2021, മേയ് 18, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ -Plus One Exam No Fear, SSLC , Plus Two Practical Exam,CBSE Result Date Changed Etc..-Today's High Lights

 




തൊഴിലധിഷ്ഠിത കോഴ്സിലേക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ്, ഡി.സി.എ., അക്കൗണ്ടിങ്, ടീച്ചേഴ്സ് ട്രെയിനിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളെജ് സെന്ററിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188665545, 9544499114.

 സാഹചര്യം വിലയിരുത്തി പ്ലസ് വൺ പരീക്ഷ തീരുമാനം

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നു വിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്.

ബാംഗ്‌ളൂർ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാഷൻ ഡിസൈൻ പഠനം

ബെംഗളൂരു ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിലെ 3 വർഷ ബിഎസ്‌സി ഫാഷൻ & അപ്പാരൽ ഡിസൈൻ പ്രവേശനത്തിനു ജൂൺ 12 വരെ അപേക്ഷ സ്വീകരിക്കും.ജൂലൈ നാലിനു 3 മണിക്കൂർ ഓൺലൈൻ ടെസ്റ്റുണ്ട്. ഇതിൽ യുക്തിചിന്ത, പൊതുവിജ്ഞാനം, ലഘു ഉപന്യാസമടക്കം ഇംഗ്ലിഷ് ഭാഷ എന്നിവയിൽനിന്നു ചോദ്യങ്ങളുണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് www.aifdonline.in. സന്ദർശിക്കുക.

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം നീളും 

കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇത് കൂടി പരിഗണിച്ചാകും തീരുമാനം.ജൂൺ ആദ്യവാരം വിദ്യാഭ്യാസ സെക്രട്ടറിമാരുടേയും പരീക്ഷ ബോർഡ് സെക്രട്ടറിമാരുടേയും യോഗം ചേരും. അന്ന് വരെയുള്ള കോവിഡ് സ്ഥിതിഗതികൾ പരിശോധിച്ചാവും അന്തിമ തീരുമാനം എടുക്കുക.

കുട്ടികൾക്ക് Victers ക്ലാസ് കൂടാതെ ഓൺലൈൻ ക്ലാസും കൂടി വേണമെന്ന് ശുപാർശ 


ഡിജിറ്റൽ ക്ലാസുകൾ സംബന്ധിച്ച്കൈറ്റ് സിഇഒ അൻവർസാദത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിച്ച ശുപാർശയാണിത്.വിക്ടേഴ്സ് ക്ലാസുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന രീതിയിലാകണം അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ.തുടക്കത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകൾക്കും പിന്നീട് ആവശ്യമെങ്കിൽ മറ്റ് ക്ലാസുകൾക്കും അദ്ധ്യാപകർക്ക് നേരിട്ട് ഒൺലൈൻ ക്ലാസ് നൽകാം

കോവിഡ് വ്യാപനം മൂലം CBSE പത്താം ക്ലാസ് ഫല പ്രഖ്യാപന തിയ്യതി മാറ്റിവെച്ചു 

കോവിഡ് പകര്‍ച്ചവ്യാധി, സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ എന്നിവയുടെ പശ്ചത്തലത്തിലാണ് ബോര്‍ഡ് തീരുമാനം.നേരത്തെ ജൂണ്‍ മാസത്തില്‍ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. ജൂലൈ ആദ്യ ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജി എസ് ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു 

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.2021-22 അധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ്്. 120 മണിക്കൂർ പരിശീലനം (ഓൺലൈൻ/ക്ലാസ്സ്റൂം) ഉൾപ്പെടുത്തിയാണ് ഈ കോഴ്സ് വിഭാവന ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30.ഹെൽപ്പ്ലൈൻ നമ്പർ: 9961708951, 04712593960  ഇ മെയിൽ: pgdgst@gift.res.in.

കേരളം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ ടെക്ക് ഫെസ്റ്റ് -2021 

കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാംങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021 സംഘടിപ്പിക്കുന്നു. കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികൾക്ക് (ബി.ടെക്ക്) അപേക്ഷിക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. വിശദ വിവരങ്ങൾക്ക്  www.kscste.kerala.gov.in.

IFTK(ഇന്ത്യൻ  നാഷനൽ  ഇൻസ്‌റ്റിറ്റ്യട്ട് ഓഫ് ഫാഷൻടെക്‌നോളജി’)യിൽ ഫാഷൻ ഡിസൈൻ

നാഷനൽ ഇൻസ്‌റ്റിറ്റ്യട്ട് ഓഫ് ഫാഷൻ ടെക്‌നോളജി’യുമായി കൈകോർത്ത് കേരളസർക്കാർ ആരംഭിച്ച കുണ്ടറ ഐഎഫ്‌ടികെയിൽ 4 വർഷ ബി–ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. കേരള .സർവകലാശാലയുടേതാണു ബിരുദം. കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്.50% എങ്കിലും മാർക്കോടെ പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

0 comments: