2024, മേയ് 11, ശനിയാഴ്‌ച

Professor Joseph Mundasery Scholarship .SSLC Full A+ Grade Holder Rs 10000/-Scholarship Grand-How To Apply-Application Process



പത്താം ക്ലാസ് പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും A + ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ 10000 രൂപ നൽകുന്നു ,ജോസഫ് മുണ്ടശേരി സ്കോളർഷിപ് എന്ന പേരിലാണ് വിദ്യാർത്ഥികൾക്ക് 10000 രൂപ സ്കോളർഷിപ് നൽകുന്നത് ,2023-2024 അധ്യയന വർഷത്തിൽ SSLC പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും A + ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക ,എങ്ങനെ അപേക്ഷിക്കാം ,എന്തൊക്കെ രേഖകൾ ആവിശ്യമാണ് ,അപേക്ഷ എപ്പോൾ സമർപ്പിക്കാം എന്നുള്ള കാര്യങ്ങൾ നമുക്ക് പരിശോധിക്കാം

അപേക്ഷിക്കാൻ വേണ്ട യോഗ്യത 

  • ന്യൂന പക്ഷ മത വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷ നല്കാൻ സാധിക്കുക 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം 

അപേക്ഷിക്കാൻ വേണ്ട രേഖകൾ 

  • അപേക്ഷയുടെ രെജിസ്ട്രേഷൻ പ്രിന്റ് ഔട്ട് 
  • SSLC മാർക്ക് ലിസ്റ്റ് കോപ്പി 
  • വിദ്യാർത്ഥിയുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി 
  • വിദ്യർത്ഥിയുടെ ആധാർ കോപ്പി 
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ,അല്ലങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് കോപ്പി 
  • വരുമാന സർട്ടിഫിക്കറ്റ് 
  • റേഷൻ കാർഡ് കോപ്പി 
അപേക്ഷ നൽകേണ്ട സമയം 

അപേക്ഷ ഇപ്പോൾ ആരംഭിച്ചിട്ടില്ല ,അപേക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php?#dialog
വെബ്സൈറ്റ് വഴി ലഭിക്കുന്നതാണ്


0 comments: