2024, ജൂൺ 22, ശനിയാഴ്‌ച

കേരള ബിരുദ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെന്റ് പുറത്ത് വിട്ടു


                                               


2024-25 അധ്യയന വർഷത്തിലെ കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് അപേക്ഷകർക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.

അലോട്ട്മെന്റ് കിട്ടിയവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾവെബ്സൈറ്റിൽ) ഓൺലൈനായി അടക്കുകയും ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. നിലവിൽ ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് ഫീസ് കെട്ടിയവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല.

അലോട്ട്മെന്റ് കിട്ടിയവർ മെമ്മോയിൽ പറഞ്ഞിരിക്കുന്നതുപോലെ അതാത് തീയതികളിൽ (18.06.2024 to 22.06.2024) യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി Permanent Temporary അഡ്മിഷൻ എടുക്കേണ്ടതാണ്. എന്നാൽ ഈ ഘട്ടത്തിൽ Temporary/ Permanent അഡ്‌മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന മൂന്നാം അലോട്ട്മെന്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

നിലവിൽ അഡ്‌മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐ.ഡി. നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അതിനാൽ അപാർ (APAAR) ഐ.ഡി. ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി തന്നെ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.

0 comments: