ബിടെക് ഈവനിംഗ് കോഴ്‌സ്: 31 വരെ അപേക്ഷിക്കാം
2021-22 അദ്ധ്യനവർഷത്തെ ബിടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി ആഗസ്റ്റ് 31 വരെ സമർപ്പിക്കാം. മറ്റു വിശദാംശങ്ങൾ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
കിക്മയിൽ ഓൺലൈൻ എം.ബി.എ ഇന്റർവ്യൂ
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-23 എം.ബി.എ(ഫുൾ ടൈം) ബാച്ചിലേക്ക് ആഗസ്റ്റ് 18 (രാവിലെ 10 മുതൽ 12 വരെ) ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയുള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്.അപേക്ഷകർക്ക് ഈ ലിങ്കിൽ https://meet.google.com/jrx-mtdy-rti ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600.
ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. രജിസ്ട്രഷനുള്ള ലിങ്ക് ഇന്ന് വൈകിട്ട് 5 വരെമാതമേ പ്രവർത്തിക്കൂ. ഇതുവരെ 1.08 ലക്ഷം പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്.ണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം1.27 ലക്ഷം അപേക്ഷ ലഭിച്ചിരുന്നു. റജിസ്ട്രേഷൻ തീയതി നീട്ടില്ലെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: അപേക്ഷ തീയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ ഓണ്‍ലൈന്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി നീട്ടി. 24 ന് വൈകീട്ട് അഞ്ച് മണി വെര രജിസ്ട്രേഷന് നടത്താമെന്ന് പ്രവേശന വിഭാഗം ഡയറക്ടര്‍ അറിയിച്ചു.തിങ്കളാഴ്‌ച വൈകീട്ട് അഞ്ച് വരെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷഫലം പുര്‍ത്തിയാകാത്തതിനാലാണ് തീയതി നീട്ടിയത്.തിങ്കളാഴ്‌ച വൈകീട്ട് വരെ 1.20 ലക്ഷം അപേക്ഷകളാണ് കിട്ടിയത്.
മീഡിയ അക്കാദമി: അപേക്ഷ 21 വരെ
കേരള മീഡിയ അക്കാദമിയുടെ ഒരു വർഷ പിജി ഡിപ്ലോമ കോഴ്സുകൾക്ക് 21 വരെ അപേക്ഷിക്കാം. ജേണലിസം & കമ്യൂണിക്കേഷൻ, ടിവി ജേണലിസം, പിആർ & അഡ്വർടൈസിങ് കോഴ്സുകളുണ്ട്. യോഗ്യത: ബിരുദം. ഈവർഷം മേയ് 31ന് 35 വയസ്സ് കവിയരുത്. പട്ടിക, ഒഇസി വിഭാഗക്കാർക്ക് 2 വർഷം ഇളവുണ്ട്. ഈ വിഭാഗക്കാർക്ക് ഫീസിളവുമുണ്ട്. ഓൺലൈൻ അഭിരുചിപരീക്ഷയും ഇന്റർവ്യൂവും വഴിയാണു പ്രവേശനം.വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കും www. kkeralamediaacademy.org
നിയമസര്‍വകലാശാലയില്‍ എം.എ. അഡ്വാന്‍സ്ഡ് ഡിപ്ലോമ വിദൂരപഠനം
ഹൈദരാബാദ് നള്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ സെന്റര്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് (ഒ.ഡി.എല്‍.) വിദൂരപഠനരീതിയില്‍ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.വിവിധ പ്രോഗ്രാമുകളിലായി മൂന്നുവര്‍ഷ ബിരുദം, ഡിപ്ലോമ, ബി.ഇ./ബി.ടെക്. ബിരുദം, അഞ്ചുവര്‍ഷ നിയമബിരുദം, ഐ.സി.എസ്.ഐ./ഐ.സി. എ.ഐ./ഐ.സി.എം.എ. ഐ. ഫുള്‍ മെമ്ബര്‍മാര്‍, ഇവയുടെ ഇന്റര്‍മീഡിയറ്റ്/എക്‌സിക്യുട്ടീവ് ഘട്ടം കഴിഞ്ഞവര്‍, യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 16-നകം www.dde.nalsar.ac.in വഴി നല്‍കാം.
സ്വാശ്രയ എൻജിനീയറിങ്: ഈ വർഷം ഫീസ് വർധന ഇല്ല
സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഈ വർഷം ഫീസ് വർധിപ്പിക്കില്ല. കഴിഞ്ഞ വർഷത്തെ ഫീസ് നിരക്കിൽ ബിടെക് പ്രവേശനം നടത്താൻ വൈകാതെ കരാർ ആകും. പ്രവേശന പരീക്ഷ എഴുതാത്തവരും എഐസിടിഇ നിശ്ചയിച്ച യോഗ്യതയുള്ളവരുമായ വിദ്യാർഥികളെക്കൂടി ഒഴിവുള്ള സീറ്റുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നു സ്വാശ്രയ മാനേജ്മെന്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാഷാപഠനത്തിന് ഇഫ്ലു; അപേക്ഷ 31 വരെ
ഇംഗ്ലിഷിലും വിവിധ വിദേശ ഭാഷകളിലും ഉയർന്ന യോഗ്യതകൾ നേടാൻ അവസരമൊരുക്കുന്ന മുൻനിര സ്‌ഥാപനമാണ് ഹൈദരാബാദിലെ ‘ഇഫ്ലു’ (ദി ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി). www.efluniversity.ac.in. ലക്നൗവിലും ഷില്ലോങ്ങിലും കേന്ദ്രങ്ങളുമുണ്ട്. 3 കേന്ദ്രങ്ങളിലേക്കും ഈമാസം 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
എംജി ബിരുദ പ്രവേശനം: സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവകലാശാല ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.
അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും ഓപ്‌ഷനുകൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും പുനക്രമീകരിക്കാനുമുള്ള അവസരം 24ന് വൈകിട്ട് നാലുവരെ ഉണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും 24ന് വൈകിട്ട് നാലുവരെ ലഭിക്കും. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 27ന് പ്രസിദ്ധീകരിക്കും.
പാഠ്യപദ്ധതി പരിഷ്‌കരണം: ഫോക്കസ് ഗ്രൂപ്പുകളുടെ പട്ടിക പരിഗണനയില്‍
പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് നയപരമായ തീരുമാനം വൈകുന്നു. ജനുവരിക്ക് മുമ്പു പാഠ്യപദ്ധതി ചട്ടക്കൂട് കരട് തയ്യാറാക്കാനാണ് തീരുമാനിച്ചതെങ്കിലും ഇതുസംബന്ധിച്ച കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകേണ്ടത്.ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കി കരട് തയ്യാറാക്കി നല്‍കാനാണ് കേന്ദ്ര നിര്‍ദേശം. കരട് നല്‍കിക്കഴിഞ്ഞാല്‍ കാര്യമായ മാറ്റംവരുത്താനാകില്ല.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവര്‍ഷമെങ്കിലും പാഠ്യപദ്ധതി മാറേണ്ടതുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തിന്റെ രീതിശാസ്ത്രത്തില്‍ ഊന്നിയുള്ള പാഠ്യപദ്ധതി പരിഷ്‌കരണം ആകാമെന്നുമാണ് വിലയിരുത്തല്‍.
യു.കെ.യില്‍ ഒരു വര്‍ഷം ഫ്രീയായി പഠിക്കാന്‍ ചീവിനിങ് സ്‌കോളര്‍ഷിപ്പ്
ലോക നേതാക്കന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ യു.കെ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ചീവിനിങ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ.), പങ്കാളികളായ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം അര്‍ഹരായവരെ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എംബസികളും ഹൈക്കമ്മിഷനുകളും ചേര്‍ന്ന് തിരഞ്ഞെടുക്കും.അപേക്ഷ നല്‍കുമ്പോള്‍, അപേക്ഷാര്‍ഥി, ഒരു യു.കെ. സര്‍വകലാശാലയില്‍ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍ പ്രവേശനം നേടുന്നതിന് യോഗ്യതയുള്ള ഒരു അണ്ടര്‍ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കിയിരിക്കണം.അപേക്ഷ https://www.chevening.org/scholarships/ വഴി നവംബര്‍ രണ്ടിന് ജി.എം.ടി. 12.00നകം നല്‍കണം.
0 comments: