2024, ഡിസംബർ 18, ബുധനാഴ്‌ച

എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ്: രജിസ്ട്രേഷൻ ഡിസംബർ 30ന് തുടങ്ങും...


2024-25 അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ 2025 ഫെബ്രുവരി 27നു നടക്കും.

രാവിലും ഉച്ചയ്ക്കും രണ്ട് പേപ്പറുകളായി പരീക്ഷ നടത്തും.

സ്കോളർഷിപ്പ് തുക

  • എൽ.എസ്.എസ് വിജയികൾക്ക് 1000 രൂപ
  • യു.എസ്.എസ് വിജയികൾക്ക് 1500 രൂപ

വർഷത്തിൽ വീതം മൂന്ന് വർഷത്തേക്ക് തുക ലഭിക്കും.

എൽ.എസ്.എസ്

യോഗ്യത:

  • 4-ാം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
  • മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസര പഠനം വിഷയങ്ങളിൽ 'A' ഗ്രേഡ് വേണം.
  • ഉപജില്ലാ കലാ, കായിക, മേളകളിൽ 'A' ഗ്രേഡോ ഒന്നാം സ്ഥാനം നേടിയവർക്ക് ഏതെങ്കിലും വിഷയത്തിൽ 'B' ഗ്രേഡ് ലഭിച്ചാലും അപേക്ഷിക്കാം.

പരീക്ഷ രീതി :

  • ഒരു മണിക്കൂറിന് അര രണ്ടരമണിക്കൂർ സമയമുള്ള രണ്ടുപേപ്പറുകൾ
  • ഒന്നാം പേപ്പർ: ഒന്നാം ഭാഷ (മലയാളം/കന്നട/തമിഴ്), ഇംഗ്ലീഷ്, പൊതുവിജ്ഞാനം
  • രണ്ടാം പേപ്പർ: പരിസര പഠനം, ഗണിതം
  • ഓരോ പേപ്പറിനും 40 മാർക്ക് വീതം.
  • സ്കോളർഷിപ്പ് നേടാൻ 60% (24/40) മാർക്ക് വേണം.

യു.എസ്.എസ്

യോഗ്യത:

  • 7-ാം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
  • എല്ലാ വിഷയങ്ങളിലും 'A' ഗ്രേഡ് വേണം.
  • സബ്‌ജില്ലാ കലാ/കായിക മേളകളിൽ 'A' ഗ്രേഡോ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് ചില വിഷയങ്ങളിൽ 'B' ഗ്രേഡ് ലഭിച്ചാലും അപേക്ഷിക്കാം.

പരീക്ഷ രീതി:

  • ഓരോന്നിനും 90 മിനിറ്റ് സമയമുള്ള രണ്ടു പേപ്പറുകൾ
  • ഒന്നാം പേപ്പർ: ഒന്നാം ഭാഷ, ഗണിതം (50 ചോദ്യങ്ങൾ)
  • രണ്ടാം പേപ്പർ: ഇംഗ്ലീഷ്, ശാസ്ത്രം, സാമൂഹ്യശാസ്ത്രം (55 ചോദ്യങ്ങൾ)
  • ആകെ: 90 ചോദ്യങ്ങൾ (നെഗറ്റീവ് മാർക്ക് ഇല്ല).
  • 70% (63/90) മാർക്ക് നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും.
  • വിദ്യാഭ്യാസ ജില്ല തലം 40 കുട്ടികളെ (സംവരണം പാലിച്ച്) പ്രതിഭാധനർ ആയി തിരഞ്ഞെടുത്ത് പ്രഖ്യാപിക്കും.

രജിസ്ട്രേഷൻ

  • ഡിസംബർ 30 മുതൽ ജനുവരി 15 വരെ രജിസ്റ്റർ ചെയ്യാം. 
  • പഠിക്കുന്ന വിദ്യാലയത്തിലെ  പ്രധാനാധ്യാപകരാണ് കുട്ടികളുടെ വിവരങ്ങൾ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടത്.

Note: രജിസ്‌ട്രേഷന് ഫീസില്ല.

0 comments: