2026 ജൂലൈ 24, വെള്ളിയാഴ്‌ച

Margadeepam Scholarship 2026-Malayalam- Kerala-കേരളത്തിലെ 1 ക്ലാസ് മുതൽ 8 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 1500/- സ്കോളർഷിപ്


margadeepam scholarship 2026 kerala students application


സർക്കാർ സ്കൂൾ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) എന്നി മതവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ നൽകാം,


കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ്പ് തുകയായി ഒറ്റത്തവണയായി ഒരു വർഷം അനുവദിക്കുന്നത്. കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല. സ്കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.

Margadeepam Scholarship
Notification
Download

യോഗ്യത

  • ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സർക്കാർ സ്കൂൾ /സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സ്കോളർഷിപ് അനുവദിക്കുന്നത്.
  • കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല.
  • അപേക്ഷകർ കേരളത്തിലുളള സ്ഥിര താമസക്കാരായിരിക്കണം.
  • 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.
  • ഒരു കുടുംബത്തിൽ നിന്നും രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതല്ല. അപേക്ഷ പരിശോധനയിൽ ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് സ്ഥാപന മേധാവി റേഷൻ കാർഡിലെ പേരുവിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. അപ്രകാരം ഒരേ കുടുംബത്തിലെ മൂന്നാമതായി സ്കോളർഷിപ്പിനുള്ള അപേക്ഷ ലഭിക്കുന്നപക്ഷം ടി അപേക്ഷ പ്രിൻസിപ്പൽ റിജെക്ട് ചെയ്യേണ്ടതാണ്.
  • ഈ സ്കീമിനു കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്കു മറ്റു സ്കീമുകളിലെ സ്കോളർഷിപ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടുളളതല്ല.

വിദ്യാർഥികൾ സമർപ്പിക്കേണ്ട രേഖകൾ (pdf)

  1. വരുമാന സർട്ടിഫിക്കറ്റ്.
  2. മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
  3. ബാങ്ക് പാസ്ബുക്ക് പകർപ്പ്.
  4. ബാധകമെങ്കിൽ ഭിന്നശേഷി
  5. സർട്ടിഫിക്കറ്റ് (40% നും അതിനു മുകളിലും  വൈകല്യമുള്ള വിഭാഗം).
  6. ബാധകമെങ്കിൽ അച്ഛനോ അമ്മയോ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.
  7. ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)
Application Link Click Here

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  1. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു അവരുടെ പേരിൽ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ട് ഉണ്ടായിരിക്കണം, കൂടാതെ സ്കോളർഷിപ് തുക ട്രഷറിയിൽ നിന്നും ഡിബിടി (നേരിട്ടുളള ആനുകൂല്യം കൈമാറ്റം) വഴി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.
  2. രണ്ട് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അക്കാദമിക മികവിന് 2025-26 അക്കാദമിക വർഷം ലഭിച്ച ഗ്രേഡിന്റെ ഇൻഡക്സ് പോയിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.
  3.  ഒന്നാം ക്ലാസ് കുട്ടികൾക്ക് അക്കാദമിക് മാർക്കുകൾ അർഹത മാനദണ്ഡമായി പരിഗണിക്കപ്പെടുന്നതല്ല; അർഹത വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
  4. ശാരീരിക/മാനസിക വെല്ലുവിളികൾ (40% നും അതിനു മുകളിലും വെല്ലുവിളികളുള്ള വിദ്യാർത്ഥി) പ്രത്യേക സൂചിക മാർക്ക് ചേർത്ത് മുൻഗണന നൽകുന്നതാണ്.
  5. അച്ഛനോ/അമ്മയോ അല്ലെങ്കിൽ രണ്ടുപേരും മരിച്ചുപോയ വിദ്യാർഥികൾക്കു പ്രത്യേക സൂചിക മാർക്കു നൽകുന്നതാണ്.
  6. തെറ്റായ പ്രസ്താവനയിലൂടെ ഒരു വിദ്യാർഥി സ്കോളർഷിപ്പ് നേടിയതായി കണ്ടെത്തിയാൽ, ആ വിദ്യാർഥിയുടെ സ്കോളർഷിപ്പ് ഉടനടി റദ്ദാക്കുകയും നൽകിയ സ്കോളർഷിപ്പ് തുക വീണ്ടെടുക്കുകയും ചെയ്യുന്നതാണ്.
  7. ഒരു തവണ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിക്ക് അടുത്ത അക്കാദമിക വർഷം ആനുകൂല്യം ലഭിക്കണമെങ്കിൽ പുതുതായി അപേക്ഷിക്കാവുന്നതാണ്.
  8. ഏതെങ്കിലും ഒരു ക്ലാസ്സിൽ മതിയായ അപേക്ഷകർ ഇല്ലെങ്കിൽ മറ്റേതെങ്കിലും കൂടുതൽ അപേക്ഷകരുള്ള ക്ലാസ്സിലെ വിദ്യാർഥികളെ പരിഗണിക്കുന്നതാണ്.
Application Start Date Sep 7, 2026
Last Date Of Application Sep30,2026
Last Date Of School Submission  Sep 30,2026

  1. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിന്റെ പ്രിന്റൗട്ട് (Printout) എടുക്കേണ്ടതാണ്.
  2. അപേക്ഷാഫോറത്തിലെ നിർബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങൾ (Mandatory fields) വ്യക്തമായി പൂരിപ്പിക്കുകയും, ആവശ്യമായ എല്ലാ രേഖകളുടെയും പകർപ്പുകൾ അറ്റാച്ച് ചെയ്യുകയും ചെയ്യുക (ആവശ്യമെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തുക / Self-attest).
  3. കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷാഫോറവും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് (Head of the Institution) സമർപ്പിക്കുക.

Application Form Download
അപേക്ഷയോടൊപ്പം വിദ്യാർത്ഥികൾ സമർപ്പിക്കേണ്ട രേഖകൾ 
  • വരുമാന സർട്ടിഫിക്കറ്റ് 
  • മൈനോറിറ്റി /കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
  • ബാങ്ക് പാസ്ബുക്ക് കോപ്പി 
  • 2025-26 വർഷത്തെ മാർക്ക് ലിസ്റ്റിന്റെ കോപ്പി 
  • ബാധകമെങ്കിൽ ( ഭിന്ന ശേഷി സർട്ടിഫിക്കറ്റ് ) ഉണ്ടകിൽ മാത്രം 
  • ബാധകമെങ്കിൽ അച്ഛനോ /അമ്മയോ /അല്ലങ്കിൽ രണ്ടും പേരും മരണപ്പെട്ടിട്ടുണ്ടങ്കിൽ മരണ സർട്ടിഫിക്കറ്റ് 


      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: