2021, മേയ് 19, ബുധനാഴ്‌ച

ഐഎഫ്ടികെയിൽ ഫാഷൻ ഡിസൈനിങിന് വേണ്ടി അപേക്ഷിക്കാൻ അവസരം :fashion designing at IFTK;Apply now


 ശ്രേഷ്ഠ സ്ഥാപനം" നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി"യുമായി ചേർന്ന് കേരള സർക്കാർ തുടങ്ങിവെച്ച കുണ്ടറ ഐഎഫ്ടികെയിൽ 4 വർഷ ബി-ഡിസ് (ബാച്ലർ ഓഫ് ഡിസൈൻ ) കോഴ്സുകളിലേക്ക് പ്രവേശനത്തിന് അവസരം. ജൂൺ 15 വരെ അപേക്ഷിക്കാനുള്ള സമയം ഉള്ളു.  

എഐസിടിഇ അംഗീകാരമുള്ള ഈ കോഴ്സിന് കേരള സർവ്വകലാശാലയുടെ ബിരുദം ഉണ്ട്. അഭിരുചി പരീക്ഷ സെലക്ഷന്റെ ഭാഗമായി  നടത്തുന്നതായിരിക്കും. ഇതിൽ ജനറൽ എബിലിറ്റി( ക്വാണ്ടിറ്റേറ്റീവ് / അനലിറ്റിക്കൽ / കമ്മ്യൂണിക്കേഷൻ എബിലിറ്റി, ഇംഗ്ലീഷ് ആശയഗ്രഹണം, വിശകലനശേഷി, പൊതു വിജ്ഞാനം) സർഗ്ഗശേഷി ( നിരീക്ഷണപാടവം, പുതു ചിന്ത, രൂപകൽപന വൈഭവം ) എന്നിവയിൽനിന്നും ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

 പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്ക് ഇന്റർവ്യൂ പങ്കെടുക്കേണ്ടതായിരിക്കും. ഭാവന, നേട്ടങ്ങൾ, വിദ്യാർത്ഥികളുടെ കരിയർ ലക്ഷ്യം, ആശയവിനിമയം, ഫാഷൻ മേഖലയ്ക്ക് ഇണങ്ങുന്ന ഗുണങ്ങൾ, പൊതു വിജ്ഞാനം തുടങ്ങിയ ഇതിൽ പരിശോധിക്കുന്നതാണ്.

 യോഗ്യത:

+2വിൽ 50% മാർക്കോടെ എങ്കിലും പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്

ഫീസ് അനുബന്ധ കാര്യങ്ങൾ :

 സെമസ്റ്റർ ഫീസ് 48000 രൂപയാണ്

 7000 രൂപ തുടക്കത്തിൽ വേറെ അടയ്ക്കേണ്ട

  •  പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

 ഇതിനുവേണ്ടി പ്രോസ്പെക്റ്റസ് സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫീസ് 1500 രൂപ

 വിവരങ്ങൾക്ക് വേണ്ടി :

0474-2547775;iftk.govt@gmail.com

www.iftk.ac.in.


0 comments: