2025-26 അധ്യായന വർഷത്തിൽ SSLC,പ്ലസ് ടു ,VHSE ,പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ 10000/- രൂപ സ്കോളർഷിപ് നൽകുന്നു ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മെരിറ്റ് സ്കോളർഷിപ്പുകളിൽ ഒന്നാണ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് (PJMS).
ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും പിജി വിദ്യാർത്ഥികൾക്കും 15000/- രൂപ വീതം ഒറ്റതവണയായിട്ട് ലഭിക്കും
യോഗ്യത
- ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾ ആയിരിക്കണം(മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ)
- SSLC, പ്ലസ് ടു (Plus Two), വി.എച്ച്.എസ്.ഇ (VHSE) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും (Full A+) വിജയം നേടിയിരിക്കണം.
- വിദ്യാർത്ഥികൾ സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരായിരിക്കണം.
- അപേക്ഷകർ APL,BPL വിഭാഗത്തിൽ പെട്ടവർ ആയിരിക്കണം BPL വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്
- അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം
സ്കോളർഷിപ് തുക
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒറ്റത്തവണയായി 10,000/- രൂപ സ്കോളർഷിപ് നൽകും
| Academic Eligibility | Grade Eligibility |
|---|---|
| SSLC | Full A+ |
| Plus Two | Full A+ |
| VHSE | Full A+ |
| Degree UG And PG | 85% Above Mark |
റേഷൻ കാർഡിന്റെ പകർപ്പ് (BPL മുൻഗണനയ്ക്കായി)
വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (Income Certificate)
വില്ലേജ് ഓഫീസറിൽ നിന്നുള്ള ജാതി/ന്യൂനപക്ഷ സർട്ടിഫിക്കറ്റ് (Community Certificate)
പ്രായവും ജനനത്തീയതിയും തെളിയിക്കുന്ന രേഖ (SSLC സർട്ടിഫിക്കറ്റ്)
യോഗ്യതാ പരീക്ഷകളുടെ മാർക്ക്‌ലിസ്റ്റ് (Mark sheet)
അപേക്ഷകന്റെ പേരിൽ ദേശീയവൽക്കൃത/ഷെഡ്യൂൾഡ് ബാങ്കിലുള്ള അക്കൗണ്ട് പാസ്‌ബുക്കിന്റെ ഒന്നാം പേജ് (പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ വ്യക്തമായിരിക്കണം).
ആധാർ കാർഡിന്റെ പകർപ്പ്
അലോട്ട്‌മെന്റ് മെമ്മോ അല്ലെങ്കിൽ നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ്.
തുടർന്നു വരുന്ന പേജിൽ പുതിയ അപേക്ഷകർ 'New Registration' ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ (User ID & Password) ഉപയോഗിച്ച് 'Candidate Login' ചെയ്യുക.
സ്കോളർഷിപ്പുകളുടെ ലിസ്റ്റിൽ നിന്നും 'Prof. Joseph Mundassery Scholarship' എന്നത് തിരഞ്ഞെടുത്ത് അപേക്ഷ പൂർണ്ണമായി പൂരിപ്പിക്കുക.
ഫോട്ടോ, ഒപ്പ്, കൂടാതെ മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് സർട്ടിഫിക്കറ്റുകൾ കൃത്യമായ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
ഓൺലൈൻ അപേക്ഷ വിജയകരമായി സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ടും (Application Printout) അനുബന്ധ രേഖകളുടെ പകർപ്പുകളും വിദ്യാർത്ഥി മുൻപ് പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് (Head of the Institution) വെരിഫിക്കേഷനായി നിശ്ചിത സമയത്തിനകം സമർപ്പിക്കേണ്ടതാണ്.
വിദ്യാർത്ഥികൾക്ക് അടുത്തുള്ള അക്ഷയ ,CSC സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം
- To Get Latest Scholarship Notification Please Follow Our Social Media Pages Given Below
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |
ശ്രദ്ധിക്കുക: അപേക്ഷകൾ സ്വീകരിക്കുന്ന തീയതികളും നോട്ടിഫിക്കേഷനുകളും വർഷംതോറും വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. കൃത്യമായ തീയതികൾക്കായി ഔദ്യോഗിക പോർട്ടൽ നിരന്തരം പരിശോധിക്കുക. സംശയങ്ങൾക്ക് വകുപ്പിന്റെ ഹെൽപ്പ്‌ലൈൻ നമ്പറുകളായ 0471-2300524, 0471-2302090 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
സ്വീകരിക്കൽ

0 comments: