2024, ഡിസംബർ 18, ബുധനാഴ്‌ച

സ്കോളർഷിപ്പോടെ റെസ്ക്യൂ ഡൈവർ കോഴ്‌സിന് അവസരം!!!



തിരുവനന്തപുരം: വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന റെസ്ക്യൂ ഡൈവർ കോഴ്സിൽ ഇപ്പോൾ പ്രവേശനം ലഭ്യമാണ്. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്കോളർഷിപ്പോടെ ഈ കോഴ്സ് പഠിക്കാം.

കോഴ്‌സിന് ബോണ്ട് സഫാരി കോവളം ട്രെയിനിങ് പങ്കാളികളാണ്. ആറുമാസം നീളുന്ന ഈ കോഴ്‌സിന് അർഹത മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട തിരുവനന്തപുരം ജില്ലയിലെ ആളുകൾക്കാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു PADI അംഗീകരിച്ച സർട്ടിഫിക്കറ്റ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9995925844 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.



0 comments: