2024, ജൂൺ 22, ശനിയാഴ്‌ച

ഓസ്ട്രേലിയയിൽ പഠിക്കാം, 60 ലക്ഷം രൂപ സ്കോളർഷിപ്പോട് കൂടി; അവസരവുമായി ഡീക്കിൻ യൂണിവേഴ്സിറ്റി


                                                 



ഓസ്ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലേഴ്‌സ് മെറിറ്റോറിയസ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് (വിഎസ്എംഎസ്‌പി) അപേക്ഷകൾ ക്ഷണിച്ചു. അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ താത്പര്യമുള്ള അർഹരായവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഇതിൽ യൂണിവേഴ്സിറ്റിയുടെ തന്നെ ചേഞ്ചിംഗ് ലൈവ്സ് പദ്ധതിയുടെ ഭാഗം കൂടിയാണ് സ്കോളർഷിപ്പ്. നിലവിൽ 60 ലക്ഷം വീതമുള്ള പത്ത് സ്കോളർഷിപ്പ് പ്രോഗ്രാമുകളാണുള്ളത്. ബിരുദ, ബിരുദാനന്തര പഠനങ്ങൾക്കുള്ള സ്കോളർഷിപ്പ് വി‌ക്ടോറിയയിൽ സ്ഥിതി ചെയ്യുന്ന ക്യാംപസിലായിരിക്കും ഉണ്ടാവുക. ഇതിൽ തന്നെ ഇന്ത്യൻ വിദ്യാർഥികൾക്ക് എല്ലാവർഷവും ഈ സ്കോളർഷിപ്പിൻ്റെ ആനുകൂല്യം വൻതോതിൽ ലഭിക്കുന്നതായി യൂണിവേഴ്‌സിറ്റി അവരുടെ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ന്യൂഡൽഹിയിലുള്ള ഡീക്കിൻ സൗത്ത് ഏഷ്യ ഓഫീസിൽ നടക്കുന്ന സെലക്ഷന്റെ മികവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക. മാത്രമല്ല ഓൺലൈൻ അഭിമുഖം എന്നിവയും സ്കോളർഷിപ്പ് ലഭിക്കാനുള്ള കടമ്പകളിൽ ഒന്നാണ്. കൂടാതെ സ്കോളർഷിപ്പുകളിലൊന്ന് പൂർണമായും കായിക രംഗത്തെ മികവിനെഅടിസ്ഥാനമാക്കിയുള്ളതാണ്.

ബിരുദ കോഴ്സിനുള്ള യോഗ്യത ചുവടെ കൊടുത്തിരിക്കുന്നു
  • ഇന്ത്യയിൽ താമസിക്കുന്നവരായിരിക്കണം
  • 12-ാം ക്ലാസ് ഫലം അടിസ്ഥാക്കിയാണ് സെലക്ഷൻ. ഇനി അപേക്ഷ നൽകുമ്പോൾ ഫലം വന്നില്ലെങ്കിൽ കിട്ടാനിടയുള്ള ഏകദേശ മാർക്ക് വെച്ച് അപേക്ഷിക്കാം.
  • സർവകലാശാല നിർദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം പ്രധാനമായും നേടിയിരിക്കണം.
  • പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിരിക്കണം. 

ബിരുദാനന്തര കോഴ്‌സിനുളള യോഗ്യത
  • ഇന്ത്യയിൽ താമസമാക്കിയ വിദ്യാർഥിയായിരിക്കണം. 
  • 85 ശതമാനത്തിലധികം സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോർഡ് ഹയർ സെക്കൻഡറി പരീക്ഷയിൽ മാർക്കുണ്ടാകണം. അല്ലെങ്കിൽ എടുത്തിരുന്ന ബിരുദ കോഴ്സിന് 80 ശതമാനത്തിലധികം മാർക്കുണ്ടായാലും മതി. 
  • ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് അല്ലെങ്കിൽ എടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ് (പഠനമേഖല) മികവ് ഉണ്ടായിരിക്കണം. 
  • കോ-കരിക്കുലർ (പാഠ്യേതര വിഷയങ്ങൾ) ആക്‌ടിവിറ്റികളുള്ള മികവും പരിശോധിക്കുന്നതാണ്.

0 comments: