2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ് വൺ അപേക്ഷ നാളെയില്ല: ഓൺലൈൻ അപേക്ഷകൾ 24മുതൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻഅപേക്ഷകൾ 24മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.സംവരണവുമായി ബന്ധപ്പെട്ട കോടതിവിധികളുടെ പശ്ചാത്തലത്തിൽ പ്രാസ്പെക്ടസിൽ മാറ്റം വരുത്തിയാണ് ഈവർഷം അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തിയതി നീട്ടിയത്.

പ്രാക്ടിക്കൽ ക്ലാസുകൾ വീട്ടിൽ: വിദ്യാഭ്യാസ വകുപ്പിന്റെ ‘വീട് ഒരു വിദ്യാലയം’ പദ്ധതിയ്ക്ക് തുടക്കം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഒരുവർഷത്തിലേറെയായി തുറന്നു പ്രവർത്തിച്ചിട്ടില്ല. വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാബന്ധിതമായ പഠനാനുഭവങ്ങൾ നിലവിലെ ഫസ്റ്റ്ബെൽ ക്ലാസുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ല. കുട്ടികൾ അതാത് കാലങ്ങളിൽ നേടേണ്ട ശേഷികൾ നേടേണ്ടത് തുടർ വിദ്യാഭ്യാസത്തിന് അത്യാവശ്യമാണ്.കുട്ടിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് ‘വീട് ഒരു വിദ്യാലയം’. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണയോടുകൂടി പഠനപ്രവർത്തനങ്ങൾ ഓരോ കുട്ടിയിലുമെത്തിച്ച് വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി അവസരം നൽകുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൊതുസമൂഹത്തിലെ വിദ്യാഭ്യാസ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും കൂട്ടായ്മയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ബിരുദ പ്രവേശനം: സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 24ന് വൈകിട്ട് നാല് മണി വരെ ഉണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24 ന് വൈകിട്ട് നാല് മണി വരെ ലഭിക്കും. ആദ്യ അലോട്മെന്റ് ലിസ്റ്റ് ആഗസ്റ്റ് 27നു പ്രസിദ്ധീകരിക്കും.

നിയമസര്‍വകലാശാലയില്‍ എം.എ. അഡ്വാന്‍സ്ഡ് ഡിപ്ലോമ വിദൂരപഠനം

ഹൈദരാബാദ് നള്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ സെന്റര്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് (ഒ.ഡി.എല്‍.) വിദൂരപഠനരീതിയില്‍ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.വിവിധ പ്രോഗ്രാമുകളിലായി മൂന്നുവര്‍ഷ ബിരുദം, ഡിപ്ലോമ, ബി.ഇ./ബി.ടെക്. ബിരുദം, അഞ്ചുവര്‍ഷ നിയമബിരുദം, ഐ.സി.എസ്.ഐ./ഐ.സി. എ.ഐ./ഐ.സി.എം.എ. ഐ. ഫുള്‍ മെമ്ബര്‍മാര്‍, ഇവയുടെ ഇന്റര്‍മീഡിയറ്റ്/എക്‌സിക്യുട്ടീവ് ഘട്ടം കഴിഞ്ഞവര്‍, യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 16-നകം www.dde.nalsar.ac.in വഴി നല്‍കാം.

ഡിജിറ്റൽ സർവകലാശാല എംടെക്, എംഎസ്‌സി: അപേക്ഷ 24 വരെ

ഡിജിറ്റൽ സർവകലാശാലയുടെ എംടെക്,എംഎസ്‌സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  24 വരെ അപേക്ഷിക്കാം..സർവകലാശാല ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഭാഗമാകാനും അതിലൂടെ സ്റ്റൈപ്പൻഡ് നേടാനും മൂന്നാം സെമസ്റ്റർ മുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. മറ്റു സ്കോളർഷിപ്പുകൾ ലഭിക്കാത്ത, അർഹതയുള്ളവിദ്യാർഥികൾക്ക് തുടർപഠനം സാധ്യമാക്കാൻ സർവകലാശാല നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാ.പ്രവേശനം, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി ; പൊതുപ്രവേശന പരീക്ഷ 29ന്

കേന്ദ്ര സര്‍വകലാശാലയായ’ ഇന്ത്യന്‍ മാരിടൈം’ സര്‍വകലാശാലയുടെ ചെന്നൈ, മുംബൈ, നവി മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊല്‍ക്കത്ത കാമ്ബസുകളിലായി 2021-22 അധ്യയന വര്‍ഷം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി കോഴ്​സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMU-CET 2021) ആഗസ്​റ്റ്​ 29ന്​ ദേശീയതലത്തില്‍ സംഘടിപ്പിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.imu.edu.inല്‍ ലഭ്യമാണ്​. എന്‍ട്രന്‍സ്​ ടെസ്​റ്റില്‍ പ​​ങ്കെടുക്കുന്നതിന്​ ഓണ്‍ലൈനായി ആഗസ്​റ്റ്​ 20നകം രജിസ്​റ്റര്‍ ചെയ്യണം

നിയമസര്‍വകലാശാലയില്‍ എം.എ. അഡ്വാന്‍സ്ഡ് ഡിപ്ലോമ വിദൂരപഠനം: ഓഗസ്റ്റ് 16-നകം അപേക്ഷിക്കാം

ഹൈദരാബാദ് നള്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ സെന്റര്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് (ഒ.ഡി.എല്‍.) വിദൂരപഠനരീതിയില്‍ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.വിവിധ പ്രോഗ്രാമുകളിലായി മൂന്നുവര്‍ഷ ബിരുദം, ഡിപ്ലോമ, ബി.ഇ./ബി.ടെക്. ബിരുദം, അഞ്ചുവര്‍ഷ നിയമബിരുദം, ഐ.സി.എസ്.ഐ./ഐ.സി. എ.ഐ./ഐ.സി.എം.എ. ഐ. ഫുള്‍ മെമ്പമ്പര്‍മാര്‍, ഇവയുടെ ഇന്റര്‍മീഡിയറ്റ്/എക്‌സിക്യുട്ടീവ് ഘട്ടം കഴിഞ്ഞവര്‍, യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 16-നകം www.dde.nalsar.ac.in വഴി നല്‍കാം.

മണിപ്പുർ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം: 19വരെ സമയം

മണിപ്പുർ ഇംഫാലിലുള്ള നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 10നാണ് പ്രവേശന പരീക്ഷ.അപേക്ഷകൾ  https://nsu.nta.ac.inവഴി ഓഗസ്റ്റ് 19 വരെ നൽകാം. കേന്ദ്ര യുവജനകാര്യ-സ്പോർട്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്.), ബാച്ചിലർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ് (ബി.എസ്.സി-സ്പോർട്സ് കോച്ചിങ്) കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

പാഠപുസ്തക വിതരണത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11കോടിയോളം രൂപ: കുടിശ്ശിക ഉടൻ അടയ്ക്കണം

കഴിഞ്ഞ 10വർഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്ത ഇനത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11 കോടിയോളം രുപ. ഈ കുടിശ്ശിക പണം സ്കൂളുകൾ ഉടൻ അടച്ചുതീർക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഈ മാസം 25നു മുൻപ് കുടിശിക തീർക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ഈ മാസം 9 വരെയുള്ള കുടിശികയുടെ വിവരങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. പാഠപുസ്തകങ്ങൾ നൽകിയതിൽ വൻ കുടിശ്ശിക ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സി-ആപ്റ്റ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. 


0 comments: