2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്‌​.എസ്​.ഇ പ്രവേശനം; പ്രോസ്​പെക്​ടസ്​ നാളെ പ്രസിദ്ധീകരിക്കും

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്‌​.എസ്​.ഇ പ്രവേശന പ്രോസ്​പെക്​ടസ്​ ബുധനാഴ്​ച പ്രസിദ്ധീകരിച്ചേക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആഗസ്​റ്റ്​ 24 മുതല്‍ സെപ്​റ്റംബര്‍ മൂന്നുവരെ നടത്താം.അപേക്ഷ സമര്‍പ്പണത്തിന്​ കുട്ടികളെ സഹായിക്കാന്‍ സര്‍ക്കാര്‍, എയ്​ഡഡ്​ ഹൈസ്​കൂള്‍, ഹയര്‍സെക്കന്‍ഡറികളിലും വി.എച്ച്‌​.എസ്​.ഇകളിലും ഹെല്‍പ്​ ഡെസ്​ക്​ ഒരുക്കും​.ഓണാവധിക്ക്​ ശേഷമേ അധ്യാപകരെ ഹെല്‍പ്​ ഡെസ്​കില്‍ നിയോഗിക്കാനാകൂ എന്നതിനാലാണ്​ അപേക്ഷ 24ന്​ തുടങ്ങിയാല്‍ മതിയെന്ന്​ തീരുമാനിച്ചത്​.

ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് ധനസഹായം; അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തിവരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ്/ പ്യൂവര്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പി.ജി/പി.എച്ച്‌.ഡി) കോഴ്‌സുകള്‍ക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ അധികരിക്കരുത്. www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.അവസാന തിയതി സെപ്റ്റംബര്‍ 20. ഫോണ്‍: 0471 2727379.

പ്ലസ് വണ്‍ പ്രവേശനം: എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട തിരിച്ചു വരുന്നു

എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടാ സീറ്റുകള്‍ തിരിച്ചുവരുന്നു. എയ്ഡഡ് സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തില്‍ 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയും പത്തുശതമാനം സീറ്റുകള്‍ അതത് സമുദായത്തിലെ കുട്ടികള്‍ക്കും നീക്കിവെക്കാനാണ് നിര്‍ദേശം. പ്ലസ് വണ്‍ പ്രവേശന പ്രോസ്‌പെക്ടസില്‍ ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഓഗസ്റ്24ന് പ്രവേശനടപടികള്‍ ആരംഭിക്കാനാണ് ആലോചന.കമ്യൂണിറ്റി സീറ്റുകളില്‍ മെറിറ്റ് പാലിച്ച് ഓണ്‍ലൈനായി പ്രവേശനം നടക്കുന്നതിനാല്‍ മാനേജ്‌മെന്റിന് ആ സീറ്റുകളില്‍ നിയന്ത്രണമുണ്ടാകാനിടയില്ല.ഇത് മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടിയാകും. സംവരണം പാലിക്കപ്പെടണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിറ്റി ക്വാട്ട പുനഃസ്ഥാപിക്കുന്നത്.

സിറിയന്‍ കത്തോലിക്ക: പേരുമാറ്റമറിയാതെ വെട്ടിലായി വിദ്യാര്‍ത്ഥികള്‍

റോമന്‍ കത്തോലിക്ക വിഭാഗത്തിന്റെ (ആര്‍.സി.) പേര് ഔദ്യോഗികനാമമായ സിറിയന്‍ കത്തോലിക്ക അല്ലെങ്കില്‍ സിറോ മലബാര്‍സഭ എന്നു മാറ്റിയതറിയാതെ വെട്ടിലായി വിദ്യാര്‍ത്ഥികള്‍. പ്ലസ്ടു, ഡിഗ്രി പ്രവേശനത്തിനായി കമ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളാണ് പ്രശ്‌നത്തിലാകുന്നത്.റോമന്‍ കത്തോലിക്ക എന്നറിയപ്പെട്ടിരുന്നവര്‍ സിറിയന്‍ കാത്തലിക്/സിറോ മലബാര്‍സഭ എന്നാണ് ഇനിമുതല്‍ രേഖകളില്‍ കാണിക്കേണ്ടതെന്ന് സംവരണേതരവിഭാഗങ്ങള്‍ സംബന്ധിച്ച ജൂണിലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ആര്‍.സി. എന്നാല്‍ ഇനി മുതല്‍ ലത്തീന്‍ കത്തോലിക്കയായി കണക്കാക്കുമെന്നും ആര്‍.സി.എസ്.സി. എന്നൊരു വിഭാഗമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു

സ്കൗട്സിനും ഗൈഡ്സിനും ഡിഗ്രിക്ക് ഗ്രേസ് മാർക്ക്

എല്ലാ സർവകലാശാലകളിലെയും ബിരുദ കോഴ്സ് പ്രവേശനത്തിന് സ്കൗട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ്, നന്മ മുദ്ര സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവർക്ക് 15 മാർക്ക് ഗ്രേസ് മാർക്കായി അനുവദിച്ചു.എൻഎസ്എസ്, എൻസിസി വിദ്യാർഥികൾക്കു കോളജ് പ്രവേശനത്തിനു ബോണസ് മാർക്കായി 15 മാർക്ക് അനുവദിച്ചുവരുന്നുണ്ട്. എന്നാൽ സ്കൗട്സിനും ഗൈഡ്സിനും ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതു സർക്കാരിന്റെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് അനുവദിച്ചത്.

നീറ്റ് 2021: അഡ്മിറ്റ് കാർഡ് സെപ്റ്റംബർ രണ്ടാം വാരം ലഭ്യമാകും

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ അഡ്മിറ്റ് കാർഡ് സെപ്റ്റംബർ രണ്ടാം വാരം ഡൗൺലോഡ് ചെയ്യാം. പരീക്ഷ നടക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ വരുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.സെപ്റ്റംബർ 9 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകും. ഔദ്യോഗിക വെബ്സൈറ്റായ ntaneet.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് കൈവശമില്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല.

കെൽട്രോണിന്റെ നോളഡ്ജ് സെന്ററിൽ വിവിധ കോഴ്സുകളുടെ പ്രവേശനം ആരംഭിച്ചു

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ, പി.എസ്.സി നിയമനങ്ങൾക്കു യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, അഡ്വാൻസ്ഡ് ഓഫീസ് ഓട്ടോമേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (CFA) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.ഏറെ തൊഴിൽ സാധ്യതകളുള്ള ഗ്രാഫിക്സ്, അനിമേഷൻ, വെബ് ഡിസൈനിംഗ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് തുടങ്ങിയ കോഴ്സുകളിലേക്കുമുള്ള പ്രവേശനവും ആരംഭിച്ചിട്ടുണ്ട്.


കാലാവസ്ഥയിൽ പഠിക്കാനേറെ.

പരിസ്ഥിതിയെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന, പ്രകൃതിയിലെ മാറ്റങ്ങളെ ശാസ്ത്രീയമായി പഠിക്കാൻ താൽപര്യമുള്ളവർക്കായി ഒരു കോഴ്സ് കേരള ഡിജിറ്റൽ സർവകലാശാല ഈ വർഷം ആരംഭിക്കുന്നു -ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്. 12 വർഷമായി ഈ മേഖലയിൽ എംഫിൽ നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് എംഎസ്‍സി പ്രോഗ്രാം നിലവിൽ വരുന്നത്.ഡിജിറ്റൽ സർവകലാശാലയുടെ ദേശീയതല എൻ‌ട്രൻസ് പരീക്ഷയും തുടർന്നുള്ള അഭിമുഖവും വഴിയാണ് പ്രവേശനം. ഏതെങ്കിലുമൊരു സയൻസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. 2 ലക്ഷം രൂപയോളമാണ് കോഴ്സ് ഫീയെങ്കിലും എല്ലാ വിദ്യാർഥികൾക്കും സ്കോളർഷിപ് ലഭിക്കും. അവസാന തീയതി: ഈമാസം 24. https://duk.ac.in/admissions2021

കേന്ദ്രസര്‍വകലാശാല പ്രവേശനം: കുസെറ്റിന് സെപ്റ്റംബര്‍ ഒന്നുവരെ അപേക്ഷിക്കാം

കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ് 2021ന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ ഒന്നുവരെയാണ് അപേക്ഷിക്കാന്‍ അവസരം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.സെപ്റ്റംബര്‍ 15, 16, 23, 24 തീയതികളിലാണ് പരീക്ഷ. https://cucet.nta.nic.in വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുക.

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി

ഈ അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയം കാലിക്കറ്റ് സര്‍വകലാശാല നീട്ടി.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്ന് അറിയിച്ചിരുന്നെങ്കിലും തിയതി ഈ മാസം 24ന് വൈകിട്ട് 5വരെ നീട്ടി നല്‍കി.ജനറല്‍ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷാ ഫീസ്. www.admission.uoc.ac.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

ബി.ടെക്‌ സ്‌പോട്ട്‌ അഡ്മിഷന്‍

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെരുമണ്‍ എന്‍ജിനിയറിംഗ്‌ കോളേജില്‍ ബി.ടെക്‌ എന്‍.ആര്‍.ഐ ക്വാട്ടയില്‍ കമ്ബ്യൂട്ടര്‍ സയന്‍സ്‌, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്‌ എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നുമുതല്‍ സ്പോട്ട്‌ അഡ്മിഷന്‍ നടത്തും. നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 9447150400, 9447013719, 9745390261. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : www.perumonec.ac.in

കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) 25 വരെഅപേക്ഷിക്കാം

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ, കേരള സർവ്വകലാശാലയുടെ കീഴിൽ, എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം.അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/ സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. 9446529467, 04712327707


0 comments: