കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ് (CCRT) യുവ ആർട്ടിസ്റ്റുകൾക്കും സാംസ്കാരിക പ്രവർത്തകർക്കുമായി നൽകുന്ന സ്കോളർഷിപ്പിനും ഫെലോഷിപ്പിനും ജൂലൈ 31 വരെ അപേക്ഷിക്കാം.
യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ്
- ആകെ 400 പേർക്ക് പ്രതിമാസം ₹5,000 വീതം.
- കലാരംഗത്ത് അംഗീകൃത സ്ഥാപനത്തിലോ ഗുരുവിന്റെ കീഴിലോ കുറഞ്ഞത് 5 വർഷത്തെ പരിശീലനംഉണ്ടായിരിക്കണം.
- പ്രായപരിധി: 18 മുതൽ 25 വയസ് വരെ.
- വിഷ്വൽ ആർട്സ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് BFA ബിരുദം ആവശ്യമാണ്.
- ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ജൂനിയർ ഫെലോഷിപ്പ്
- ആകെ 200 പേർക്ക് പ്രതിമാസം ₹10,000 വീതം.
- സാംസ്കാരിക മേഖലയിലെ ഗവേഷണാധിഷ്ഠിത പ്രോജക്ടുകൾക്കാണ് ഫെലോഷിപ്പ്.
- പ്രായപരിധി: 25 മുതൽ 40 വയസ് വരെ.
- ബിരുദം നിർബന്ധമാണ്.
- അപേക്ഷയോടൊപ്പം 1,000 മുതൽ 1,500 വാക്കുകൾ വരെയുള്ള പ്രോജക്ട് പ്രബന്ധം ഇംഗ്ലീഷിലോ ഹിന്ദിയിലോ സമർപ്പിക്കണം.
- തിരഞ്ഞെടുപ്പ് ഇന്റർവ്യൂ മുഖേന.
സീനിയർ ഫെലോഷിപ്പ്
- ആകെ 200 പേർക്ക് പ്രതിമാസം ₹20,000 വീതം.
- 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- യോഗ്യതയും തിരഞ്ഞെടുപ്പ് നടപടികളും ജൂനിയർ ഫെലോഷിപ്പിന് സമാനമാണ്.
അപേക്ഷ എങ്ങനെ സമർപ്പിക്കാം?
പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും താഴെ കാണുന്ന വിലാസത്തിലേക്ക് അയയ്ക്കണം:
The Director
Centre for Cultural Resources and Training (CCRT)
15-A, Sector-7, Dwarka,
New Delhi – 110075
ഫോൺ: (011) 25088638
ഫോം, അപേക്ഷാ മാതൃക, മറ്റ് വിശദവിവരങ്ങൾ എന്നിവയ്ക്ക് www.ccrtindia.gov.in സന്ദർശിക്കുക.

0 comments: