2021, മേയ് 19, ബുധനാഴ്‌ച

കുട്ടികളെ സ്കൂളിൽ ചേർക്കൽ ആരംഭിച്ചു ,ഇപ്പോൾ ഓൺലൈൻ ആയിട്ട് ടി .സ് ക്ക് അപേക്ഷ കൊടുക്കാം-How To Apply For Transfer Certificate(TC) Online-Simple Step On Mobile-2021


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് പൊതു വിദ്യാലയങ്ങളിലേക്ക് ഉള്ള പ്രവേശനം ബുധനാഴ്ച മുതൽ ആരംഭിക്കും. പ്രവേശന നടപടികൾ ഓൺലൈനായി ആയിരിക്കും ഉണ്ടാവുക. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങുന്ന സർക്കുലർ പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് നൽകി. എട്ടുവരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കുന്നതായിരിക്കും. രക്ഷിതാക്കൾക്ക് സമ്പൂർണ്ണ പോർട്ടൽ വഴിയോ (sampoorna.kite.kerala.gov.in) പ്രധാന അധ്യാപകരുമായി ഫോൺ മുഖേന ബന്ധപ്പെട്ടോ പ്രവേശന നടപടികൾ പൂർത്തീകരിക്കാം. രേഖകളും മറ്റു വിശദാംശങ്ങളും ലോക്ക് ഡൗണിനു ശേഷം സ്കൂളിൽ എത്തിച്ചാൽ മതി. ലോക്ക് ഡൗണിന് ശേഷവും സ്കൂളുകളിൽ ചേർത്താം.ഇതര സംസ്ഥാനങ്ങൾ വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തിരികെ എത്തിയവർക്ക് രേഖകളുടെ കുറവുണ്ടെങ്കിലും സ്കൂളുകളിൽ ചേരാം. സ്കൂൾ മാറാൻ ഉദ്ദേശിക്കുന്നവർക്ക് ടി സിക്ക് വേണ്ടി ഓൺലൈനായി അപേക്ഷിക്കാം. ഒന്നുമുതൽ എട്ടുവരെയുള്ള മുഴുവൻ കുട്ടികളെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലും ഒമ്പതാം ക്ലാസുകാരെ നിലവിലുള്ള പ്രത്യേക സാഹചര്യത്തിന് അടിസ്ഥാനത്തിലും തൊട്ടടുത്ത ക്ലാസുകളിലേക്ക് 25 നകം സ്ഥാനക്കയറ്റം ലഭിക്കും. സ്ഥാനക്കയറ്റം ടീച്ചർമാർ വീടുകളിൽ ഇരുന്ന് 25നകം പൂർത്തീകരിക്കണം.സ്ഥാനക്കയറ്റം ലഭിച്ച് എത്തുന്ന മുഴുവൻ വിദ്യാർഥികളെയും അതത് ക്ലാസ് ടീച്ചർമാർ ഫോൺ വിളിച്ച് അവരുടെ അക്കാദമിക് നിലയും വൈകാരിക പശ്ചാത്തലവും സംബന്ധിച്ച് വിശദമായി സംസാരിക്കണം. ഡിജിറ്റൽ ക്ലാസുകളിലൂടെ നടത്തിയ പ്രവർത്തനം അവലോകനം ചെയ്യണം. മെയ് 30നകം ഈ പ്രവർത്തനങ്ങളെല്ലാം അധ്യാപകർ പൂർത്തീകരിച്ച് പ്രധാന അധ്യാപകർക്ക് റിപ്പോർട്ട് സമർപ്പിക്കണം. അവർ ബന്ധപ്പെട്ട ഉപജില്ല/ ജില്ലാ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണം. തുടർന്ന് ഇവ ഉപഡയറക്ടർ മുഖാന്തിരം ഇ-മെയിൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയക്കണം. സ്കൂളുകളിൽ നിന്ന് നേരിട്ട് അയക്കാൻ 

വിദ്യാർത്ഥികൾക്ക് ടി.സി വാങ്ങി മറ്റൊരു വിദ്യാലയത്തിൽ ചേരാൻ ഇപ്പൊ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം ഓൺലൈൻ ആയിട്ട് ടി.സി ക്ക് അപേക്ഷ കൊടുക്കുന്ന മുഴുവൻ ഘട്ടവും താഴെ കൊടുക്കുന്നു 

ഓൺലൈൻ ആയിട്ട് ടി .സി ക്ക് അപേക്ഷ കൊടുക്കാൻ ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക 

Click Here

  • ശേഷം നിങ്ങൾക്കു താഴെ കാണുന്ന സ്ക്രീൻ ഓപ്പൺ ആകും അതിൽ Online Transafer Application എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക 


  • അപ്പോൾ നിങ്ങൾക്കു ടി .സി അപേക്ഷ അപ്ലിക്കേഷൻ ഫോം കിട്ടും,ഇത് വെക്തമായി വായിക്കുക ശേഷം തെറ്റാതെ പൂരിപ്പിക്കുക 

  • പൂർണ്ണമായി പൂരിപ്പിച്ചതിനു ശേഷം താഴെ കാണുന്ന Submit ബട്ടൺ ക്ലിക്ക് ചെയ്യുക 
  • ശേഷം നിങ്ങൾക് നിങ്ങളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് കാണാൻ സാധിക്കും,അതിനു വേണ്ടിയിട്ട് മുകളിൽ കാണുന്ന Application Status എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 


  • ശേഷം കാണുന്ന സ്‌ക്രീനിൽ നിങ്ങളുടെ റഫറൻസ് ഐഡി ,മൊബൈൽ നമ്പർ നൽകുക ശേഷം Submit ക്ലിക്ക് ചെയ്യുക 
  • അപ്പോൾ അപ്ലിക്കേഷൻ സ്റ്റാറ്റസ് വ്യക്തമായത് കാണാൻ സാധിക്കും 

0 comments: