കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10 വരെ നീട്ടി.
50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷകള്‍ admissions.keralauniversity.ac.in/css2024/ എന്ന വെബ്സൈറ്റ് വഴി നല്‍കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2308328.
0 comments: