2021, മേയ് 18, ചൊവ്വാഴ്ച

പി എം കിസാൻ എട്ടാമത്തെ ഘടു ഇത് വരെ നിങ്ങളുടെ അക്കൗണ്ടിൽ കയറിയില്ലെ? എങ്കിൽ നിങ്ങൾക്ക് പരാതി നൽകാം.

                                    


പിഎം കിസാന്റെ  ഏപ്രിൽ-മെയ് ഘടു അതായത്‌ എട്ടാമത്തെ ഗഡു ഈ മാസം 14ന്‌ 9 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. എങ്കിലും ഇത് വരെയും പണം ലഭിക്കാത്ത കർഷകർ ഏറെയാണ്. ലഭിക്കാത്തവരുടെ സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ FTO is generated and payment  confirmation is pending എന്നാണ് കാണിക്കുന്നത്. എന്നാൽ ചിലരുടെ അക്കൗണ്ടുകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും പണം ലഭിച്ചിട്ടുള്ളത് ആയും കാണുന്നുണ്ട്. പക്ഷേ എസ്എംഎസ് എത്തിയിട്ടില്ല.

നിങ്ങൾക്ക് പി എം കിസാന്റെ പണം അക്കൗണ്ടിൽ ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യണം.


നിങ്ങൾക്ക് നിങ്ങളുടെ സ്റ്റാറ്റസ് ഓൺലൈനിൽ ചെക്ക് ചെയ്യാൻ സാധിക്കും.സ്റ്റാറ്റസ് പരിശോധിച്ചിട്ടും ഒന്നും അറിയാൻ കഴിഞ്ഞില്ലെങ്കിൽ ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക.

പണം കുടുങ്ങുന്നത് എന്ത് കൊണ്ട്


ഗുണഭോക്താക്കളുടെ രേഖകൾ പൂർത്തിയാകാത്തതിനാലോ അല്ലെങ്കിൽ ആധാർ അക്കൗണ്ട് നമ്പർ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയിലെ തെറ്റ് മൂലമോ ആളുകളുടെ പണം കുടുങ്ങുന്നു.ഇത്തരത്തിൽ തെറ്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പണം ലഭിക്കുകയില്ല എത്രയും പെട്ടെന്ന് അത് ശരിയാക്കുക.

സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം


 • ആദ്യമായി പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ സന്ദർശിക്കുക.
 • വലതുവശത്ത് ഫാർമേഴ്സ് കോർണർ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.
 • ഇവിടെ benificiery status എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പുതിയ ഒരു പേജ് തുറക്കും.
 • ഈ പേജിൽ ആധാർ നമ്പർ അക്കൗണ്ട് നമ്പർ മൊബൈൽ നമ്പർ എന്നതിൽ ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • നമ്പർ പൂരിപ്പിച്ചതിന് ശേഷം Get data ക്ലിക്ക് ചെയ്യുക.
 • ഇവിടെ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഏത് ഇൻസ്റ്റാൾമെൻറ് വന്നു ഏതു ബാങ്ക് അക്കൗണ്ടിൽ ആണ് ക്രെഡിറ്റ് ആയത് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും.
 • പിഎം കിസാന്റെ എട്ടാം ഘടുവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും.
ഇനി നിങ്ങളുടെ സ്റ്റാറ്റസിൽ F T O is generated and payment confirmation is pending എന്നാണ് കാണിക്കുന്നതെങ്കിൽ ഫണ്ട് കൈമാറ്റ പ്രക്രിയ ആരംഭിച്ചുവെന്നും രണ്ടുദിവസത്തിനുള്ളിൽ നിങ്ങളുടെെ അക്കൗണ്ടിലേക്ക് പണം എത്തുമെന്നും മനസ്സിലാക്കുക.

പിഎം കിസാൻ മന്ത്രാലയവുമായി എങ്ങനെ ബന്ധപ്പെടാം.


നിങ്ങൾക്ക് എന്തെങ്കിലും പരാതിയോ മറ്റോ ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടാം.

 • പിഎം കിസാൻ ടോൾഫ്രീ നമ്പർ:18001155266
 • പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ:155261
 • പിഎം കിസാൻ ലാൻഡ്‌ലൈൻ നമ്പറുകൾ:011-23381092,23382401
 • പിഎം കിസാന്റെ മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:011-24300606,0120-6025109
 • ഇമെയിൽ ഐഡി:pmkisan-ict@gov.in

0 comments: