2022, മാർച്ച് 22, ചൊവ്വാഴ്ച

(MARCH 22)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

രണ്ടുവർഷത്തെ ഇടവേളക്കുശേഷം സ്​കൂൾ വാർഷിക പരീക്ഷ നാളെ മുതൽ

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ടെ അ​ധ്യ​യ​നം പൂ​ർ​ത്തി​യാ​ക്കി സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളു​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും.ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ പൂ​ർ​ണ അ​ർ​ഥ​ത്തി​ലു​ള്ള വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. 2020 ലും ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷവും  സ്​​കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നി​ല്ല.

സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എൻ.എസ്.എസ് സെൽ നടത്തുന്ന വൺ ക്യാമ്പസ് വൺ ഐ.എ.എസ് കരിയർ അഡ്വാൻസ്ഡ് പ്രോഗ്രാമിൽ 28നകം രജിസ്റ്റർ ചെയ്യാം.  civilservice.nsskerala.org വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർഥികൾക്ക് 40 മണിക്കൂർ നീളുന്ന സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ് നൽകും.  കൂടുതൽ വിവരങ്ങൾക്ക്: 9746940810, 9446176065, 9447304366.

ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്‌മെന്റിൽ ഓൺലൈൻ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ (ഹോസ്പിറ്റൽ) ക്വാളിറ്റി മാനേജ്‌മെന്റ് ഓൺലൈൻ കോഴ്‌സിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 8301915397, 9048110031, www.srccc.in.

ജെഇഇ, നീറ്റ് കോച്ചിങ്ങിന് ഐഐടി പാൽ; സൗജന്യ വിഡിയോ ക്ലാസുകളുമായി ഐഐടി അധ്യാപകർ

ജെഇഇ, നീറ്റ് തുടങ്ങിയ പ്രവേശനപരീക്ഷകൾ എഴുതാൻ ഐഐടി അധ്യാപകരുടെ സഹായം ലഭിച്ചാലോ ? അതും സൗജന്യമായി ? ഐഐടി ഡൽഹിയുടെ നേതൃത്വത്തിലുള്ള ഐഐടി– പ്രഫസർ അസിസ്റ്റഡ് ലേണിങ്(ഐഐടി പാൽ) എന്ന വെബ്സൈറ്റിൽ ഇതിനുള്ള അവസരമാണു ലഭിക്കുന്നത്. പ്രവേശനപരീക്ഷകൾ എഴുതുന്നവ‌ർക്കുള്ള നൂറുകണക്കിനു വിഡിയോകൾ ഉൾ‌പ്പെടുത്തിയാണു വെബ്സൈറ്റ് തയാറാക്കിയിരിയിരിക്കുന്നത്.വിവരങ്ങൾക്ക്  https://iitpal.iitd.ac.in/

ബിടെക് പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം

ബിടെക് പഠനം മുടങ്ങിയവര്‍ക്ക് നിലവിലെ യൂണിവേഴ്സിറ്റിയുടെ കോഴ്സ് ക്രെഡിറ്റ് മറ്റൊരു യു ജി സി അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തുടര്‍ന്ന് പഠിച്ചു പൂര്‍ത്തിയാക്കുവാനുള്ള ഗൈഡിങ് & ഫെസിലിറ്റേഷനും അവസരമൊരുക്കി എഡ്യൂ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് മാനേജ്മെന്‍റ് & ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്. ബിടെക് പഠിക്കുവാനുള്ള ഗൈഡിങ്ങും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള സഹായങ്ങളും  നല്‍കുന്നു.ബിടെക് പുതിയ യൂണിവേഴ്സിറ്റിയില്‍ തുടര്‍ന്ന് പഠിക്കുവാനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കുവാന്‍ വിളിക്കുക : 974 6363 807 Visit us : www.acharyainstitute.in.

ബിറ്റ്‌സാറ്റ്: അപേക്ഷ മേയ് 21 വരെ; 2 തവണ എഴുതാം.

ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിലെ പഠനഗവേഷണങ്ങൾക്കു കീർത്തിയാർജിച്ച ബിറ്റ്‌സിന്റെ പിലാനി, ഗോവ, ഹൈദരാബാദ്.ക്യാംപസുകളിൽ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്റർ പ്രവേശനം ലക്ഷ്യമാക്കി ‘ബിറ്റ്‌സാറ്റ്’ (BITSAT–2022) എന്ന കംപ്യൂട്ടറൈസ്ഡ് ഓൺലൈൻ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവയ്‌ക്ക് മൊത്തം 75%, ഇവയിലോരോന്നിനും 60% എന്നീ ക്രമത്തിലെങ്കിലും മാർക്കോടെ 2022ൽ പ്ലസ്‌ടു ജയിക്കുന്നവർക്കും 2021ൽ പ്ലസ്‌ടു ജയിച്ചവർക്കും ആണ് യോഗ്യത.bitsadmission.com എന്ന സൈറ്റിൽ ഓൺലൈനായി മേയ് 21ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

ബിരുദപ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ മാനദണ്ഡമാക്കുന്നു, +2 മാര്‍ക്ക് പരിഗണിക്കില്ല

കോളേജ് പ്രവേശനം ഇനി മുതല്‍ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും. പ്രവേശനപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന് പ്രവേശനം നല്‍കുക. പ്രവേശന മാനദണ്ഡം  12 ക്ലാസ് മാര്‍ക്കല്ലെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അറിയിച്ചു.ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, ജാമിയ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വകലാശാലകളിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പ്രവേശന രീതി പ്രയോഗത്തിലാവുക. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ബിരുദപഠനത്തിനായി നടത്തുന്ന CUET 2022ന്റെ രജിസ്‌ട്രേഷന്‍ പ്രക്രിയ 2022 ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കും.

