2021, മേയ് 19, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ; SSLC,Plus one, Plus two, CBSE 10,12 news


സംസ്ഥാനത്തെ  വിദ്യാലയങ്ങളിലെ ഓൺലെെൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇനി കേന്ദ്രീകൃത പ്ലാറ്റ്‌ ഫോം.

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റാണ് 10, പ്ലസ്‌ ടു ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾക്കായി പദ്ധതി തയ്യാറാക്കുന്നത്.സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നത്‌. ഓരോ വിഷയത്തിലും ക്ലാസെടുക്കുന്ന അധ്യാപകരെ നേരിൽ കാണാനും  വിദ്യാർഥികളെ മുഴുവൻ ഓൺലൈനിൽ കണ്ട്‌ അധ്യായനം നടത്താനും അധ്യാപകർക്കും പൊതുവിദ്യാലയങ്ങളിൽ അവസരം ലഭിക്കും.വിക്ടേഴ്‌സ്‌ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകൾ ഈ ഓൺലൈൻ ലിങ്കിലൂടെയും അധ്യാപകർക്ക്‌ കാണിക്കാനാകും.

പൊതുവിദ്യാലങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍


സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ വിവരിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി.പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കള്‍ക്ക് സമ്പൂര്‍ണ പോര്‍ട്ടലില്‍ (sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കിയിട്ടുണ്ട്.ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ലെങ്കില്‍ പ്രധാനാധ്യാപകര്‍ക്ക് ഫോണ്‍ മുഖേനയും രക്ഷിതാക്കളെ വിളിച്ച് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. അനുബന്ധരേഖകളും മറ്റ് വിശദാംശങ്ങളും ലോക്ഡൗണ്‍ പിന്‍ലിച്ചശേഷം സ്‌കൂളുകളിലെത്തിച്ചാല്‍ മതി.

ലോ അക്കാദമി: പ്രവേശനത്തിനു ഇപ്പോൾ അപേക്ഷിക്കാം

കേരള ലോ അക്കാദമി ലോ കോളേജിൽ 2021-–-22 അധ്യയന വർഷത്തെ പഞ്ചവത്സര ബിഎ എൽഎൽബി, പഞ്ചവത്സര ബികോം എൽഎൽബി, ത്രിവത്സര എൽഎൽബി, എൽഎൽഎം, എംബിഎൽ കോഴ്സുകളിലേക്കോണ്‌ അപേക്ഷ ക്ഷണിച്ചത്‌. പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി കോഴ്സുകൾക്ക് 45 ശതമാനം മാർക്കോടെ പ്ലസ്ടു ആണ്‌ യോഗ്യത. അപേക്ഷ ഫീസ് 1,250 രൂപ. ത്രിവത്സര എൽഎൽബി കോഴ്സിന്‌ 45 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽനിന്ന്‌ ബിരുദമാണ്‌ യോഗ്യത. അപേക്ഷ ഫീസ്: 1,000 രൂപ. എൽഎൽഎം, എംബിഎൽ കോഴ്സുകൾക്ക് അംഗീകൃത സർവകലാശാലയിൽനിന്ന്‌ നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000 രൂപ. അപേക്ഷകൾ ഓൺലൈൻ വഴി  (www.keralalawacademy.in) നൽകാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

കീം 2020 ഓൺലൈൻ സേവനങ്ങൾ പിൻവലിക്കുന്നു

പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള കീം 2020 സംബന്ധമായ ഡാറ്റാ ഷീറ്റ്‌, മറ്റ്‌ ഓൺലൈൻ സൗകര്യങ്ങൾ എന്നിവ മെയ്‌ അഞ്ചിന്‌ പിൻവലിക്കും. പിന്നീട്‌ ഈ സേവനങ്ങൾ ലഭിക്കില്ല.കീം 2020 അപേക്ഷാർഥികളുടെ കൈവശം ഇവയുടെ പ്രിന്റൗട്ടുകൾ ഇല്ലാത്തതിനാൽ ഇപ്പോൾ ലഭ്യമായ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തി ഭാവിയിൽ ഉപയോഗത്തിനുവേണ്ടി KEAM 2020-–-Candidate Portal എന്ന ലിങ്കിൽ ലോഗിൻചെയ്‌ത്‌ പ്രിന്റൗട്ടുകൾ എടുത്ത്‌ സൂക്ഷിക്കണം. ഓൺലൈൻ സേവനങ്ങൾ പിൻവലിച്ചശേഷം ഇത്തരം പ്രിന്റൗട്ടുകൾക്കുവേണ്ടിയുള്ള അപേക്ഷ പരിഗണിക്കുന്നതല്ല. ഫോൺ: 0471 2525300

മികച്ച പ്രവർത്തനം: കൈറ്റിന് ‘എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം’

കോവിഡ് കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം ലഭിച്ചു. ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷനും വേൾഡ് സമ്മിറ്റ് അവാർഡും കൂടി
ഏർപ്പെടുത്തിയതാണ് എംബില്ല്യൻത്ത് അവാർഡ്.


ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം

സ്കൂൾ വിദ്യാർഥികളുടെ ക്ലാസ് സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാക്കുന്ന പഠന പുരോഗതിരേഖ ഒമ്പതാം ക്ലാസിന് മാത്രം ബാധകമാക്കും. ഒൻപതാം ക്ലാസുകാരുടെ പഠന മികവ് വിലയിരുത്തൽ നടത്തി മെയ്‌ 25നകം ക്ലാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കും.ഒന്നുമുതൽ 8വരെ ക്ലാസുകളിലെ കുട്ടികളുടെ പ്രമോഷന് പഠന പുരോഗതിരേഖ തയ്യാറാക്കണ്ടെന്നാണ് തീരുമാനം. ഈ ക്ലാസുകളിലെ കുട്ടികളുടെ വിലയിരുത്തൽ പിന്നീട് മതിയെന്നാണ് തീരുമാനം.

സിബിഎസ്ഇ പത്താംക്ലാസ് ഫലം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റെണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി. സ്കൂളുകൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ നേരത്തെ ജൂൺ 11വരെയാണ് സമയം നൽകിയിരുന്നത്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. ഇതേതുടർന്ന് പത്താംക്ലാസ്സ് ഫലം ഇനിയും വൈകും.

സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 26 ന് 5 മണി വരെ ദീർഘിപ്പിച്ചു.

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 26 ന് 5 മണി വരെ ദീർഘിപ്പിച്ചു. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2020 ഏപ്രിൽ 21 നും 2021 മേയ് 26 നും ഇടയിൽ ലഭിച്ചതായിരിക്കണം.)  ഇവ പാസ്സാകുന്ന പക്ഷം ഹാജരാക്കണം.



0 comments: