദ്ധിക്കുക: സ്കോളർഷിപ് അപേക്ഷയിൽ എന്തെങ്കിലും സംശയം ഉണ്ടങ്കിൽ താഴെ കമന്റ് ചെയ്യുക 

12 അഭിപ്രായങ്ങൾ:

  1. Nmms scholarship വാങ്ങുന്ന കുട്ടിക്ക് ഇതിൽ അപേക്ഷിക്കാമോ ?

    മറുപടിഇല്ലാതാക്കൂ
  2. Apply cheytha shesham form school il poyi kudukumbol school kar ath enthu cheyyanam

    മറുപടിഇല്ലാതാക്കൂ
  3. Kerala State syllabus il padichavarkk Nativity, caste , minority Certificates inu Pakaram
    SSLC
    certificate guester officer ne kond attest cheytha pore

    മറുപടിഇല്ലാതാക്കൂ