കണ്ണൂർ സർവ്വകലാശാല ബോർഡ‍് ഓഫ് സ്റ്റഡീസ് ഹൈക്കോടതി പിരിച്ചുവിട്ടു; റദ്ദാക്കപ്പെടുന്നത് യോഗ്യത നോക്കാതെയുള്ള നിയമനങ്ങൾ

കണ്ണൂർ സർവ്വകലാശാലയിലെ ബോർ‌ഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങൾ റദ്ദാക്കി കേരള ഹൈക്കോടതി. ഈ നിയമനങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിന്മേലാണ് നടപടി. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നേരത്തെ ഒരു ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ചട്ടലംഘനം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് രജിസ്ട്രാര്‍ മുഖേന പ്രത്യേക ദൂതന്‍ വഴി നോട്ടിസ് അയക്കാൻ 2021 ജനുവരിയിൽ കോടതി ആവശ്യപ്പെടുകയുണ്ടായി. 

കേന്ദ്രീയവിദ്യാലയ ഒന്നാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

കേന്ദ്രീയവിദ്യാലയങ്ങളില്‍ 2022-'23 അധ്യയനവര്‍ഷത്തിലെ ഒന്നാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 11 വരെ നീട്ടി. മാര്‍ച്ച് 31-നുമുന്‍പ് ആറുവയസ്സ് തികഞ്ഞവര്‍ക്കാണ് പ്രവേശനം ലഭിക്കുക. വിവരങ്ങള്‍ക്ക്: www.kvsangathan.nic.in..

എം.എസ്സി. നഴ്സിങ്: സ്പോട്ട് അലോട്ട്മെന്റ് 25 ന്.

വിവിധ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളിലായി എം. എസ്സി. നഴ്സിങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് മാര്‍ച്ച് 25-ന് രാവിലെ 11-ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടക്കും. രാവിലെ 10.30-നു മുന്‍പായി ഹാജരാകണം.റാങ്ക് പട്ടികയില്‍നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസല്‍രേഖകള്‍, ടി.സി., മറ്റ് അനുബന്ധരേഖകള്‍ (പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഡേറ്റാഷീറ്റ്, തിരിച്ചറിയല്‍, റാങ്ക്, കാറ്റഗറി) എന്നിവ ഹാജരാക്കുന്ന വിദ്യാര്‍ഥികളെ മാത്രമാകും പരിഗണിക്കുക. വിവരങ്ങള്‍ക്ക്: www.kerala.gov.in.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടന്ന ആറാം സെമസ്റ്റര്‍, എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഏപ്രില്‍ 27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി/ ബി.കോം എല്‍.എല്‍.ബി/ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പിഴകൂടാതെ മാര്‍ച്ച് 29 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 1 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 4 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മ പരിശോധന

കേരളസര്‍വകലാശാല 2020 ഡിസംബര്‍ മാസം നടത്തിയ കംബൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2008 & 2013 സ്‌കീം) (സപ്ലിമെന്ററി/ ട്രാന്‍സിറ്ററി/ മേഴ്‌സി ചാന്‍സ്/ സെഷനല്‍ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷന്‍ സെക്ഷനില്‍ 2022 മാര്‍ച്ച് 24 മുതല്‍ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.കോം (റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മാര്‍ച്ച് 31. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 18ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ) ഡിഗ്രി (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം റഗുലര്‍ & സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

കേരളസര്‍വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്‍ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. ഫീസ്: 3000/, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പില്‍ / വെബ്സൈറ്റില്‍ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. ഫോണ്‍: 9633812633 / 0471 2308846 (ഓഫീസ് ടൈമില്‍ മാത്രം)

എംജി സർവകലാശാല

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഒന്ന് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ രണ്ടിനും അപേക്ഷിക്കാം. 135 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ പരമാവധി 210 രൂപ സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. (മോഡൽ I, II, III – 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ I, II, III – 2013-16 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

രണ്ടാം സെമസ്റ്റര്‍ ബി.എ. ടോക്കണ്‍ രജിസ്‌ട്രേഷന്‍

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് 23 വരെ ഓണ്‍ലൈനായി ടോക്കണ്‍ രജിസ്‌ട്രേഷന്‍ എടുക്കാം. 2400 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 19 വരെയും, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2019, 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 7 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്, എം. ലൈബ്. എസ്. സി. മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 02.04.2022 വരെ അപേക്ഷിക്കാം.

0 comments: