2025, നവംബർ 5, ബുധനാഴ്‌ച

ഒൻപതാം ക്ലാസ് മുതൽ പിജി വരെ വിദ്യാർത്ഥികൾക്ക് SBIയുടെ ആശ സ്കോളർഷിപ്പ്: 15,000 മുതൽ 20 ലക്ഷം രൂപ വരെ

                             


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം (പിജി) വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനം പൂർത്തിയാകുന്നതുവരെ സാമ്പത്തിക സഹായം ലഭിക്കും. ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഇതിൽ ഉൾപ്പെടും.


സ്കോളർഷിപ്പ് ആനുകൂല്യം 


രാജ്യത്തുടനീളം ഈ വർഷം 23,230 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കും. പ്രതിവർഷം ₹15,000 മുതൽ പരമാവധി ₹20 ലക്ഷം വരെ സഹായം ലഭ്യമാകും.


ആർക്കെല്ലാം അപേക്ഷിക്കാം??

  • ഒൻപതാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്ക് പുറമെ, ഐഐടികൾ, ഐഐഎമ്മുകൾ, മെഡിക്കൽ, പ്രൊഫഷണൽ സ്ഥാപനങ്ങൾ തുടങ്ങിയവയിലും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 
  • വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവസരം ഉണ്ട്. എൻഐആർഎഫ് (NIRF) ടോപ്പ് 300 ലിസ്റ്റിലുളളതോ, നാക് (NAAC) ‘എ’ ഗ്രേഡ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് മുൻഗണന.

യോഗ്യതാമാനദണ്ഡം

  • അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75% മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. 
  • സ്കൂൾ വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം ₹3 ലക്ഷം കവിയരുത്.
  • കോളേജ്/പിജി വിദ്യാർത്ഥികൾക്കുള്ള പരിധി ₹6 ലക്ഷമാണ്.
  • പെൺകുട്ടികൾക്കായി 50% സീറ്റുകളും, SC/ST വിഭാഗങ്ങൾക്ക് 25% സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്.

Note: പ്രത്യേക വിഭാഗങ്ങൾക്ക് ഇളവുണ്ട് — മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 67.5% മാർക്ക് അല്ലെങ്കിൽ 6.3 സിജിപിഎ നേടിയവർക്കും അപേക്ഷിക്കാം.


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

Click Here


തുടർന്നു വരുന്ന പേജിൽ Apply Now ക്ലിക്ക് ചെയ്യുക 







0 comments: