2021, മേയ് 18, ചൊവ്വാഴ്ച

ജപ്പാനീസ് സർക്കാരിന്റെ കീഴിൽ മാസം 80,000 രൂപ സ്കോളർഷിപ്പോടു കൂടി പഠിക്കാം :Japanese Scholarship 2021; eligibility, last date; how to apply

 


വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് അവസരവുമായി ജപ്പാനീസ് സർക്കാർ. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾ ജപ്പാനീസ് സർക്കാർ (MEXT) ഏർപെടിത്തിയിട്ടുണ്ട്.

 1997 ഏപ്രിൽ 2 ന് ശേഷം ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. കോളേജിലെ ഫീസും വിമാനയാത്ര ടിക്കറ്റുകളും സൗജന്യമായിരിക്കും. പ്രതിമാസം 1.17 ലക്ഷം യെൻ ( 80,000 ) രൂപ വരെ സ്കോളർഷിപ്പ് ആയി ലഭിക്കുന്നതാണ്.

ഈ മാസം 28 വരെ അപേക്ഷിക്കാൻ സാധിക്കുകയൊള്ളൂ. 2022 ഏപ്രിൽ ക്ലാസുകൾ തുടങ്ങുന്നതാണ്. കോവിഡ് കാരണം തീയതികളിൽ മാറ്റം വരികയോ ഇ വർഷത്തേത് റദ്ദ് ചെയ്യുകയോ ആകാം. ഏതാനും സ്കോളർഷിപ്പുകളെ കുറിച്ചുള്ള സൂചനകൾ താഴെ കൊടുക്കുന്നു.

1. അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസ് :

   15 പേർക്കാണ് സഹായം ലഭിക്കുക. ബാച്ചിലർ ബിരുദം വരെ. സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, എക്കണോമിക്സ്, ഫിസിക്സ്‌,കെമിസ്ട്രി,മാത്‍സ്, ബിസ്സിനെസ്സ് അഡ്മിനിസ്ട്രേഷൻ, ആർക്കിടെക്ച്ചർ, ഐ ടി , അഗ്രികൾച്ചർ, വൈറ്റ്നറി സയൻസ്, ഫാർമസി, ഫിഷറീസ്, ഫുഡ് സയൻസ്, ഫോറസ്ട്രി, എൻജി, സിവിൽ / ഇലക്ട്രിക്കൽ/ മെക്കാനിക്കൽ / കെമിക്കൽ / മെറ്റലർജികൽ / മൈനിങ്. തുടങ്ങിയ വിവിധ വിഷയങ്ങൾ. പ്ലസ് ടു വിൽ 65% മാർക്ക് ലഭിക്കണം. അഞ്ചുവർഷത്തെ പഠനത്തിന്റെ കൂടെ 1 വർഷം ജപ്പാനീസ് ഭാഷയും പ്രാഥമിക വിഷയങ്ങളും ഉൾക്കൊള്ളുന്നതാണ്.

2. കോളേജ് ഓഫ് ടെക്നോളജി:

 15 പേർക്ക് സഹായം ലഭിക്കുന്നതാണ്. പ്ലസ് ടു വിൽ 65 % മാർക്ക് ലഭിക്കണം. അസോഷ്യേറ്റ് ഡിഗ്രി (ഡിപ്ലോമ) വരെ. മെക്കാനിക്കൽ / ഇലക്ട്രിക്കൽ  & ഇലക്ട്രോണിക്സ് /ഇൻഫോർമേഷൻ,കമ്മ്യൂണിക്കേഷൻ & നെറ്റ്‌വർക്ക് / മെറ്റീരിയൽസ് / സിവിൽ / മാരിടൈം എൻജി, ആർക്കിടെക്ചർ ജപ്പാനീസ് ഭാഷയും പ്രാഥമിക വിഷയങ്ങളും ഉൾക്കൊള്ളുന്ന ഒരു വർഷത്തെ കോഴ്സ് അടക്കം നാല് വർഷത്തെ കോഴ്സ് ആണ് ഉള്ളത്.

3. സ്പെഷ്യലൈസ്ഡ് ട്രെയിനിങ് കോളേജ്:

18 പേർക്ക് സഹായം.പ്ലസ് ടു വേണം. അണ്ടർ ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ്. ടെക്നോളജി, പേഴ്സണൽ കെയർ & ന്യൂട്രീഷൻ, എജുക്കേഷൻ & വെൽഫയർ, ബിസിനസ്, ഫാഷൻ ആൻഡ് ഹോം എക്കണോമിക്സ്, കൾച്ചർ & ജനറൽ എജുക്കേഷൻ. ജപ്പാനീസ് ഭാഷയും പ്രാഥമിക വിഷയങ്ങളും ഉൾപ്പെടുന്ന ഒരു വർഷത്തെ കോഴ്സ് അടക്കം മൂന്നു വർഷത്തെ പഠനം.

 വിശദവിവരങ്ങൾക്ക് വേണ്ടി :

ഇന്ത്യയിലെ ജാപ്പനീസ് എംബസിയുടെ www.in.emb-japan.go.jp എന്ന സൈറ്റിലെ Education ലിങ്കിലുണ്ട്. Embassy of japan in india, plot No. 4&5, 50-G shantipath, chanakyapuri, New delhi- 110021. 


0 comments: