2025-26 അധ്യയനവർഷത്തിനുള്ള പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം (PMSS)പ്രഖ്യാപിച്ചിരിക്കുകയാണ്. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരുടെയും, കോസ്റ്റ് ഗാർഡ് ജീവനക്കാരുടെയും ആശ്രിതരായ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന മക്കൾക്കും/ഭാര്യക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഡിസംബർ 15
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://scholarships.gov.in/
PMSS സ്കോളർഷിപ്പ് എന്താണ്?
സൈനിക കുടുംബങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ പഠനത്തിന് സഹായമായി കേന്ദ്രസർക്കാർ നൽകുന്ന ധനസഹായ പദ്ധതിയാണിത്.
പെൺകുട്ടികൾക്ക്: ₹3,000 / മാസം.
ആൺകുട്ടികൾക്ക്: ₹2,500 / മാസം
Note: തുക നേരിട്ട് വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
ആർക്ക് അപേക്ഷിക്കാം?
താഴെ പറയുന്ന വിഭാഗങ്ങൾ PMSS-ന് അർഹരാണ്:
- വിമുക്തഭടൻമാരുടെ (Ex-Servicemen) മക്കൾ.
- കോസ്റ്റ് ഗാർഡ് മുൻ ജീവനക്കാരുടെ മക്കൾ.
- ഇത്തരത്തിലുള്ള ജീവനക്കാരുടെ വിധവകൾ / ഭാര്യകൾ.
- അപേക്ഷകൻ പ്രൊഫഷണൽ ഡിഗ്രി കോഴ്സിൽ ആദ്യ വർഷം പഠിക്കുന്നവരായിരിക്കണം
- 10+2 / ഡിപ്ലോമ / ബിരുദം എന്നിവയിൽ കുറഞ്ഞത് 60% മാർക്ക് ആവശ്യമുണ്ട്
ഏത് കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കും?
PMSS പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്
- BE / B.Tech
- MBBS / BDS
- B.Sc Nursing
- B.Pharm
- BBA / BCA
- Agriculture / Veterinary
- MBA, MCA
Note: കോഴ്സ് UGC/AICTE/Medical Council പോലുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.
ആവശ്യമായ രേഖകൾ
അപേക്ഷിക്കുമ്പോൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ട പ്രധാന രേഖകൾ:
- എക്സ്- സർവീസ് മാൻ / കോസ്റ്റ് ഗാർഡ് സർവിസ് സർട്ടിഫിക്കറ്റ്.
- കോളേജിൽ നിന്നുള്ള ബോണിഫൈഡ് സർട്ടിഫിക്കറ്റ്.
- അഡ്മിഷൻ പ്രൂഫ് (ഫീ റെസിപ്പ്റ്റ് / അഡ്മിഷൻ ലെറ്റർ).
- മാർക്ക്‌ലിസ്റ്റ് (10+2 / Diploma / Degree).
- ബാങ്ക് അക്കൗണ്ട് പാസ്‌ബുക്ക് (1-ാം പേജ്).
- പാസ്പോർട്ട് സൈസ് ഫോട്ടോ.
- ആധാർ ലിങ്ക് ചെയ്ത ബാങ്ക് വിവരങ്ങൾ.
- ആവശ്യമായ അനുബന്ധ ഫോമുകൾ.
ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽസമർപ്പിക്കണം.
എങ്ങനെ അപേക്ഷിക്കാം?
- scholarships.gov.in എന്ന National Scholarship Portal തുറക്കുക.
- New Registration → PMSS തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
- രേഖകൾ ശരിയായി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക
- അപേക്ഷ സമർപ്പിക്കുക.
- പ്രിന്റ് ഔട്ട് എടുത്ത്, ജില്ല സൈനിക ക്ഷേമ ഓഫീസിൽ നൽകുക.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- അവസാന തീയതി വരാൻ കാത്തിരിക്കാതെ നേരത്തെ അപേക്ഷിക്കുക.
- എല്ലാ രേഖകളും വ്യക്തമായ രീതിയിൽ സ്കാൻ ചെയ്യുക.
- ബാങ്ക് അക്കൗണ്ട് വിദ്യാർത്ഥിയുടെ പേരിൽ ആകണം, ആധാർ-ൽ ലിങ്ക് ചെയ്തതാകണം.
- ഓരോ വർഷവും റീന്യൂവൽ അപേക്ഷ ആവശ്യമായേക്കാം.
- ഒരു കുടുംബത്തിൽ നിന്ന് സാധാരണ രണ്ടു കുട്ടികൾക്ക് മാത്രം സ്കോളർഷിപ്പ് ലഭിക്കും.
PMSS 2025-26 സൈനിക കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ സഹായമാണ്. പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യമായ ധനസഹായം ലഭിക്കുന്നതിനാൽ, അവസരങ്ങൾ കൂടുതൽ തുറക്കുന്നതും കരിയറിൽ മുന്നേറുന്നതും ഈ പദ്ധതി സഹായിക്കും.
അപേക്ഷയുടെ സമയപരിധി ഡിസംബർ 15, അതിനാൽ ഉടൻ തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

0 comments: