2025, ജൂൺ 28, ശനിയാഴ്‌ച

ഇന്ത്യയിലോ വിദേശത്തോ പഠിക്കാം; 30 ലക്ഷം രൂപ വരെ വായ്പയ്ക്കായി അപേക്ഷിക്കാം



മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷനും ചേർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പ നൽകുന്നു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ മക്കൾക്കാണ് ഈ സഹായം.

കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ ലഭിക്കുക. ഇന്ത്യയിൽ പഠിക്കാനായി പരമാവധി 20 ലക്ഷം രൂപയും വിദേശത്ത് പഠിക്കാൻ 30 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഈ വായ്പ 5 വർഷംക്കുള്ളിൽ ഉള്ള സാങ്കേതിക കോഴ്സുകൾക്കും തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന കോഴ്സുകൾക്കും മാത്രം ബാധകമാണ്.

കോഴ്സ് പൂർത്തിയാക്കി 6 മാസത്തിനുള്ളിലോ അല്ലെങ്കിൽ ജോലി ലഭിച്ച ശേഷമോ (ഏതാണോ ആദ്യം) വായ്പ തിരിച്ചടവ് തുടങ്ങണം. അതുവരെ വായ്പയ്ക്ക് മോറട്ടോറിയം (തിരിച്ചടവ് ആരംഭിക്കാത്ത കാലയളവ്) ലഭിക്കും.

  • കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുള്ളവർക്ക് 3% പലിശ.
  • 8 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 8% പലിശ.
  • 8 ലക്ഷം രൂപ വരെ വരുമാനമുള്ള വനിതാ അപേക്ഷകർക്ക് 3% പലിശ.

താൽപ്പര്യമുള്ളവർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മത്സ്യഫെഡ് ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്: www.matsyafed.in അല്ലെങ്കിൽ ഫോൺ: 0471-2458606, 2457756, 2457172.

0 comments: